മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

ഉണ്ണി വിരലുകളിൽ എന്നി നോക്കുന്നത് ഷേർളി തല തിരിച്ചു നോക്കിയപ്പോൾ കണ്ടു . അവൾക്കെന്തോ പോലെ തോന്നി . എന്തിനോ കണ്ണുകൾ ഈറനണിഞ്ഞു .

“” മമ്മയെന്താ കരയുവാണോ ?”’ താനങ്ങോട്ടു തിരിയാതെ തന്നെ അവൻ ചോദിച്ചത് കേട്ടപ്പോൾ ഷേർളി അറിയാതെ അവനെ തിരിഞ്ഞു നോക്കി .

“‘കണ്ണ് തുടക്ക് മമ്മാ …ഞാൻ വെറുതെ പറഞ്ഞതാ “‘

ഷേർളി പിന്നെയും തല ചെരിച്ചപ്പുറത്തേക്ക് നോക്കി കിടന്നു ,പെട്ടന്ന് തന്റെ മെത്തേക്ക് എന്തോ കയറുന്നതറിഞ്ഞവൾ ഞെട്ടിയെണീറ്റു

“‘ ഹ ഹ ഹ … പേടിച്ചേ ..മമ്മ പേടിച്ചേ “” ഉണ്ണിയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അവൾ താൻ ഞെട്ടിയപ്പോൾ കട്ടിലിന്റെ അറ്റത്തേക്ക് പതുങ്ങുന്ന കുഞ്ഞുമുയലിനെ കണ്ടു .

“‘ പോടാ പട്ടീ “” അവൾ ഉണ്ണിയെ നോക്കി പറഞ്ഞു

“‘ആഹ് ..അതെനിക്കിഷ്ടപ്പെട്ടു ..ആ പട്ടി വിളിയിൽ സ്നേഹമുണ്ട് … കണ്ണിൽ ദേഷ്യമില്ല . പക്ഷേ മമ്മക്ക് തെറ്റുപറ്റി “” ഷേർളി അവനെ നോക്കി , എന്തായെന്നറിയാൻ

“‘ എന്നതാണെന്നോ …അത് മുയലാ മമ്മാ .. പട്ടിയല്ല . ഹഹഹ ..പട്ടീനേം മുയലിനേം തിരിച്ചറിയാൻ മേലാത്ത മമ്മയെങ്ങനാ ടീച്ചറായേ ഹഹഹ “” അവൻ പിന്നെയും പൊട്ടിച്ചിരിച്ചു

ഷേർളി അവിടെക്കിടന്ന തുണിയെടുത്തവന്റെ നേരെ ജനാലയിലൂടെ ചുരുട്ടിക്കൂട്ടിയെറിഞ്ഞു

“” ഓ … മുയലിന്റെ കൂടും കോഴിക്കൂടും കാലിന്റെ ഭാഗം കരി ഓയിലടിക്കാൻ ഒരു തുണി താരം പറയാനിരുന്നതാ ..താങ്ക്സ് … ഇത് മതി “‘ അവൻ കയ്യിൽ കിട്ടിയ തുണി വിടർത്തി . ഷേർളിയുടെ ബ്ലൗസ് ആയിരുന്നു അത് .. ഉണ്ണികൃഷ്ണൻ അത് വിടർത്തി തന്റെ നെഞ്ചിൽ വെച്ചു .

“‘ഛേ ..എന്റെ ബ്ലൗസ് താടാ “” ഷേർളി അവന്റെ നേരെ കൈ നീട്ടി . ജനാലക്ക് താഴേക്ക് ഉണ്ണി കുനിയുന്നതവൾ കണ്ടു ..

“‘ശ്ശെ … എന്റെ ബ്ലൗസ് താടാ പട്ടീ “‘ കുനിഞ്ഞു നിവർന്ന ഉണ്ണി തന്റെ ബ്ലൗസ് നെഞ്ചിൽ രണ്ടു കൈ കൊണ്ടും പിടിച്ചിരിക്കുന്നതവൾ കണ്ടു . താഴേ കിടന്ന പെട്ട് തേങ്ങാ ബ്ലൗസിൽ അവൻ തിരുകിയിരുന്നു . അത് മുലകൾ പോലെ ഉരുണ്ടു തെറിച്ചു നിന്നപ്പോൾ ഷേർളി ദേഷ്യത്തോടെ തല തിരിച്ചു

“‘സോറി മമ്മാ … ചെറുപ്പത്തിലേ ഇങ്ങനെ ചിരട്ടയൊക്കെ വെച്ച് കളിക്കുവായിരുന്നു . ബ്ലൗസ് കിട്ടിയപ്പോ പെട്ടന്നതോർത്തു പോയി . മമ്മേനെ എങ്ങനെയേലും ഒന്ന് ചിരിപ്പിക്കുകയായിരുന്നു ലക്‌ഷ്യം … സോറി മമ്മാ … മനഃപൂർവ്വമല്ല “” ഉണ്ണി പറഞ്ഞിട്ട് ബ്ലൗസ് ജനാലയിൽ വെച്ചിട്ട് അപ്പുറത്തേക്ക് മാറി . ഷേർളിക്കെന്തോ പോലെ തോന്നി .

പാവം !!

അവൾ ബെഡിന്റെ മൂലയിൽ കിടക്കുന്ന ബെഡ്ഷീറ്റിലേക്ക് നൂണ്ടുകയറാൻ ശ്രമിക്കുന്ന മുയൽ കുഞ്ഞിനെ എടുത്തു തലോടി . ആ മുയൽകുഞ്ഞവളുടെ മടിയിൽ പമ്മിക്കൂടി .ഷേർളി അതിനെയുമ്മ വെച്ചു .

ജനാലക്കപ്പുറത്ത് ശബ്ദം കെട്ടവൾ തിരിഞ്ഞു . കോൺക്രീറ്റ് ബ്രിക്സ് ആറെണ്ണം വെച്ചിട്ട് അതിനു മുകളിലേക്ക് ഉണ്ണി അപ്പുറത്തിരുന്ന മുയലിനുള്ള കൂടി എടുത്തു വെച്ചു .

“‘ ആ കുഞ്ഞിനെ താ മമ്മാ … മൊത്തം നാലു കുഞ്ഞും പിന്നെ രണ്ടു വലുതും ..ഒരാണും പെണ്ണും . ഇഅപ്പുറത്തായിരുന്നു കൂടാദ്യം വെച്ചത് . .. മമ്മക്ക് കാണാൻ വേണ്ടിയാ ഇവിടെ വെച്ചേ കേട്ടോ ..”” ഉണ്ണി മുയലിനു വേണ്ടി കൈ നീട്ടി . ഒന്നുകൂടി തഴുകിയിട്ട് ഷേർളി അവനു മുയലിനെ കൊടുത്തു .

സന്ധ്യയായി … ഷേർളിക്ക് കുളിച്ചിട്ട് വന്നപ്പോഴേക്കും വയറ്റിലാന്തൽ തുടങ്ങി .രാവിലെ ഉണ്ണിയിട്ട ചായ മാത്രം കുടിച്ചതാണ് . അവൻ വെച്ച ബ്രെക്ക് ഫാസ്റ്റും , അവൻ വാങ്ങിക്കൊണ്ട് വന്ന ബിരിയാണിയും അവൾ തൊട്ടതേയില്ല .

ഷേർളി കിച്ചണിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *