മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

മഴ തേടും വേഴാമ്പൽ

Mazha thedum Vezhambal | Author : Manthan Raja |

[മന്ദന്‍ രാജാ]

 

“” അജയ്. ..വേണേൽ വല്ലതും കഴിച്ചിട്ട്
പോ…. എനിക്ക് വയ്യ പുറകെ നടന്ന് കോരി തരാൻ…””

കുളിച്ചിട്ട് ഡ്രസ് ചെയ്യുകയായിരുന്ന അജയ് മുടി ഒന്നും ചീകാതെ തന്നെ പെട്ടന്ന് കിച്ചനിലെത്തി.

പ്ളേറ്റ് കഴുകി കാസറോൾ തുറന്നു.

“”ഇന്നും ദോശയാണോ..”‘പറയരുതെന്ന് കരുത്തിയിട്ടും അവന്റെ വായിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നു.

“” വേണേൽ കഴിച്ചാൽ മതി…. മൂന്നു നേരം തരാതരം ഉണ്ടാക്കി തരാൻ വേണേൽ ആളെ വെക്ക്…””

ആളെ വെച്ചതാണല്ലോ… അമ്മേടെ ഈ സ്വഭാവം കാരണം നിൽക്കാത്തത് അല്ലെ…. അജയ് പിറുപിറുത്തു

“” എന്തേലും പറയുന്നുണ്ടേൽ മുഖത്ത് നോക്കി പറഞ്ഞോണം… കാണുന്നുണ്ട് ഞാൻ.. അഹ്..

“”മമ്മാ..”” അജയ് പെട്ടന്ന് മമ്മയെ താങ്ങി. ക്രേച്ചസ് എടുത്തു കൊടുത്തു…. ഷേർളി അതും കുത്തി മുറിയിലേക്ക് നടന്നു…

ഇന്നലത്തെ സാമ്പാർ ചൂടാക്കി വെച്ചിട്ടുണ്ട് . അജയ് അല്പം എടുത്തു രുചിച്ചു നോക്കി.. വളിച്ച മണം.. അല്പം പഞ്ചസാര എടുത്തു ദോശ മുറിച്ചു മുക്കി കഴിച്ചു കൊണ്ടവൻ ഹാളിലേക്ക് നടന്നു..

“”മമ്മാ ഞാൻ പോകുവാ… ഫോൺ അടുത്തു വെച്ചേക്കണം…”” അജയ് ഷേർളിയുടെ മുറിയുടെ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. പ്രതികരണം ഒന്നുമില്ല..

കാർ ഓഫീസിന്റെ പാർക്കിങ്ങിൽ ഇട്ടിട്ട് അജയ് ലിഫ്റ്റിനടുത്തേക്ക് നടന്നു..

“”മോർണിംഗ് അജയ്””

“”മോർണിംഗ് ഇതൾ “”

ലിഫ്റ്റ് മുകളിലേക്ക് പോകുമ്പോൾ ഇതൾ തന്റെ നേരെ പാളി നോക്കുന്നത് അജയ് കണ്ടെങ്കിലും അവൻ മൈൻഡ് ചെയ്തില്ല ..

“”എന്നാടാ ഇന്നും മമ്മ ദോശയണോ തന്നത്”” കോഫീ ടൈമിൽ അജയുടെ ടേബിളിലേക്ക് എത്തിയ ഉണ്ണികൃഷ്ണൻ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.

“” ഹ്മ്മം””

“” അവന്റെയൊരു ദോശവിരോധം..ഒന്ന് കളയട.. നീ വാ ചൂട് ചായേം സമൂസയുമടിക്കാം “” അജയുടെ പുറകിൽ നിന്ന് തോളിൽ മസ്സാജ് ചെയ്തുകൊണ്ട് ഉണ്ണികൃഷ്ണൻ പറഞ്ഞു..

നന്നായി വിശക്കുന്നുണ്ടായിരുന്നു… അജയ് ഉണ്ണികൃഷ്ണന്റെയൊപ്പം കാന്റീനിലേക്ക് നടന്നു.

“” ഹായ് ഇതൾ ..”” ഇതളിന്റെ എതിരെയുള്ള ചെയറിൽ ഇരുന്നു കൊണ്ട് ഉണ്ണികൃഷ്ണൻ ഇതളിനെ വിഷ്‌ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *