എന്നെന്നും കണ്ണേട്ടന്റെ 8 [MR. കിങ് ലയർ] [ അവസാന ഭാഗം ]

Posted by

“”ഡോക്ടറിന് ഡോക്ടറുടെ രൂപം ഉള്ള സഹോദരൻ ഉണ്ടോ “”

“”എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ ചോദിക്കാൻ “”

വിഷ്ണുവിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു എന്നും അത് അപകടത്തിൽ പെട്ടു എന്നും അങ്ങനെ അവൻ മരിച്ചു എന്നും അവന്റെ ബോഡി ഓർഫനേജിൽ എത്തിച്ചു എന്നുള്ള കഥകൾ ഞാൻ അജയ് ഡോക്ടറോട് പറഞ്ഞു. മാളുവും അവനുമായി കല്യാണം ആലോചിച്ചതൊന്നും ഞാൻ പറഞ്ഞില്ല.

ഡോക്ടറുടെ കണ്ണുകൾ നിറയുണ്ടായിരുന്നു. അങ്ങനെ ഡോക്ടർ അവന്റെ കഥ ഞങ്ങളോട് പറഞ്ഞു, അവനെ ചെറുപ്പത്തിൽ കാണാതെ ആയി എന്നും ഒരുപാട് അനേഷിച്ചു പക്ഷെ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നുള്ള എല്ലാ കാര്യവും ഞങ്ങളോട് പറഞ്ഞു.

അവസാനം ഡോക്ടർ ആ ഓർഫനേജിന്റെ അഡ്രസ് എന്റെ കയ്യിൽ നിന്നും വാങ്ങി.

ഞങ്ങൾ ഡോക്ടറിന്റെ റൂമിൽ നിന്നും നേരെ മാളുവിനെ കിടത്തിയ റൂമിലേക്ക് ചെന്നു. അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.

മെല്ലെ അവൾ മിഴികൾ തുറന്ന്. എന്നെയാണ് അവൾ ആദ്യം കണ്ടത്. അവളുടെ മുല്ലമുട്ടു പോലത്തെ പല്ലുകളാൽ ഒന്ന് ചിരിച്ചു.

“”കണ്ണേട്ടാ…….””

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുടിയിഴകളിൽ തലോടി.

“”ന്താടാ….. എന്റെ മോൾക്ക് ഒന്നുമില്ല “”

അമ്മയും കല്ലുമോളും അവളുടെ അടുത്തെത്തി.

“”മോളേ…… “”

“”അമ്മേ……… “”

അവൾ എഴുനേറ്റ് ഇരിക്കാൻ നോക്കി. ഞാൻ അവളെ എഴുനെല്പിച്ചിരുത്തി.

“”നിങ്ങൾക്ക് ഒന്നും പറ്റിയില്ലലോ…. “”

“”ഞങ്ങൾക്ക് എന്ത് പറ്റാനാ മോളേ…. “” അമ്മ പറഞ്ഞു.

“”ആക്‌സിഡന്റിൽ……അല്ല വിഷ്ണു ഏട്ടൻ എവിടെ…… “”

“”മാളു…. മോളേ…. നീ ഇത് എന്തൊക്കെയാ പറയുന്നത്…… “”

“”അമ്മേ വിഷ്ണുവേട്ടൻ….. ഇത് ഏതാ ഈ കുഞ്ഞ്…. “”

കല്ലുമോളേ ചൂണ്ടി അവൾ ചോദിച്ചു.

“”മോളേ ആ ആക്‌സിഡന്റ് നടന്നട്ട് ഇപ്പോൾ രണ്ട് രണ്ടര വർഷം കഴിഞ്ഞു. “”

“”രണ്ടര വർഷമോ…… അപ്പൊ വിഷ്ണുവേട്ടൻ “”

“”മോളേ അവൻ മരിച്ചതൊന്നും മോൾക്ക് ഓർമയില്ലേ “”

പെട്ടന്ന് അവളുടെ മുഖത്തു ഒരു ഞെട്ടൽ ഒപ്പം സങ്കടത്തിന്റെ തിരകൾ ഇരച്ചു കയറി.

“”ഇതു മോളുടെ കുഞ്ഞാ “”

“”എന്റെയോ…… അമ്മ അപ്പൊ എന്റെ കല്യാണം…..

Leave a Reply

Your email address will not be published. Required fields are marked *