കുഴപ്പമൊന്നുമില്ല പോകാം എന്ന് പറഞ്ഞു. ശ്രീ അപ്പോഴും പോയിട്ടില്ല. അവൻ വന്നു. ബില്ലടച്ചു ഞാൻ ടാക്സി വിളിച്ചു തരാം എന്ന് പറഞ്ഞു എന്നെ നോക്കി ഒന്ന് ചിരിച്ചു അവൻ പുറത്തിറങ്ങി. അല്പം കഴിഞ്ഞു അവൻ വന്നു കാർ വന്നു പുറപ്പെട്ടോളൂ എന്ന് പറഞ്ഞു. അമ്മ എന്റെ ബാഗ് എടുത്തു നടന്നു. കൂടെ ഞാനും. ഒരു വശത്തു കൂടെ നടന്ന ശ്രീയുടെ കൈയിൽ അമ്മ കാണാതെ ഞാൻ ഒന്ന് പിടിച്ചമർത്തി എന്റെ നന്ദി അറിയിച്ചു. കാറിൽ കയറി ഡോർ അടച്ചപ്പോൾ അവൻ പറഞ്ഞു ശെരി പൊക്കോളു ഞാൻ വരാം എന്ന്. എന്റെ കണ്ണുകൾ മൗനമായി യാത്ര പറഞ്ഞു.
ഞാൻ അനിത. നാട്ടിലെ ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണികളിലൊന്ന്. അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. ഒരു ആൺതരിക്കായി കൊതിച്ച അച്ഛനുമമ്മകും ദൈവം നൽകിയത് ഞങ്ങൾ 3 പെണ്മക്കളെ. അക്കൂട്ടത്തിൽ ദൈവം ഞങ്ങൾക്ക് കനിഞ്ഞു നൽകിയത് അതിസുന്ദരമായ വദനങ്ങളും ശരീരവും. പഴയ തറവാടും മഹിമയും കൊണ്ടു മാത്രം ഇന്ന് ജീവിക്കാൻ കഴിയില്ലല്ലോ. അല്പം ബാക്കിയുള്ള ഭൂമിയിൽ നിന്നും ലഭിക്കുന്ന കുരുമുളകും കാപ്പിയും റബ്ബറും മാത്രമാണ് വരുമാനം. റബ്ബറിന് പണിക്കൂലി കഴിഞ്ഞാൽ ഇന്ന് ലഭിക്കുന്നത് തുച്ഛം. ഞങ്ങൾ മൂവരും വളരുന്നതോടൊപ്പം വളരുന്നത് അമ്മയുടെ ആധി മാത്രം. അങ്ങിനെ ഞെങ്ങി ഞെരങ്ങിയെങ്കിലും ഞങ്ങൾ വളർന്നു. ഞാനും ശ്രീറാമും തമ്മിൽ ഒരു നല്ല സൗഹൃദവും വളർന്നു. അങ്ങിനെ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ശ്രീറാം ദുബൈക്ക് പറന്നു. അത് എന്നിൽ ഒരു നഷ്ടബോധം സൃഷ്ടിച്ചു. ശ്രീറാമിനെ കുറിച്ച് കൂടി രണ്ടു വാചകം. ഞങ്ങളുടെ സ്കൂളിലെ കണക്കു വാധ്യാരായിരുന്നു ശ്രീറാമിന്റെ അച്ഛൻ സുബ്രമണിയ അയ്യരെന്ന മണി സർ. അദ്ദേഹത്തിന്റെ ഏക മകൻ. എംകോം പാസ്സായ ശ്രീറാമിന് അങ്ങിനെ ദുബായിൽ ജോലി കിട്ടി. ഇടയ്ക്കിടെ ശ്രീറാമിന്റെ വിളി എനിക്ക് വന്നിരുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞു കമ്പ്യൂട്ടറും PSC ടെസ്റ്റും ഒക്കെയായി കഴിഞ്ഞു. എന്റെ താഴെയുള്ളവർ ഒരാൾ ഡിഗ്രിക്കും ഒരാൾ + 1 ലും പഠിക്കുന്നു. അങ്ങിനെയിരിക്കെ പെട്ടെന്ന് ഒരുദിവസം മാണിസാറിന്റെ ഭാര്യ ശ്രീയുടെ അമ്മ കാർഡിയാക് അറസ്റ്റ് മൂലം വിടപറഞ്ഞു. ശ്രീ വന്നു ചടങ്ങുകൾ കഴിഞ്ഞു മടങ്ങി. മാണിസാറും തനിച്ചായി. രണ്ടു വർഷം കഴിഞ്ഞു വന്ന ശ്രീയോട് ബന്ധുക്കൾ വിവാഹത്തിന് നിർബന്ധിച്ചു. അച്ഛനും ഒറ്റക്കാണല്ലോ ജീവിതം. അങ്ങിനെ വീട്ടുകാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ ശ്രീ ചോദിച്ചു ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ? ഇഷ്ടം അവിടെക്കെത്തിയത് യാദൃശ്ചികം.പക്ഷേ ശ്രീ ബ്രാഹ്മണനും ഞാൻ നായരും. പ്രശ്നം പ്രശ്നം തന്നെ. പക്ഷേ മാണിസാറിന് യാതൊരു എതിർപ്പും ഇല്ലായിരുന്നു. ബന്ധുക്കൾ പലരും നെറ്റി ചുളിച്ചു. പക്ഷേ ശ്രീ വിജയിച്ചു. ഞങ്ങളുടെ പരിമിതമായ വരുമാനത്തിനുള്ളിൽ നിന്നു ശ്രീയുടെ അകമഴിഞ്ഞ സഹായത്തോടെ ഞങ്ങൾ വിവാഹിതരായി.
പിന്നെ ചുരുങ്ങിയ ദിനങ്ങളുടെ ശ്രീയുടെ അവധിക്കാലം ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ അടിപൊളിയാക്കി. അല്പം കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് ഞങ്ങൾ തീരുമാനിച്ചു. പാവങ്ങൾക്ക് അധികം സങ്കൽപ്പങ്ങൾ പാടില്ലാത്തതു കൊണ്ടു എനിക്കങ്ങനെ ഒന്നുമുണ്ടായില്ല. മധുവിധു രാവുകൾ ആവോളം മധുരതരമാക്കാൻ ഞാൻ ശ്രമിച്ചു. നാണം കിടപ്പറക്കു പുറത്തെന്ന ചിന്താഗതിക്കാരനാണ് ശ്രീ. അതിനാൽ അതിർവരമ്പുകൾ ഒന്നുമില്ലാതെ ഞങ്ങൾ ആവുന്നതും ആടിത്തിമർത്തു. ഒരു ആവറേജ് മനുഷ്യനായ ശ്രീ സ്നേഹവും പരിലാളനങ്ങളും ആവോളം നൽകി.