മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘അഹ് ..മമ്മാ ..വാ … ഇച്ചിരി പണിയാ ..”” കിച്ചണിലേക്ക് വന്ന ഷേർളി ഉണ്ണിയെ കണ്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി .

അവളത് ശ്രദ്ധിക്കാതെ പുറത്തേക്ക് നടന്നു

“‘ഹാ .. വാ മമ്മാ … എന്നെയൊന്നു സഹായിക്ക് “” പെട്ടന്നവൻ വന്നു കയ്യിൽ പിടിച്ചപ്പോൾ ഷേർളി കൈ തട്ടിത്തെറിപ്പിച്ചു .

“”വിടടാ പട്ടീ “‘

“”‘ എന്ന വേണേലും വിളിച്ചോ …മമ്മ ഇവിടെയിരിക്ക്”‘ അവൻ വീണ്ടും കയ്യിൽ പിടിച്ചു വലിച്ചപ്പോൾ അവൾ അവനെ പുറകോട്ട് തള്ളി

“‘ആഹാ .. എന്നാൽ കാണിച്ചു തരാം “”‘ ഉണ്ണി പെട്ടന്നവളെ വയറിൽ ചുറ്റിപ്പിടിച്ചു വട്ടം കറക്കിയിട്ട് കിച്ചൻ സ്ലാബിലേക്ക് കയറ്റിയിരുത്തി

“” വിടടാ ……എന്റെ കാൽ “”

“‘ആ കാലിനൊന്നും ഒരു കുഴപ്പോമില്ല . മമ്മ വെറുതെ ഇരിക്കാൻ വേണ്ടിയുള്ള സൂത്രമാ ..ഈ സവാള അരിഞ്ഞെ അങ്ങോട്ട് “‘ തൊലിപൊളിച്ച സവാളയും കത്തിയും കട്ടിങ് ബോർഡും അവൻ ഷേർളിയുടെ അടുതെക്ക് നീക്കി വെച്ചു . അവനുമായുള്ള പിടുത്തത്തിൽ സ്ട്രാപ്പഴിഞ്ഞു നിലത്തേക്ക് തൂങ്ങിയ വെപ്പുകാലവൻ കണ്ടില്ല

“‘എന്റെ കാല് ..എന്റെ കാല് താഴെ പോയി . എനിക്കിറങ്ങത്തില്ല “‘ഷേർളി അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു”‘ അപ്പോളാണവൻ കാലിലേക്ക് നോക്കിയത് .

“‘ആഹാ ..അതാണ് മമ്മ മര്യാദക്ക് അവിടെയിരുന്നത് അല്ലെ .. കാലിനി പണിയൊക്കെ കഴിഞ്ഞിട്ട് താരാട്ടോ ..അല്ലേലും കാലിനി എന്നാത്തിനാ .. ദേ ..മമ്മേടെ ഒരു കാലിനി ഇതാ ….ഈ ഞാൻ “” ഉണ്ണി നെഞ്ചിൽ തട്ടി പറഞ്ഞു . അവൻ ഒരു കൈലി മുണ്ടു മാത്രമാണ് ഉടുത്തിരുന്നത് . പണിയെടുത്തുണ്ടാക്കിയ അവന്റെ ഉറച്ച ശരീരമാണവന്റെത് .

ഷേർളി പതിയെ സവാള അരിയാൻ തുടങ്ങി .

“‘ ഇങ്ങു തന്നേരെ … ഹോ ..എന്നാ പറഞ്ഞാലും കരച്ചില് ..എനിക്കീ പിണക്കോം ദേഷ്യവും കരച്ചിലുമൊന്നും കാണുന്നതേ കലിയാ”‘ ഷേർളിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട ഉണ്ണി കട്ടിങ് ബോർഡ് വലിച്ചെടുത്തു

“‘സവാള അരിഞ്ഞിട്ട് കണ്ണ് നിറഞ്ഞതാ “‘ ഷേർളി വീണ്ടും കട്ടിങ് ബോർഡ് തന്റെ അടുത്തേക്ക് വലിച്ചു

“‘ അത് ശെരി … ഞാനതോർത്തില്ല .. ഹോ .സമാധാനമായി … മമ്മ ഒന്ന് മിണ്ടാൻ തുടങ്ങിയല്ലോ “” ഷേർളി അതിനു മറുപടിയൊന്നും മിണ്ടിയില്ല . അവളരിഞ്ഞതിൽ നിന്നും അല്പം സവാള എടുത്തു വീണ്ടും തീരെ ചെറുതായി അരിഞ്ഞിട്ട് പാൻ അടുപ്പത്തു വെച്ചിട്ട് , കറിവേപ്പിലയും സവാളയും ഇട്ടു , അതിലേക്ക് മഞ്ഞൾപ്പൊടിയും ലേശം മല്ലിപ്പൊടി , മുളകുപൊടി ചേർത്തപ്പോൾ ഷേർളി അവനെന്താണ് കാണിക്കുന്നതെന്ന് ഓർത്തു .

“‘ നീയിതെന്താ ചെയ്യുന്നേ ?”’ വേവിച്ചു വെച്ചിരിക്കുന്ന കപ്പ അതിലേക്കിട്ടപ്പോൾ അവൾ ചോദിച്ചു പോയി

“‘ കപ്പ വേവിക്കുന്നു ..ഞങ്ങളൊക്കെ കപ്പപ്പുഴുക്ക് എന്നൊക്കെ പറയും “”

“‘അതിനരപ്പ് വേണ്ടേ ?”’

“‘ ഇങ്ങനെയും ഉണ്ടാക്കാം .. ഞങ്ങൾ ബാച്ചിലേഴ്‌സിന് ഈ തേങ്ങാ ചിരവൽ അരപ്പുണ്ടാക്കൽ ഒക്കെ വലിയ പാടാന്നേ …”‘ ഉണ്ണി ചിരിച്ചു കൊണ്ട് പാനിലെ കാപ്പ തവ കൊണ്ടുടക്കാൻ തുടങ്ങി

“‘ എനിക്കെങ്ങും വേണ്ട .. വെറുതെ മഞ്ഞപ്പൊടിയിട്ട് “‘

Leave a Reply

Your email address will not be published. Required fields are marked *