ശംഭുവിന്റെ ഒളിയമ്പുകൾ 7 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 7

Shambuvinte Oliyambukal Part 7 Author : Alby

Previous Parts

 

 

രാവിലെതന്നെ മുറ്റത്തുണ്ട് ശംഭു.
അകത്തേക്ക് കയറാതെ അവിടെ നിന്നു.”നിന്നെ ഇനി അകത്തേക്ക് ആരേലും ക്ഷണിക്കണോ കേറിവാ ചെക്കാ”എന്നുള്ള സാവിത്രിയുടെ സംസാരം കേട്ട് അവൻ അകത്തേക്ക് കയറി.

ദാ ഇവനൂടെ വിളമ്പിക്കോ.സാവിത്രി അവനെ തന്റെ ഒപ്പമിരുത്തി.ഇത് ഗോവിന്ദിന് അത്ര രസിച്ചില്ലെങ്കിലും അയാളുടെ മുഖഭാവത്തിൽനിന്ന് തിരിച്ചറിഞ്ഞു സാവിത്രി.”നീ ഇങ്ങനെ നോക്കിപ്പേടിപ്പിക്കണ്ട.ഇവൻ ഇവിടെ നമ്മുടെകൂടിരുന്നു കഴിക്കും.
നീയില്ലാത്ത സമയം അങ്ങനെയാണ് ഇനിയും അങ്ങനെയാവും.എന്തേലും പ്രശ്നം ഉണ്ടോ എന്റെ മക്കൾക്ക്”

എന്ത് പ്രശ്നം?അമ്മക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ.

ഒന്നും ഇല്ലെങ്കിൽ അവരവർക്ക് കൊള്ളാം.എന്റെ കണ്ണിൽ എന്തേലും പെട്ടാൽ,അറിയാല്ലോ എന്നെ.

അമ്മ വെറുതെ ഓരോന്ന് മനസ്സിൽ വച്ചു സംസാരിക്കല്ലേ,ഇവിടെ ഇവനോട് എന്തിനാ ദേഷ്യം.നമ്മൾ ഇവനെ ചെറുതിലെമുതൽ കാണുന്നതല്ലേ.

ഗായത്രി,അമ്മ കാര്യമില്ലാതെ ഒന്നും പറയില്ല.പ്രവർത്തിക്കില്ല.അത്‌ ഇനിയെങ്കിലും നീ മനസ്സിലാക്കിയാൽ കൊള്ളാം.പിന്നെ എന്റെ മക്കളെ എന്നേലും നന്നായി മറ്റാർക്കും അറിയില്ല.അത്‌ ഓർമ്മ വേണം.

അത്‌ അമ്മേ,അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല ഞാൻ…..

അങ്ങനെ ആയാൽ കൊള്ളാം,
എല്ലാർക്കും.പിന്നെ ഇതിന്റെ പേരിൽ ഇനിയൊരു സംസാരം ഇവിടെ ഉണ്ടാവരുത്.എന്റെ മക്കള് കേൾക്കാനാ ഈ പറയുന്നെ.

അല്ല സാവിത്രി,എങ്ങോട്ടാ ഇന്ന് പതിവില്ലാതെ.സ്കൂൾ കഴിഞ്ഞേ എന്തും ഉള്ളു എന്ന് പറയുന്നയാളാ.

എങ്ങോട്ടും അല്ലെന്റെ മാധവേട്ടാ ഒന്ന് വീടുവരെ പോയേച്ചും വരാം. കുറെയായി വിചാരിക്കുന്നു.വൈകിട്ട് മാധവേട്ടനും പോയാല്പിന്നെ അടുത്തെങ്ങും നടന്നു എന്നുവരില്ല.

ശരി,പോയിവാ.ഞാനേതായാലും ഉച്ചതിരിഞ്ഞ് ഇറങ്ങും.അതിനുമുന്നെ ഏതായാലും എത്തില്ലല്ലോ.ഞാൻ വിളിക്കാം ചെന്നിട്ട്.

ശംഭു,കഴിഞ്ഞെങ്കിൽ എണീറ്റോ.
വെറുതെ പാത്രം ഉണക്കണ്ട.ഞാൻ ദാ വരുന്നു.

ഞാൻ പുറത്തുണ്ടാവും ടീച്ചറെ,
പതിയെ കഴിച്ചു വന്നാൽ മതി.

ഓഹ്,നീ ചെല്ല്.ഞാൻ എത്തിയേക്കാം

Leave a Reply

Your email address will not be published. Required fields are marked *