പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Posted by

“പുതുനാമ്പുകൾ തളിർത്തപ്പോൾ “

PUTHU NAMBUKAL THALIRTHAPPOL AUTHOR MANDANRAJA
……………………………………………………………………

“” മോളെ നാളെ ഉച്ച കഴിഞ്ഞു പോയാൽ മതി . നാളെ ലീവെടുക്ക് നീ “”‘ ബാഗ് അടുക്കി പെറുക്കുകയായിരുന്ന ലജിത , അച്ഛൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞപ്പോൾ ഒന്നാലോചിച്ചു .

“‘ ശെരി അച്ഛാ “”

അച്ഛൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ ലജിത ബെഡിലേക്ക് പിന്നെയും കിടന്നു .

അല്ലെങ്കിലും പോകാൻ ഒരു സുഖവുമില്ല .മിനിങ്ങാന്നു രാജേഷ് ലീവ് തീർന്നു പോയത് മുതൽ ഒരു ശൂന്യത . മനസ്സിലെന്തോ ഒരു വിങ്ങൽ . താനവനെ അത്രമേൽ സ്നേഹിച്ചിരുന്നോ ?. ഉവ്വ് !!

“‘ അടുത്ത ലീവിന് ഞാനിങ്ങു വരും …നിന്നെ കെട്ടി സ്വന്തമാക്കാൻ . “”

“‘ വേണ്ട രാജേഷ്‌ .. ഗായത്രി ..നിങ്ങളുടെ കുടുംബ ജീവിതം തകരരുത് ഒരിക്കലും . അതിനു ഞാനായിട്ട് കാരണവും ആകരുത് “‘

“‘ കുടുംബ ബന്ധമോ ? ഇതിനും കുടുംബ ബന്ധം എന്ന് നിനക്ക് പറയാനാവുമോ ലജി””

ശെരിയാണ് .. രാജേഷിന്റെ എല്ലാ കാര്യവും തനിക്ക് അറിയാം .രാജേഷ് ഒന്നുമൊളിപ്പിച്ചു വെച്ചിട്ടില്ല . താനും അതേയല്ലോ . ചുരുങ്ങിയ നാളുകൾ നീണ്ട ദാമ്പത്യബന്ധം . അതിലുണ്ടായ മോൻ . എന്തോ തങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല . അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും അച്ഛനുമമ്മക്കും ഒപ്പം നിന്നത് . കുഞ്ഞിനോടും തന്നോടും സ്നേഹമായിരുന്നു അച്ഛനുമമ്മക്കും ., ഇപ്പോഴുമതെ . അത് കൊണ്ടാവും ഒരു വർഷം കഴിയും മുൻപേ മറ്റൊരു വിവാഹത്തിന് അവർ തന്നെ നിർബന്ധിച്ചത് . ചൂടുവെള്ളത്തിൽ വീണ പൂച്ച ഒന്നറക്കുമല്ലോ . അത് കൊണ്ട് തന്നെ മനസ്സിനെ പാകപ്പെടുത്തി എടുത്തു , ശിഷ്ടകാലം ഒറ്റക്ക് ജീവിക്കനായി . പക്ഷെ അതിൽ നിന്ന് മാറ്റം വന്നത് രാജേഷിനെ കണ്ടതോടെയാണ് . സ്വന്തം വീടിനടുത്തേക്ക് മാറ്റം കിട്ടിയപ്പോൾ ഒന്ന് സന്ദേഹിച്ചു . അച്ഛനുമമ്മയും നിർബന്ധിച്ചപ്പോൾ പിന്നെ എതിരഭിപ്രായം ഉണ്ടായില്ല . അല്ലെങ്കിൽ ആരെയേലുംകണ്ട് ശുപാർശ ചെയ്തു നോക്കാമായിരുന്നു . സ്വന്തം വീട്ടിൽ കിട്ടുന്ന പരിഗണന ഒന്നും ഭർതൃഗൃഹത്തിൽ കിട്ടില്ല , പ്രത്യേകിച്ച് ഭർത്താവിന്റെ കാലശേഷം എന്ന് ബാങ്കിലെ കൂട്ടുകാരും സുഷമേച്ചിയും ഒക്കെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല .

അവിടെ ബാങ്കിൽ വെച്ചേ രാജേഷിനെ കണ്ടിട്ടുണ്ട് പല തവണ . അങ്ങനെ ഒരിക്കലാണ് തന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നും മനസ്സിൽ കൊണ്ടു നടന്നുവെന്നും ഒക്കെ അറിയുന്നത് . കല്യാണം ആലോചിച്ചു വന്നപ്പോഴേക്കും തന്റെ കല്യാണം നടന്നിരുന്നുവത്രെ . ഇതൊക്കെ ആരറിയുന്നു . നമ്മളെ സ്നേഹിക്കുന്നവർ എത്രയോ പേരുണ്ടാവും ഈ ലോകത്ത് . ചിലർ നമ്മളെ അറിയാതെ സ്നേഹിക്കുന്നു .. ചിലർ ആ ഇഷ്ടം തുറന്നു പറയുന്നു .. ചിലർ വിവാഹം കഴിഞ്ഞാലും വർഷങ്ങളോളം ആ സ്നേഹം ഉള്ളിൽ സൂക്ഷിക്കും . മനസ്സിനുള്ളിൽ ഒരു സ്നേഹം കൊണ്ടു നടക്കാത്ത ആരാണ് ഈ ഭൂമിയിൽ ഉളളത് . മനസ്സിന് പറ്റിയ ആളെ വിവാഹം കഴിക്കാൻ അല്ലെങ്കിൽ പ്രേമിക്കാൻ പറ്റിയില്ലങ്കിൽ , അങ്ങനെ ഒരാളെ കണ്ടു കിട്ടുമ്പോൾ മനസ്സിൽ കൊണ്ടു നടക്കുന്നൊരു പ്രണയം ….

ആരോരുമറിയാതെ ആ ആള് പോലുമറിയാതെ അവരോടു സംസാരിക്കുക , അവരോട് തന്റെ സ്വകാര്യ ദുഖങ്ങളും സന്തോഷങ്ങളും പങ്കിടുക . എന്നും കാണുക . അങ്ങനെയങ്ങനെയൊക്കെ … രാജേഷ് പറഞ്ഞപ്പോൾ അതുഭുതമാണ് തോന്നിയത് … ആശ്ചര്യവും …

താൻ പോലും അറിയാതെ തന്നെ സ്‌നേഹിച്ചിരുന്ന രാജേഷ് . തന്നോട് ദിവസേന മിണ്ടിയിരുന്ന രാജേഷ് . പണ്ടൊരിക്കൽ എടുത്ത് ഫോട്ടോ ഉണ്ടായിരുന്നത്രെ കയ്യിൽ . വിവാഹം കഴിച്ചപ്പോഴും അതിലെ അസ്വാരസ്യങ്ങൾ മനസ്സിനെ ഉലച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകൾ ഒക്കെകയും പങ്കു വെച്ചിരുന്നത് തന്റെയാ ഫോട്ടോയിൽ നോക്കിയായിരുന്നുവത്രെ . എന്തോ പോലെയായിരുന്നു അത് രാജേഷ് തന്നോട് പറഞ്ഞപ്പോൾ .

Leave a Reply

Your email address will not be published. Required fields are marked *