മാധവന്‍: മറ്റൊരു ജോലി ആവശ്യത്തിന് ചെന്നൈയില്‍ പോവാണ് പറ..
രേണുക: അപ്പൊ ജയേച്ചിയോടും അതുപറയാ…?
മാധവന്‍: അവളോട് ഗള്‍ഫിലേക്കുള്ള ഒരു ഇന്റര്‍വ്യൂവിന് പോവാണെന്ന് പറയാം
അപ്പോളേക്കും മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. പാണ്ഡ്യരാജനായിരുന്നു. ഫോണെടുത്ത് മാധവന്‍: പാണ്ഡ്യ.. കാര്യങ്ങള്‍ ഡബിള്‍ ഓക്കെ
സന്തോഷത്തോടെ പാണ്ഡ്യ: നായരെ താങ്ക്‌സ്.. ഇപ്പൊ തന്നെ വണ്‍ ലക്ക് ഞാന്‍ നായരെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.
മാധവന്‍: ഓക്കെ..
എന്നു പറഞ്ഞു ഫോണ്‍ കട്ടുചെയ്യുന്ന മാധവനോട് രേണുക: അയാളാണോ വിളിച്ചത്…?
മാധവന്‍: അതെ.. നിനക്കുള്ള കാശ് ഇപ്പോള്‍ കിട്ടും. ഞാന്‍ തരും..
ഇതുകേട്ട് സന്തോഷത്തോടെ മാധവനെ നോക്കുന്ന രേണുക. താഴെ നിന്നു കോണി കയറിവരുന്ന ശബ്ദംകേട്ട് ഞെട്ടലോടെ മാധവന്‍ ടേബിളിന് മുകളിലെ ഫയല്‍ എടുത്തുമറച്ചുനോക്കുന്നു. രേണുക വേറൊരു ഫയല്‍ എടുത്തുനോക്കികൊണ്ടിരുന്നു. അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് ജയ: അഷിതക്ക് എങ്ങനെയിണ്ട്
മാധവന്‍: നീ അവളെ കണ്ടില്ലേ…?
ജയ: ഇല്ല..
പെട്ടെന്ന് മാധവന്റെ ഫോണില്‍ ഒരു മെസേജ് വന്നു. നോക്കിയപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ ക്രഡിറ്റായിട്ടുണ്ട്.
ജയയോടായി മാധവന്‍: ഞാന്‍ രണ്ടാഴ്ച ഇവിടെ ഉണ്ടാവില്ല.. പാണ്ഡ്യനെ നിനക്കറിയില്ലേ.. അവന്‍ ഊട്ടിയിലേക്ക് ചെല്ലാന്‍ പറഞ്ഞിണ്..
ജയ: എന്താ കാര്യം..?
മാധവന്‍: അവന് ഒരു കമ്പനി നമ്മുടെ നാട്ടില്‍ തുടങ്ങിയാ കൊള്ളാന്ന്ണ്ട്… പണം എത്രവേണമെങ്കിലും തരാമെന്ന്
ചിരിച്ചുകൊണ്ട് ജയ: ആണോ ന്നാ വേഗം പോയി നോക്ക്.. പിന്നെ നല്ലൊരു തുക എഴുതി വാങ്ങണം ആളേന്ന്…
രേണുകയോടായി ജയ: കേട്ടോ രേണുകേ.. പാണ്ഡ്യന്‍ മാധവേട്ടന്റെ സുഹൃത്താ.. ഒരു മണ്ടനാ.. ഒരുലക്ഷം, രണ്ട് ലക്ഷം എന്നൊക്കെ പറഞ്ഞാ പുല്ലുവിലയാ… അങ്ങേര്‍ക്ക്
ഇതുകേട്ട് ചിരിക്കുന്ന രേണുക. ജയയോടായി മാധവന്‍: ഞാനിപ്പോള്‍ വരാം
എന്നു പറഞ്ഞുപോവുന്ന മാധവന്‍. നേരെ അയാള്‍ പോയത് ബാങ്കിലേക്കായിരുന്നു. പാണ്ഡ്യരാജന്‍ ക്രഡിറ്റ് ചെയ്ത ഒരുലക്ഷം രൂപ മാധവന്‍ വാങ്ങി. എല്ലാം രണ്ടായിരത്തിന്റെ അന്‍പതു നോട്ടുകള്‍. രണ്ടായിരത്തിന്റെ നോട്ടിറങ്ങിയത് ഭാഗ്യം. പണ്ടാണെങ്കില്‍ കയ്യില്‍ ഒതുങ്ങുമായിരുന്നില്ല. നൂറും അഞ്ഞൂറും തന്നെ.. ഉച്ചയോടെ ഓഫീസിലെത്തിയ മാധവനോട് ജയ: ആ രേണുകക്ക് ഇവിടെ എന്ത് കൊഴപ്പാ ഉള്ളത്..?
മാധവന്‍: എന്ത് പറ്റി…?
രേണുക: അവള്‍ക്ക് ഗള്‍ഫില് ജോലി വേണത്രെ.. അതിന് നാള ചെന്നൈയില്‍ പോണം
ചിരിച്ചുകൊണ്ട് മാധവന്‍: അതിനെന്താ.. പോവട്ടെ.. പ്രാരാബ്ദം ഉള്ള കൂട്ടത്തിലുള്ളതല്ലേ…
ജയ: ങാ പോട്ടെ.. ഞാന്‍ വീട്ടില്‍ പോവാ.. ഇനി ഞാന്‍ തന്നെ നോക്കി നടത്തണം വിടെ.. ന്റെയൊരു കഷ്ടപ്പാടേ..
എന്നു പറഞ്ഞു പോവുന്ന ജയയെ നോക്കി ഓഫിസിലിരിക്കുന്ന മാധവന്‍ ഫോണെടുത്ത് രേണുകയെ വിളിച്ചു. രേണുക അങ്ങോട്ടേക്ക് കയറി വന്നു.
കയ്യിലെ നോട്ടുകള്‍ രേണുകയ്ക്ക് നീട്ടുകൊണ്ട് മാധവന്‍: ദാ രേണുകേ… ഒരു ലക്ഷംണ്ട്
സന്തോഷത്തോടെ വാങ്ങി അത് എണ്ണിനോക്കികൊണ്ട് രേണുക: ഞാന്‍ ആദ്യമായിട്ടാ ഇത്രയും രൂപ ഒരുമിച്ചുകാണുന്നത്..
കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
Posted by