അഖിലിന്റെ പാത 9 [kalamsakshi] [Climax]

Posted by

അഖിലിന്റെ പാത 9

Akhilinte Paatha Part 9 bY kalamsakshi | PRVIOUS PARTS

 

“ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു.

“കുടിക്കു…” അദ്ദേഹം പറഞ്ഞു.

” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു.

“എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ്‌ സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ സാറിന് മുന്നിൽ തന്നെ വന്നത്.” ഞാൻ പറഞ്ഞു നിർത്തി അദ്ദേഹത്തെ നോക്കി.

“അഖിൽ താങ്കൾക്ക് എല്ലാവിധ സുരക്ഷയും പോലീസ് ചെയ്യും. പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നല്ലേ ഉള്ളു ഉടൻ അവർ വിക്രമനെ അറസ്റ്റ് ചെയ്യും പേടിക്കാതിരിക്കു.” അദ്ദേഹം എന്നെ സമദാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

“സാറിനെ എനിക്ക് വിശ്വാസമാണ് അത് കൊണ്ടാണ് ഞാൻ സാറിനെ കാണാൻ വന്നതും, അത് കൊണ്ട് സർ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കൂടി കേട്ടിട്ട് ഉചിതമായ തീരുമാനം എടുക്കണം.”ഞാൻ പറഞ്ഞു.

“ആഖിലിന് ഇനിയെന്താണ് പറയാൻ ഉള്ളത് പറയു” അദ്ദേഹം ചോദിച്ചു.

“വിക്രമൻ ഒരു വിഷമാണ് സർ സാറിന് അത് ഇത് വരെ അനുഭവത്തിൽ വന്നിട്ടില്ല എങ്കിലും, അത് സാറിന് മുമ്പേ സംശയം ഉണ്ടായിരുന്നു കാണും അതാണല്ലോ പല തവണ ഒരു MLA സ്ഥാനം ചോദിച്ചിട്ട് സർ കൊടുക്കാത്തത്.” ഞാൻ പറഞ്ഞു നിർത്തി.

“താൻ ഇത് എന്തൊക്കെയാണ് പറയുന്നത് MLA സ്ഥാനമോ?” അദ്ദേഹം ആചാര്യത്തോടെ ചോദിച്ചു.

“സർ ടെൻഷൻ ആകണ്ട നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ പുറത്താരും അറിയാൻ പോകുന്നില്ല. സാറിനും എനിക്കും ഒരു പോലെ ഗുണമുള്ള കാര്യമാണ് ഞാൻ ഇനി പറയാൻ പോകുന്നത്.” ഞൻ പറഞ്ഞു

“ഗുണമുള്ള കാര്യമോ?… ” അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *