അനുരാഗതീരങ്ങളിൽ 1 [vish]

Posted by

അനുരാഗതീരങ്ങളിൽ 1

Anuraga Theerangalil Author : Vish

 

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചട്ടും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു…
“നീ എന്റെ എല്ലാമെല്ലാമായിരുന്നില്ലേ…
എന്നിട്ടും എന്തിനുവേണ്ടിയാണ് നീ എന്നെ തനിച്ചാക്കിയത്…
നിന്റെ വീട്ടുകാർക്ക് വേണ്ടിയാണെന്ന സ്ഥിരം തേപ്പുകാരിയുടെ ഡിയലോഗ് നീ പറയരുത്…
ശ്രീ… നീ എന്താ ഒന്നും മിണ്ടാത്തത്…?”

രണ്ടു സെക്കൻഡ് നിശ്ശബ്ദതക്കു ശേഷം ഫോൺ കട്ടായി…
ഞാൻ അവളെ വീണ്ടും വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…
പക്ഷെ അവളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

ഞാൻ മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു.. കിടക്കയിലേക്ക് കമഴ്ന്നുവീണു.

ഞാൻ വിഷ്ണു ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചുവളർന്നതിനാൽ അതിന്റെതായ പരിമിതികളും എനിക്കുണ്ടായൊരുന്നു.
എനിക്ക് മുകളിൽ രണ്ടു സഹോദരിമാരും താഴെ ഒരു അനുജത്തിയും ഉണ്ട്.

പലപെണ്‌കുട്ടികളോടും പ്രായത്തിന്റേതായ ഒരാകർഷണം തോന്നിയിട്ടുണ്ടെങ്കിലും ഒരു പെണ്കുട്ടിയോട് പ്രണയം തോന്നുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു.

“അമൃത ” അതായിരുന്നു അവളുടെ പേര് .
ഞാൻ പഠിച്ചിരുന്നതിന്റെ തൊട്ടപ്പുറത്തെ ബ്ലോക്കിൽ 8ആം ക്ലാസ്സിൽ അവൾ വന്നു ചേർന്നപ്പോഴാണ് ഞാൻ ആദ്യമായി അവളെ ശ്രദ്ദിക്കുന്നത്
അവളെന്റെ തൊട്ടടുത്ത നാട്ടുകാരിയാണെന്നും അന്നാണ് ഞാനറിയുന്നതും.
ഒരു പാവം നാടൻ പെണ്കുട്ടി അതായിരുന്നു അവൾ.
കൂട്ടുകാരികളോടൊപ്പം രാത്രിമഴ നനച്ച പുൽത്തകിടികളിലൂടെ അവൾ നടന്നു നീങ്ങുമ്പോൾ ഒരു മായാലോകത്തിലെന്നപോലെ ഞാൻ അവളെ തന്നെ നോക്കിനിൽക്കാറുണ്ടായിരുന്നു…
ഒരു പക്ഷെ അവളും എന്നെ ശ്രദ്ധിച്ചിരുന്നുവോ.. അറിയില്ല..

അവളോട് ഒന്ന് സംസാരിക്കാൻ കൊതിച്ചു ഞാൻ അവളെ ഒറ്റയ്ക്കു കിട്ടുന്ന ദിവസം കാത്തു പിന്തുടർന്നുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *