അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Posted by

അണിമംഗലത്തെ ചുടലക്കാവ് 5

Animangalathe Chudalakkavu Part 5 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 | Part 4 |

നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നുമാത്രമാണ് എന്നെ പോലെ ഉള്ള എഴുത്തുക്കാരുടെ ശക്തി…ഇത്രയും നാളും ഉണ്ടായിരുന്നതുപ്പോലെ വീണ്ടും അതുണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ തുടരുന്നു..

വിനു പെട്ടന്ന് സ്തഭ്തനായി…
“അല്ല ആയിഷ ഇന്ന് നമ്മള്‍ പോയ സ്ഥലത്ത്..”
“നമ്മള്‍ പോയ സ്ഥലത്തോ ..നീ എന്തോക്കോയ വിനു പറയുന്നേ…നിനക്കെന്താ പറ്റിയെ….കഴിഞ്ഞ നാല് ദിവസമായി ഞാന്‍ വീട്ടില്‍ പോയെക്കുവല്ലേ…പോകാന്‍ നേരം എനിക്ക് നെറ്റ് ഇല്ലാത്തോണ്ട് നിനക്ക് ഞാന്‍ ടെക്സ്റ്റ്‌ മെസ്സേജ് അയച്ചിരുന്നല്ലോ…ഇന്ന് വൈകിട്ട ഞാന്‍ വന്നത്..നീ എന്താ ഇങ്ങനൊക്കെ പറയുന്നേ”
വിനുവിന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു…ആയിഷ വീട്ടില്‍…അവന്‍ വേഗം ടെക്സ്റ്റ്‌ ഇന്ബോക്സ് തുറന്നു…ശെരിയാണ് നാല് ദിവസം മുന്നേ ഞാന്‍ വീട്ടില്‍ പോകുന്നു അത്യവശ്യ കാര്യമുണ്ട്…നാല് ദിവസം കഴിഞ്ഞേ വരൂ ..എന്നാ മെസ്സേജ്…
വിനുവിന്‍റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി…അപ്പോളും ആയിഷ ഫോണിലൂടെ ഹലോ ഹല്ലോ എന്ന് പറയുന്നുണ്ടായിരുന്നു…വിനുവിന് മനസില്‍ എന്തൊക്കെയോ സംശയങ്ങള്‍ നിറഞ്ഞു….
അവന്‍ വേഗത്തില്‍ എണീട്ടുക്കൊണ്ട് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചതുപ്പോലെ ഹോസ്റ്റല്‍ വിട്ടിറങ്ങി ആ കെട്ടിടതിനെ ലക്ഷ്യമാക്കി ഓടി…
എന്താണ് അപ്പോള്‍ സംഭവിച്ചത് ,,,താന്‍ അപ്പോള്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഫോണിലൂടെ സംസാരിച്ചത് ആരോടാണ്…ആരുടെ കൂടെ ആണു ഈ ദിനം മുഴുവന്‍ ഞാന്‍ ചിലവിട്ടത്…ആരെയാണ് ഞാന്‍ ഇന്ന് പുണര്‍ന്നത്‌…
ദൈവമേ എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയല്ലാം..ചോദ്യങ്ങള്‍ നിറഞ്ഞ മനസുമായി ലക്ഷ്യഭോധം ഇല്ലത്തവനെപ്പോലെ വിനു മുന്നോട്ടു നടന്നു…
ആ പഴയ കെട്ടിടത്തിന്‍റെ മുന്‍വശത്തേക്ക് പ്രവേശിച്ചപ്പോള്‍ പെട്ടന്ന് അതിന്റെ മുന്നിലൂടെ എന്തോ പാഞ്ഞു പോകുന്നതുപ്പോലെ തോന്നി വിനുവിന്..എന്താണത്,…ഇല്ല ഇരുട്ടായതുക്കൊണ്ട് ശെരിക്കും കാണാന്‍ പറ്റിയില്ല…കുരുതിമാലക്കാവിലമ്മേ എന്നെ പരീക്ഷിക്കല്ലേ…ഒന്നുമില്ലെങ്കിലും നിന്‍റെ കാമുകന്‍ അല്ലെ ഞാന്‍..
എന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്താണെന്ന് എനിക്കിപ്പോള്‍ മനസിലാകുന്നില്ല…അനര്‍ത്ഥങ്ങളാണോ നല്ലതാണോ ഒന്നും തന്നെ അറിയില്ല…എനിക്ക് വേണ്ട തുണയെകണേ
വിനു വീണ്ടും മുന്നോട്ടു നടന്നു…അവന്‍റെ കൈകളില്‍ യാതൊരു വെളിച്ചവുമില്ല..മൊബൈല്‍ ഫോണ്‍ കയില്‍ എടുത്തതും ഇല്ല…പക്ഷെ ആ കെട്ടിടവും അതിലേക്കുള്ള വഴികളും വ്യക്തം ആണു…എന്നാല്‍ ആകാശത്ത് ചന്ദ്രന്‍ ഇല്ലതാനും…
അല്‍പ്പം ഭയം വിനുവിന്‍റെ മനസില്‍ ഉണ്ട് താനും…ഉത്തരമറിയാത്ത കുറെ ചോദ്യങ്ങളും…അവന്‍ വീണ്ടും മുന്നോട്ടു നടന്നു…ആ പഴയ കെട്ടിടത്തിന്‍റെ മുന്‍വശത്തെത്തി…വള്ളിപ്പടര്‍പ്പുകള്‍ കിടക്കുന്നത് കണ്ടാല്‍ നാഗങ്ങള്‍ ചുറ്റി പിണഞ്ഞു കിടക്കും പോലെ ആണു തോന്നുക…
മുന്നോട്ടു പോയി നോക്കണം എന്തായാലും …ആ അറയ്ക്കുള്ളില്‍ കയറണം…അവിടെ തനിക്കുള്ള ഉത്തരങ്ങള്‍ എന്തായാലും ഉണ്ടാകും…അതിനു മുന്നില്‍ എത്തിയപ്പോള്‍ എന്തുകൊണ്ടാണ് തന്‍റെ നടത്തത്തിന്റെ വേഗത കുറഞ്ഞുവന്നത്….ഇറങ്ങിയപ്പോള്‍ ഉള്ള ആ ഒരു ദൈര്യം ചോര്‍ന്നു പോകുന്നുണ്ടോ..ഹേയ് ഇല്ല…പോകുന്നത് വ്യക്തമായ ലക്ഷ്യത്തോടെ ആണു…

Leave a Reply

Your email address will not be published. Required fields are marked *