ഇല്ലം 4
ILLAM PART 4 AUTHOR NOUFU
ആദ്യം വായനക്കാരോട് ക്ഷമ ചോദിക്കുന്നു എഴുതാൻ വൈകിയതിന് ജോലി തിരക്ക് കാരണം കുറച്ച് വൈകി എല്ലാവരും ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ,,,,,
അങ്ങനെ ഞാൻ കുളി കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ച് താഴേ വന്നപ്പോൾ എന്നെയും കാത്ത് ജോലി സ്ഥലത്തേക്ക്പോവാൻ വേണ്ടി വണ്ടി വന്നു കിടപ്പുണ്ടായിരുന്നു
അങ്ങനെ ഞാൻ വണ്ടിയിൽ കയറി ജോലി സ്ഥലം ലക്ഷ്യമാക്കി യാത്ര തുടർന്നു യാത്രയിൽ മുഴുവൻ എന്റെ ചിന്ത ഓപ്പോളിനെ കുറിച്ച് ആയിരുന്നു എന്തിനാ ഓപ്പോൾ എന്നോട് ഇങ്ങനെ ചെയ്തത് എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു
അങ്ങനെ കുറച്ച് സമയത്തെ യാത്രക്ക് ശേഷം ഞാൻ ജോലി സ്ഥലത്തെത്തി
“സാർ അതാണ് ഓഫീസ് റൂം”
ഡ്രൈവർ എന്നോട് പറഞ്ഞു
ഞാൻ പതിയെ ആ റൂമിലേക്ക് കയറി മൂന്ന് ആളുകൾ അവിടെ ഇരിപ്പുണ്ടായിരുന്നു പെട്ടെന്ന് ഒരു ചെറുപ്പക്കാരന് വന്നു ചോദിച്ചു
“ഹരീഷ് അല്ലേ “
“അതെ “,,,,,, ഞാൻ മറുപടി പറഞ്ഞു
“ഓഫീസിൽ നിന്നു വിളിച്ചിരുന്നു താങ്കൾ ഇന്ന് ജോയിൻ ചെയ്യുമെന്ന് പറയാൻ “
“ഞാൻ മുസ്താഖ് അവിടുത്തെ സീനിയർ എഞ്ചിനീയർ റാ”
“ഹരീഷ് വരൂ ഞാൻ അവിടുത്തെ നമ്മുടെ സ്റ്റാഫിനെയും മറ്റെല്ലാം പരിചയപ്പെടുത്തി തരാം”
എന്ന് പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയി അദ്ദേഹം വിശദമായി തന്നെ എനെ എല്ലാം പരിചയപ്പെടുത്തി തന്നു അതിനിടയിൽ എന്റെ ഫോൺ റിംഗ് ചെയ്തു
“ഹല്ലോ,,, ഹരി കുട്ടാ നീ ജോലി സ്ഥലത്ത് എത്തിയോ “
“എത്തി ഓപ്പോളേ എത്തീട്ട് അര മണിക്കൂർ ആയി കാണും”
“ആ ,,, എന്റെ കുട്ടൻ ടെൻഷൻ അകരുത് ട്ടോ നല്ല ഹാപ്പിയായി ജോലിയിൽ കെയർ ച്ചെയണം”
“ഉം… ശെരി ഓപ്പോളേ”