എന്നാലും ശരത്‌ 2 [Sanju Guru]

Posted by

എന്നിട്ട് ഞങ്ങൾ പതിയെ കുടിക്കാൻ തുടങ്ങി.

ഞാൻ : ഇവിടെ ഇത്രേം കാലം താമസിച്ചിട്ടു, എനിക്ക് വലിയ ബോറടിയായിരുന്നു.  നിങ്ങൾ എല്ലാം ഇനിയും എന്നെ കംപ്ലയിന്റ് ചെയ്യുകയായിരുന്നെങ്കിൽ മാറാനുള്ള പ്ലാൻ ആയിരുന്നു.

സുഷമ : മ്മ്മ്മ് ശെരിക്കും….

ഞാൻ : സത്യമായിട്ടും….  മാറാതിരിക്കാൻ എനിക്ക് ഇവിടെ പ്രത്യേകിച്ചു

കമ്മിറ്റ്മെന്റ്സ് ഒന്നും ഇല്ലല്ലോ…  ബട്ട്‌ നിങ്ങളെയെല്ലാം പരിചയപെട്ടില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായേനെ.

സുഷമ : ഓഹ്.. സോറി ശരത്….  ശരത്തിനെ കുറിച്ച് ശെരിക്കും അറിയാതെ ഞങ്ങളാണ് ഓരോന്ന് ചിന്തിച്ചു കൂട്ടിയത്….

സുഷമ എന്റെ കയ്യിൽ കേറി പിടിച്ചുകൊണ്ടു പറഞ്ഞു.

ഞാൻ : ഇറ്റ്സ് ഓക്കേ….  ഇതൊക്കെ എല്ലായിടത്തും പതിവുള്ളതാ…  ബട്ട്‌ എല്ലാരേം ജനറലൈസ് ചെയ്യാതിരുന്നാൽ മതി…  പിന്നെ താങ്ക്സ് എന്നെ മനസിലാക്കിയതിനു…

ശക്തമായ കാറ്റിൽ തൂവാലടിക്കുന്നതു കൂടി, സുഷമയുടെ മുഖത്ത് വെള്ളം വന്നു വീഴുന്നത് കൂടി.  സുഷമയുടെ മുഖം വ്യക്തമായി തന്നെ എനിക്ക് കാണാമായിരുന്നു. സുഷമ എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ടിരുന്നു.  ഞാനും വിട്ടു കൊടുത്തില്ല. സുഷമ അപ്പോഴും എന്റെ കൈ വിട്ടിരുന്നില്ല…

സുഷമ എന്റെ അടുത്തേക്ക് കൂടുതൽ ചേർന്നു നിന്നു. ഞങ്ങളുടെ ഇടയിൽ ഗ്യാപ്പില്ലാതെ എന്റെ മുഖത്തേക്ക് നോക്കി ഒട്ടി നിന്നു. മഴവെള്ളത്തിൽ നനഞ്ഞുപോയ ലിപ്സ്റ്റിക്ക് ഇല്ലാത്ത ഇളം പിങ്ക് ചുണ്ടുകൾ എന്തുകൊണ്ടോ വിറക്കുന്നുണ്ടായിരുന്നു. ആ നനഞ്ഞ ദേഹത്തിൽ നിന്നും ഇളം ചൂട് എന്നിലേക്ക്‌ ചെറുതായി പടരുന്നുണ്ടായിരുന്നു.

ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ ഏതോ കാന്തിക വലയത്തിൽ പെട്ടപോലെ അടുത്തുകൊണ്ടിരുന്നു. സുഷമയുടെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തേക്ക് സുഷമ കണ്ണുകൾ അടച്ചു.

റ്റ്രർണിങ്….    ട്രർണിങ്….

അകത്തു നിന്നു സുഷമയുടെ ഫോൺ ബെൽ ഉച്ചത്തിൽ മുഴങ്ങുന്നത് കേട്ടു…  സുഷമ ഞെട്ടി കണ്ണുതുറന്നു.  സുഷമ മുഖം തിരിച്ചു അകത്തേക്ക് നോക്കി.  പെട്ടന്ന് സോബോധത്തിലേക്കു വന്നപോലെ സുഷമ പിന്നിലേക്ക് മാറി.  എന്നാൽ വെള്ളം വീണ് നനഞ്ഞ ടൈലിട്ട തറയിൽ സുഷമ വഴുക്കി വീഴാൻ പോയി.  എന്നാൽ വീഴുന്നതിനു മുൻപ് ഞാൻ കേറിപിടിച്ചു. എന്റെ ഗ്ലാസ്സ് പിടിച്ച കൈ സുഷമയുടെ പുറത്തും മറുകൈ അവരുടെ വയറിലും പിടിച്ചു.  എനിക്ക് ചെറുതായി ബാലൻസ് തെറ്റിയെങ്കിലും വീഴാതെ പിടിച്ചു നിന്നു.

വീണ്ടും ഒരു നിമിഷം ഞങ്ങൾ വേറേതോ ലോകത്തേക്ക് പോയെങ്കിലും, നിർത്താതെയുള്ള ഫോൺ ബെൽ ഞങ്ങളെ ഉണർത്തി.  ഞാൻ പിടി വിട്ടു.  സുഷമ അകത്തേക്ക് പോയി ഫോൺ എടുത്തു.  എന്തോ സംസാരിച്ചു.  ഞാൻ കയ്യിലുള്ള ഗ്ലാസ്‌ കാലിയാക്കി.

സുഷമ : ഓക്കേ ശരത്‌…  എന്നെ കാണാതെ പ്രെറ്റിയാണ് വിളിച്ചത്.   ഞാൻ പോട്ടെ…  പിന്നെ കാണാം….

സുഷമ വേഗം വന്നു പറഞ്ഞിട്ട്, പെട്ടന്ന് പുറത്തേക്കു നടന്നു.  ഞാനും കൂടെ പോയി വാതിൽ തുറന്നു കൊടുത്തു. സുഷമ ഒന്ന് നോക്കുകകൂടി ചെയ്യാതെ.  വേഗം അവിടെന്നു ഇറങ്ങി പോയി.  ഞാനും വാതിൽ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *