അഗ്രഹാരം 1
Agraharam Part 1 | Author Anitha
2007 മാർച്ച് 27
S S L C പരീക്ഷയുടെ അവസാന ദിവസം. സോഷ്യൽ സയൻസ് പരീക്ഷ. എക്സാം എഴുതി തീരാറാകുമ്പോഴേക്കും എന്തൊക്കെയോ അസ്വസ്ഥത. എക്സാം എഴുതി പേപ്പർ നൽകി ഇറങ്ങി നടന്നു. ബാത്രൂമില് പോണംന്നുണ്ട്. വേണ്ട ഇനി വീട്ടിൽ പോയിട്ടാകാം. മെൻസസ് ഡേറ്റ് കഴിഞ്ഞു. സ്കൂളിന്റെ പുറം ഗേറ്റിന്റെ പടിയിറങ്ങുമ്പോൾ കണ്ണിലേക്കു ഇരുട്ട് ഇരച്ചു കയറിയത് ഓർമയുണ്ട്. എപ്പോഴോ പിന്നെ കണ്ണു തുറക്കുമ്പോൾ കിടക്കുന്നതു ഏതോ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായി. ഹോസ്പിറ്റലിന്റെ മാത്രം മണം കൊണ്ടാണ് അത് തോന്നിയത്. ചുറ്റുമൊന്നു നോക്കി. ആശങ്കയോടെ തന്റെ അടുത്തു നിന്നയാളെ മനസിലായി. ശ്രീറാം. ഒന്ന് എല്ലാരും പുറത്തിറങ്ങി നിൽക്കുമോ. നഴ്സിന്റെ ശബ്ദം. എല്ലാരും പുറത്തിറങ്ങി. ഒരു മാലാഖ എന്റടുത്തു വന്നു. അനിത അല്ലേ. ഉം ഞാൻ മൂളി. സിസ്റ്റർ എനിക്കെന്താ പറ്റിയത്. ഒന്നുമില്ല മോളേ. മോൾക്ക് എഴുനേൽക്കാമോ? അവർ ചോദിച്ചു. ഞാൻ എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ അവർ സഹായിച്ചു. കുട്ടി ദാ ആ ബാത്റൂമിൽ പോയി വാഷ് ചെയ്തു ഇത് മാറ്റിവരു എന്നുപറഞ്ഞു ഒരു ടൗഎലും പാന്റിയും ഒരു പാടും തന്നു. ഞാൻ മെല്ലെ ബാത്റൂമിലേക്കു മെല്ലെ നടന്നു ഡോർ അടച്ചു കൊളുത്തിട്ടു. ആദ്യം കണ്ണാടിയിൽ നോക്കി. ആകെ അലംകോലം. ടോപ് ഉയർത്തി യൂണിഫോം ചുരിദാർ ബോട്ടം അഴിച്ചു. പാന്റി ഇല്ല. ഒരു ലാർജ് സൈസ് പാഡ് ഉണ്ടു. അത് മാറ്റി അവിടം ഒന്ന് കഴുകി തുടച്ചു നേഴ്സ് തന്ന പാന്റി ധരിച്ചു പാടും വെച്ചു. ബോട്ടം ധരിച്ചു മുഖമൊന്നു കഴുകി പുറത്തു വന്നു. ഒരു ഗ്ലാസിൽ എന്തോ വെച്ചിട്ടുണ്ട്. കുട്ടി അത് കുടിക്കു. ഒരു ഡ്രിപ് ഇടണം എന്ന് പറഞ്ഞു. ഞാൻ മെല്ലെ തലയാട്ടി. ഇന്നെന്താ എക്സാം ആയിരുന്നോ? ഉം. അത് കഴിഞ്ഞിറങ്ങിയ കുട്ടി സ്കൂളിൽ എവിടെയോ വീണു. കുട്ടീടെ ഏട്ടനാണെന്നു പറഞ്ഞു ഒരാളും കൂട്ടുകാരും കൂടിയ ഇവിടെ കൊണ്ടുവന്നത്. ഒത്തിരി ഉറക്കമിളച്ചോ? ന്ഹാ കുറച്ചു. പിന്നെ പീരിയഡ്സ് ആയി. രാവിലെ എന്താ കഴിച്ചേ. ഇഡലി. എത്രയെണ്ണം? ഒന്ന്. ന്ഹാ കൊള്ളാം. ഉം വേറെ കുഴപ്പമൊന്നുമില്ല ഡ്രിപ് കഴിഞ്ഞാൽ പോകാം. അപ്പോഴേക്കും ശ്രീറാമും കൂടെ ഏതോ ഫ്രണ്ട്സും കടന്നു വന്നു. എന്റടുത്തു വന്നു ശ്രീ പറഞ്ഞു., എക്സാം എഴുതിയിട്ടിറങ്ങിയ അനിത വീണു. ഞാൻ അവിടെ അടുത്തുണ്ടായിരുന്നു. പിന്നെ ടീച്ചേർസ് ഒക്കെ വന്നു. ടാക്സി പിടിച്ചു ഇങ്ങോട്ട് കൊണ്ടുവന്നതാ. കുഴപ്പമൊന്നുമില്ലെന്ന ഡോക്ടർ പറഞ്ഞത്. അമ്മ ഇപ്പോൾ വരും. പിന്നെ പാന്റിയും പാടും വേണമെന്ന് പറഞ്ഞു. ഞാൻ വാങ്ങി കൊടുത്തിരുന്നു. അത് പതുക്കെ വേറെ ആരും കേൾക്കാതെയാണ് പറഞ്ഞത്. അത് തന്നെ സമാധാനം. അപ്പോഴേക്കും ഡോർ തുറന്നു അമ്മ ഓടി വന്നു. മോളേ എന്ന് വിളിച്ചു കരയാൻ തുടങ്ങി. ഒന്നുമില്ല ചേച്ചി. ഉറക്കമിളച്ചിട്ടാ. ഒരു ഡ്രിപ് കൊടുത്താൽ ശരിയാകും. അത് കഴിഞ്ഞാൽ പോകാം. ശ്രീ അമ്മയോട് പറഞ്ഞു. അമ്മയെ അവിടെ നിറുത്തി അവർ പുറത്തേക്കിറങ്ങി. ഡ്രിപ് ഇട്ടു. അത് തീർന്നപ്പോൾ ഡോക്ടർ വന്നു.