ദി വെജൈനല്‍ ക്രൈം 1
The Vag1nal Crime Part 1 | Author : Pamman Junior
ന്യൂസ് റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് അളകകുമാരിയെ ന്യൂസ് ചീഫ് എഡിറ്റര്‍ ക്യാബിനിലേക്ക് വിളിച്ചത്. എമര്‍ജന്‍സി കോള്‍ ആണ്. വാതില്‍ ചാരുമ്പോള്‍ ചാനലിലെ ബിറ്റ് എയര്‍ ചെയ്തിരുന്നു.
സൂര്യാനെറ്റ് ന്യൂസ്… പിന്നെ ബായ്ക്ക് ഗ്രൗണ്ട് മ്യൂസിക്കും. അത് അടിയന്തിരമായി ഓഫ് ചെയ്യാന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ തന്നെ സ്റ്റുഡിയോയിലേക്ക് നിര്‍ദ്ദേശം നല്‍കി.
”എന്താണ് സാര്‍… എമര്‍ജന്‍സി കോള്‍…”
”ഇരിക്കൂ മിസ്സിസ്സ് അളകകുമാരി…” ചീഫ് ന്യൂസ് എഡിറ്റര്‍ ബ്രണ്ണന്‍ രാജന്‍ പറഞ്ഞു.
അയാള്‍ തന്റെ ലാപ് ടോപ്പില്‍ വന്ന ഇ-മെയില്‍ അളകകുമാരിക്ക്് നേരെ തിരിച്ചു. സംസ്ഥാന ഡിജിപി ഋഷികേശ് രാജിന്റേതായിരുന്നു ആ ഇ-മെയില്‍.
ആ മെയില്‍ വായിച്ച അളകകുമാരി ബ്രണ്ണന്‍ രാജന് നേരെ പകച്ച കണ്ണുമായി നോക്കി.
”സത്യമാണോ സര്‍… ഫ്‌ളാഷ് വിടണ്ടേ…”
”നമ്മളിപ്പോള്‍ ഫ്‌ളാഷ് വിട്ടാല്‍ കേരളം കത്തിത്തുടങ്ങില്ലേ… എനി വേ മറ്റ് ചാനല്‍സിലൊക്കെയൊന്ന് വിളിക്കട്ടെ… തത്ക്കാരം ഈവനിംഗ് ന്യൂസ് ഡിലേ ചെയ്യാം… മീഡിയാ യൂണിയന്‍ തീരുമാനിക്കും പോലെ നമുക്ക് ചെയ്യാം… ഫീച്ചര്‍ പ്രോഗ്രാം എയര്‍ ചെയ്യാന്‍ സ്റ്റൂഡിയോയില്‍ പറയാം…” ബ്രണ്ണന്‍ രാജന്‍ തന്റെ ഫോണ്‍ എടുത്തു. അളകകുമാരി സാരിത്തലപ്പ് ബ്ലൗസിന് മുകളില്‍ ഒന്നു കൂടി ശരിക്ക് വിടര്‍ത്തിയിട്ടിട്ട് കസ്സേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.
======= ======= ======= =======
ഡിജിപി ഋഷികേശ് രാജിന്റെ കാര്‍ മുഖ്യമന്ത്രി കോട്ടായി ജയന്റെ ഓഫീസിന് മുന്നില്‍ ബ്രേക്കിട്ടു.
”പ്രശ്‌നം അതല്ല സര്‍… മര്‍ഡര്‍ നടന്നിരിക്കണത് ഹോം മിനിസ്റ്ററുടെ കാറിലാണ്…”
”മിസ്റ്റര്‍ ഋഷി ഹോം മിനിസ്റ്ററും മിസ്സിങ്ങാണ്… ഇതിന് പിന്നില്‍ ടെററിസ്റ്റുകള്‍ തന്നെയാവാനാണ് സാദ്ധ്യത…” മുഖ്യമന്ത്രി കോട്ടായി ജയന്‍ പറഞ്ഞു.
”അതേ സാര്‍..” ഡിജിപി തുടര്‍ന്നു…. ” ഐ നോ ദിസ് ഈസ് എ പ്ലാന്‍ഡ് അറ്റാക്ക്… ബട്ട് പ്രശ്‌നമവിടല്ല… ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണകക്ഷിയുടെ സ്റ്റേറ്റ് ലീഡര്‍ പറഞ്ഞതല്ലേ കണ്ണൂരിലെ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ ഹോം മിനിസ്റ്ററുടെ കുടുംബത്തില്‍ ചോരപ്പുഴകളുണ്ടാക്കുമെന്ന്… ഫ്രം ടു ഡേ മോര്‍ണിംഗ് സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ ക്ലിപ്പ് വൈറലാണ്… അന്നേരമാണീ മര്‍ഡര്‍… ”