കള്ളൻ പവിത്രൻ 5
Kallan Pavithran Part 5 | Author : Pavithran | Previous Part
ബസിൽ നിന്നിറങ്ങിയതും സ്‍കൂളിലെ കൂട്ട മണിയുടെ ശബ്ദം.
“മാഷേ ഇന്ന് താമസിച്ചൂല്ലോ. “
സുഭദ്രയുടെ നടത്തത്തിന്റെ വേഗത കൂടി. അരയിൽ വാരി ചുറ്റിയിരുന്ന സാരി അവളുടെ വേഗതയ്ക്ക് വിലങ്ങായി. ഇനിയും അഞ്ച് മിനിറ്റോളം നടപ്പുണ്ട് സ്കൂളിലേക്ക്.
“നീയെന്തിനാ സുഭദ്രേ ഓടുന്നേ. മണിയിപ്പോൾ അടിച്ചതല്ലേയുള്ളു. “
സുഭദ്രയ്ക്കൊപ്പം എത്താൻ പാട് പെട്ടുകൊണ്ട് ബാലൻ മാഷ് അവളുടെ പുറകെ കൂടി.രാവിലെ പെയ്ത മഴ വെള്ളം അവളുടെ ചെരുപ്പിൽ തട്ടി പുറകിലോട്ട് തെറിച്ചു.
ഈശ്വര പ്രാർത്ഥനയുടെ അകമ്പടിയോടെയാണ് അവൾ അന്ന് കഞ്ഞി പുരയിലോട്ട് കയറിയത്. രണ്ട് ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ അവൾക് പണിയിരട്ടിയാണ്. കഴുകി വച്ച പത്രങ്ങളെല്ലാം ഒരിക്കൽ കൂടി എടുത്തു കഴുകണം. രണ്ട് ദിവസം മതി പല മൂലയ്ക്കും എട്ടുകാലികൾക്ക് വല കെട്ടാൻ. പിന്നെ പരുക്കൻ തറ തൂത്തു വരുമ്പോളേക്കും ഒരു പീരിയഡ് എങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ഈ തറ എങ്കിലും ഒന്ന് ശെരിയാക്കി കിട്ടിയിരുന്നെങ്കിൽ പണി പകുതി കുറഞ്ഞേനേ.
“അടുത്ത മീറ്റിംഗ് വരട്ടെ. ഞാൻ മാനേജ്മെന്റിനോട് പറയാം. “
ആ സ്കൂളിൽ അവൾക്കൊന്നു താങ്ങി നിൽക്കാൻ ബാലൻ മാഷേ ഉള്ളു.പട്ടിണി കിടന്നു നെട്ടോട്ടമോടിയപ്പോളും ബാലൻ മാഷേ വന്നുള്ളൂ. അത് കൊണ്ടു തന്നെ സുഭദ്ര ആദ്യം ഓടി ചെല്ലുന്നത് ബാലൻ മാഷിന്റെ അടുത്തൊട്ടാണ്. തന്റെ അച്ഛന്റെ പ്രായമില്ലെങ്കിലും അച്ഛന്റെ സ്ഥാനത്താണ് സുഭദ്രയ്ക് ബാലൻ മാഷ്.വീട്ടിൽ നിന്നിറങ്ങിയപ്പോൾ അമ്മുവാണ് ഓർമിപ്പിച്ചത് ടൂറിന്റെ കാര്യം.
“എല്ലാവരും പോകുന്നമ്മേ..എനിക്കും പോണം.. “
മോള് കിടന്നു വാശി പിടിച്ചത് തെല്ലൊന്നുമല്ല സുഭദ്രയെ ചൊടിപ്പിച്ചത്.
“ഇവിടെ അരി വാങ്ങാൻ പൈസയില്ല.. അപ്പോളാ അവളുടെ ടൂറ്.. അമ്മു എന്റെ അടി കൊള്ളേണ്ടെങ്കിൽ മിണ്ടാതിരുന്നോ. “
അമ്മുവിന്റെ കണ്ണിൽ നിന്നു പൊട്ടിയൊലിച്ച കണ്ണുനീരിൽ സുഭദ്രയുടെ ഉള്ളം നനഞ്ഞു.
“എത്രയാവും..? “
“500..”