മൈക്രോവേവ് അവന്‍
Story : Microwave oven | Author : Master
പേര് കേട്ട് ഏതവന്‍ എന്ന് ചോദിക്കല്ലേ; ഓവന്‍ എന്നാണ് നമ്മള്‍ മല്ലൂസ് പൊതുവേ ഈ സൂക്ഷ്മതരംഗ അടുപ്പുകളെ വിളിക്കുന്നത്.
ചേട്ടച്ചാര്, എന്ന് പറഞ്ഞാ എന്റെ സ്വന്തം ചേട്ടച്ചാര് ഒരു ഓവന്‍ വാങ്ങി. ദരിദ്രവാസി, പിച്ചക്കാരന്‍, പിശുക്കന്‍ എന്നിങ്ങനെയൊക്കെയുള്ള പദങ്ങള്‍ നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും; അതിനൊരു ആള്‍രൂപം ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്ന് ഊഹിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഊഹിക്കണ്ട, എന്റെ ചേട്ടച്ചാരെ ഒന്ന് കണ്ടാല്‍ മാത്രം മതി. എച്ചിത്തരത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഒരു മഹാത്മാവാകുന്നു അദ്ദേഹം. ആ അദ്ദേഹമാണ് ഒരു മൈക്രോവേവ് ഓവന്‍ വാങ്ങിയത്. അതിനിപ്പോ ഞങ്ങളെന്നാ വെണവെടാ ഊവ്വേ എന്നല്ലേ ഇപ്പൊ ചിന്തിച്ചത്? ഒരു കാര്യോം ഇല്ലാതെ അങ്ങേരൊരു ഓവന്‍ വാങ്ങിയ കാര്യോം പറഞ്ഞോണ്ട് ഞാന്‍ വരത്തില്ല എന്ന് നിങ്ങക്കറിയാവല്ലോ? ഇതില് നിങ്ങള്‍ക്ക് വേണ്ട ചില സംഗതികള്‍ ഒണ്ട്. അതോണ്ടാ അതങ്ങ് പറഞ്ഞേച്ചു പോയേക്കാവെന്നു വച്ചത്.
അപ്പൊ, പിശുക്കിന്റെ മൈസ്രെട്ട് ആയ എന്റെ ചേട്ടന്‍ (പ്രായം നാല്‍പ്പത്, വിവാഹിതനും എച്ചിത്തരത്തില്‍ത്തന്നെ എം ബി എ ചെയ്തിട്ടുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവും രണ്ടു മക്കളുടെ തന്തപ്പടിയും ആണ് ടിയാന്‍) അങ്ങ് പട്ടണത്തില്‍ നിന്നും ഒരു ഓവന്‍ വാങ്ങി. അത് വാങ്ങിയ വിവരവും, അതിന്റെ വില നോക്കാനായി അദ്ദേഹവും ശ്രീമതിയും അമ്പതോളം വിവിധ കടകളിലും അതിലേറെ വീടുകളിലുമായി നടത്തിയ ആറുമാസങ്ങളോളം നീണ്ടുനിന്ന ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെയും കഥകള്‍ പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കാന്‍ ഞാന്‍ തുനിയുന്നില്ല; നേരെ സംഭവത്തിലോട്ടു വരാം.
ഓവന്‍ വാങ്ങി ഏതാണ്ടൊരു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാവിലെ ചേട്ടന്‍ എന്റെ വീട്ടിലെത്തി. ഞാന്‍ ഒരു ചെറിയ ബിസിനസുകാരന്‍ ആണ്. ചില സംഗതികളുടെ വിതരണം ആണ് തൊഴില്‍. ആഴ്ചയില്‍ നാല് ദിവസം വാനില്‍ സാധനങ്ങള്‍ കൊണ്ടുപോയി വില്‍ക്കും; മൂന്നു ദിവസം റസ്റ്റ്; എന്ന് പറഞ്ഞാല്‍ വെള്ളമടിച്ച് ചുമ്മാ വായീ നോക്കി നടക്കും എന്നര്‍ത്ഥം.
എനിക്കുമുണ്ട് ഒരു ഭാര്യയും ഒരു കുട്ടിയും. ഓവന്‍ വാങ്ങിയ ശേഷം ചേട്ടന്‍ വീട്ടിലെത്തി എന്ന് പറഞ്ഞ ദിവസം എനിക്ക് റസ്റ്റ് ഡേ ആയിരുന്നു. രാവിലെ പ്രാതല്‍ ഒക്കെ കഴിഞ്ഞു ക്ലോക്കിലേക്ക് പത്തുമണി ആകുന്നുണ്ടോ എന്നും നോക്കി കൊക്കിനെപോലെ ഇരിക്കുകയാണ് ഞാന്‍. എന്തിനാണെന്നല്ലേ? രാവിലേകളില്‍ പത്തുമണിക്ക് ശേഷമേ ഞാന്‍ വെള്ളമടി തുടങ്ങൂ; അതിന്റെ പിന്നിലും ഒരു കഥയുണ്ട്; പക്ഷെ പറയുന്നില്ല; കാരണം വെക്കടാ വെടി എന്നും പറഞ്ഞിരിക്കുന്ന നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ ഈയുള്ളവന് ധൈര്യമില്ലേ!