ജോക്കർ [ആൽബി]

Posted by

ജോക്കർ

Story Name : Joker | Author : Alby

 

പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു.

വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്…….

അത്‌ വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല.
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? ഒരു അലർച്ചയായിരുന്നു

ചിന്തകളിൽ നിന്നും പുറത്തു വന്നു ഫോൺ നോക്കി. അതേ നമ്പറിൽ നിന്നും നിർത്താതെയുള്ള വിളി. മടിച്ചാണെങ്കിലും ഫോൺ എടുത്തു.

ഡാ, ആന്റണി. വിമലിന്റെ പതിഞ്ഞ ശബ്ദം.മെസ്സേജ് കണ്ടുകാണുമല്ലോ. പറഞ്ഞത് പോലെ ഞങ്ങളുടെ മാര്യേജ് ആണ്. ഈ വരുന്ന ഡിസംബർ 15ന്. കല്യാണത്തിന് നീയാണ് സ്പെഷ്യൽ ഗസ്റ്റ്‌. നിന്നിലൂടെ അല്ലെ അവളെ എനിക്ക് കിട്ടിയത്. അതുകൊണ്ട് നീ വരാതിരിക്കരുത്.നമ്മുടെ പഴയ ആൾക്കാരൊക്കെ ഉണ്ട്. എത്തിയേക്കണം. എങ്ങനെയൊക്കെയോ അവന്റെ സംസാരം കേട്ടിരുന്നു. ഒപ്പം അവളും എന്തോക്കെയോ പറഞ്ഞു. കോൺഫറൻസ് കാൾ ആണെന്ന് അവനു തോന്നി. മറുപടി ഒരു മൂളലിൽ ഒതുക്കി. എപ്പോഴോ ഫോൺ ബന്ധം മുറിഞ്ഞു.

അവന്റെ മനസ്സ് കലുഷിതമായിരുന്നു. പഴയ ഓർമ്മകൾ തിരട്ടിവന്നുകൊണ്ടിരുന്നു. രാവിലത്തെ കാപ്പികുടി പേരിലൊതുക്കി അവൻ തന്റെ ബൈക്ക് എടുത്തിറങ്ങി. നേരെ വോൾഗ ബാറിലേക്ക്. കൗണ്ടറിൽ തന്റെ സ്ഥിരം സ്ഥലമായ ഇടതുമൂലയിൽ സ്ഥാനം പിടിച്ചു.

ആന്റണി വർഗീസ്, അമ്മ ഗ്രേസിക്കുട്ടി സ്നേഹത്തോടെ അന്തോണി എന്ന് വിളിക്കുന്നു. കൊച്ചി ആസ്റ്ററിൽ ക്വാളിറ്റി ഹെഡ്. കർഷകൻ ആയിരുന്നു അപ്പൻ വർഗീസ്. അകാലത്തിൽ പൊലിഞ്ഞു എങ്കിലും ഭാര്യക്കും മകനും സുഖമായി കഴിയാൻ ഉള്ളത് വസ്തുവകകളായി ഉണ്ടാക്കിയിട്ടിരുന്നു.അപ്പൻ പോയതിൽ പിന്നെ കൃഷിക്ക് നിലവും പാടവും പാട്ടത്തിനു കൊടുത്തു, എങ്കിലും ബാക്കിയുള്ള തെങ്ങുംതോപ്പും അടക്കാതോപ്പും എല്ലാം ഗ്രേസിക്കുട്ടി നോക്കി നടത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ തേങ്ങയുടെ മടലു പെറുക്കി വിറ്റാൽ മതി പാല്പായസം കുടിച്ചു ജീവിക്കാൻ.ചുരുക്കത്തിൽ ഒരു കൊച്ചു മാടമ്പി.

റോയ് ചേട്ടാ, രണ്ട് ലാർജ് വൈറ്റ് മിസ്ചിഫ്‌.

ഇന്നെന്താടാ രാവിലെ തന്നെ.ഇന്നു വൈകിട്ടല്ലേ പതിവ്. ലാർജ് ഒഴിച്ചു സോഡാ മിക്സ്‌ ചെയ്യുമ്പോൾ റോയ് തിരക്കി.

ഒന്നുല്ല ചേട്ടാ. ഒന്ന് ചാർജ് ആവാൻ.
അവൻ പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *