മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘അതിനു മമ്മക്ക് ഇങ്ങനെയല്ലലോ തരുന്നേ ..ദേ .. ഇതും കൂടി പൊളിച്ചു അരിഞ്ഞെ “‘ ഉണ്ണി അവളുടെ അടുത്തേക്ക് നാലഞ്ച് ഉള്ളി നീക്കിവെച്ചു .അവൻ കുക്കർ തുറന്നു ബീഫ് എടുത്തു , കറിയുണ്ടാക്കാൻ തുടങ്ങി

“” മമ്മ ബീഫ് കഴിക്കൂല്ലോ അല്ലെ ..അതോ കോഴിയാണോ ഇഷ്ടം ?”’

“‘ഞാനെന്തും കഴിക്കും “”’

“‘ ഞാനുമതെ ..തിരിച്ചുകടിക്കാത്തതെന്തും ഞാനും കഴിക്കും …””‘ കപ്പ വാങ്ങി വെച്ചിട്ടവൻ മറ്റൊരു പാൻ അടുപ്പിൽ വെച്ചപ്പോളാണ് ഫോണടിച്ചത് . അജയ് ആണ് … ഉണ്ണി ഫോണെടുത്തുകൊണ്ട് ഹാളിലേക്ക് നടന്നു

“”പറയടാ .അജൂ .. “”

“” ഉണ്ണീ .. അവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?”

“‘ഹേ ..ഇവിടെന്തു കുഴപ്പം ?”’

“‘ അല്ല ..മമ്മാ ?”’

“‘ മമ്മാക്ക് ഒരു കുഴപ്പോമില്ല …ദേ .. ഉള്ളിയരിയാൻ ഏല്പിച്ചിട്ടാ ഞാൻ പുറത്തേക്ക് വന്നേ “”

“‘ങേ ..മമ്മ നിന്നോട് മിണ്ടാൻ തുടങ്ങിയോ ?”’ അജയ്‌ക്ക് ആശ്ചര്യം

“” വലുതായൊന്നുമില്ല … ചെറുതായൊക്കെ … ആളിന്ന് ഒന്നും കഴിച്ചിട്ടില്ല … അത്കൊണ്ട് കിച്ചണിലേക്കുവന്നതാ “‘ ഉണ്ണി ഇന്ന് നടന്നതെല്ലാം അജയോട് പറഞ്ഞു

“‘ മനസ്സിലേക്കുള്ള വഴി വയറാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് ..വയറു നിറഞ്ഞാൽ മനസ്സും നിറഞ്ഞെന്ന് ..മമ്മിക്ക് അടിപൊളി ഫുഡ് ഉണ്ടാക്കി കൊടുക്കട്ടെ … നീ ഇവിടുത്തെ കാര്യമോർത്തു ടെൻഷൻ അടികക്കണ്ട ..അവിടെ കാര്യങ്ങൾ നടക്കട്ടെ ..മമ്മക്ക് കൊടുക്കണോ ?”

“‘വേണ്ട ..ഞാൻ മമ്മേടെ ഫോണിൽ വിളിച്ചോളാം പിന്നെ “‘ അജയ് ഫോൺ വെച്ചു

“‘ അജയ് ആണ് മമ്മാ … അവിടുന്ന് ബോഡി നാളെയെ പൊരൂള്ളുവെന്ന് .എന്തോ ഇൻഷുറൻസ് പേപ്പറുകളുടെ ഒക്കെ ഡിലെ .അപ്പൊ പിന്നെ സംസ്കാരം പിന്നെയും ലേറ്റ് ആവും . മമ്മയെ അവൻ പിന്നെ വിളിച്ചോളാന്ന് പറഞ്ഞു “”

ഷേർളി ഒന്നും മിണ്ടിയില്ല .ഉണ്ണിയുടെ മുന്നിലേക്ക് ഉള്ളിയരിഞ്ഞത് നീക്കി വെച്ചിട്ടവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയിരുന്നു .

ഉണ്ണി പാൻ ചൂടായപ്പോൾ പച്ചമുളക് കീറിയതും ഉള്ളിയും കൂടിയിട്ട് വഴറ്റി , അതിലേക്ക് ബീഫിന്റെ ചാറൊഴിച്ചു .എന്നിട്ട് ഫ്രിഡ്ജിൽ നിന്ന് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു ഒരു മിനുട്ടിളക്കിയതിനു ശേഷം ബീഫ് കഷ്ണങ്ങളൂം ചാറുംകൂടി ഒഴിച്ച് ,അതിലേക്ക് കപ്പയിട്ടിളക്കി …

“‘ ഉപ്പുണ്ടോന്ന് നോക്കിക്കേ മമ്മാ “” ഉണ്ണി തവയിൽ അല്പം കോരി , വിരലിൽ തോണ്ടി ഉപ്പു നോക്കിയിട്ടവൾക്ക് നേരെ നീട്ടി . ഷേർളി കൈ നീട്ടിയപ്പോൾ ഉണ്ണി തവയിൽ നിന്ന് കപ്പ അവളുടെ വായിലേക്ക് വെച്ചു .

“‘മതി …”” ഷേർളി പറഞ്ഞു . അവളുടെ കണ്ണിലേക്ക് നോക്കിയപ്പോൾ ഉണ്ണിക്ക് മമ്മക്കത് ഇഷ്ടപ്പെട്ടുവെന്നു മനസ്സിലായി .അവൻ കപ്പയും ബീഫും കൂടി കുഴച്ചു തീ ഓഫാക്കി , അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിട്ട് മൂടി വെച്ച് . വെളിച്ചെണ്ണ ഒഴിച്ചപ്പോളുണ്ടായ മണം മൂക്കിലേക്കടിച്ചപ്പോൾ ഷേർളിക്ക് വിശപ്പിരട്ടിയായി

“‘ ഇവിടെയിരുന്ന് കഴിക്കുന്നോ അതോ ഹാളിലിരുന്നോ ?” ഉണ്ണികൃഷ്ണൻ പ്ളേറ്റ് കഴുകിയെടുത്തുകൊണ്ട് വന്നു ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *