മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“” എന്തേലും കഴിക്കുമ്പോ കരഞ്ഞോണ്ട് കഴിച്ചോണം ..ആഹാരത്തിന്റെ മുന്നിലിരുന്നാ കണ്ണീരൊഴുക്കുന്നെ ..ദൈവം പൊറുക്കുകേലാ കേട്ടോ “‘ ഉണ്ണിയവളുടെ നെറുകയിൽ മെല്ലെ തട്ടി . എന്നിട്ട് കിച്ചണിൽ പോയി ഒരു ഗ്ലാസിൽ വെളളമെടുത്തുകൊണ്ട് വന്നവൾക്ക് കൊടുത്തു .

“‘ കഴിക്ക് ..ഹമ് ..വാ തുറക്കാൻ “” ഉണ്ണി വെള്ളം കുടിച്ച ഗ്ലാസ് തിരികെ വാങ്ങിയിട്ട് വീണ്ടും കപ്പ അവളുടെ വായിൽ വെച്ചുകൊടുത്തു .

“‘തീർന്നു .. മിടുക്കി .. ഇതിനാണോ കൊച്ചുപിളേളരെ പോലെ കരഞ്ഞേ ..ങേ .. “” ഉണ്ണിയവളെ നോക്കി ചിരിച്ചപ്പോൾ ഷേർളി അവനെ കണ്ണ് തുറിച്ചു നോക്കി .

“‘മമ്മ പേടിച്ചു പോയോ ..ഒന്ന് പേടിപ്പിച്ചില്ലേൽ ശെരിയാകില്ലന്നെ ..രാവിലെ മൂതൽ പട്ടിണിയാ .. അജു വിളിക്കുമ്പോ …നീയെന്റെ മമ്മയെ പട്ടിണിയിട്ടോടാന്നു ചോദിക്കില്ലേ ..അതുകൊണ്ടല്ലേ പേടിപ്പിച്ചേ ..സാരമില്ല കേട്ടോ “‘ അജയ് കുനിഞ്ഞവളുടെ നെറുകയിൽ ഉമ്മ വെച്ചു . എന്നിട്ട് കിച്ചണിലേക്ക് പോയി ഒരു കപ്പും കുപ്പിയിൽ വെള്ളവും കൊണ്ട് വന്നവളുടെ കൈ പിടിച്ചു കപ്പിലേക്ക് കഴുകിച്ചു .

“‘ഇപ്പൊ വരാട്ടോ ..”” ഉണ്ണി കിച്ചണിലേക്ക് പോയി . രണ്ടു ഗ്ലാസ് ചായയുമായി അവൻ അഞ്ചു മിനുട്ടിനുള്ളിൽ തിരികെ വന്നവൾക്ക് കൊടുത്തു . ഷേർളിയാ ചായ വാങ്ങിച്ചു

“” ചായ കുടിച്ചിട്ട് മമ്മ കിടന്നോ ..”‘ ഉണ്ണി അവളുട കാൽ എടുത്തുകൊണ്ട് വന്ന് , ഷേർളിയുടെ മുന്നിൽ മുട്ടുകുറ്റിയിരുന്നവളുട കാലെടുത്തു മടിയിലേക്ക് വച്ചു . നൈറ്റി പൊക്കി അവളുടെ ഇടത്തെ കാലിൽ വെപ്പുകാൽ വെച്ചു , സ്ട്രാപ്പിട്ടു മുറുക്കി എഴുന്നേറ്റു ,ചായയും മൊത്തി സോഫയിലിരുന്നു ടീവിയിലേക്ക് നോക്കി .

ഇടക്കവൻ പാളി നോക്കിയപ്പോൾ ഷേർളി ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസും വെച്ചുകൊണ്ടിരിക്കയാണ് .

“‘മമ്മ കിടക്കുന്നില്ലേ ?”’

അവളൊന്നും മിണ്ടിയില്ല

“” ഞാൻ കൈ പിടിക്കണോ ?”’ അതിനും മറുപടിയൊന്നുമുണ്ടായില്ല

ഉണ്ണി അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിയിട്ട് , അവളുടെ മുന്നിൽ മുട്ടുകുത്തിയിട്ട് , അവളുടെ കരം കൊണ്ട് തന്റെ കവിളിൽ ആഞ്ഞടിച്ചു .

“‘ ഇങ്ങനെ മിണ്ടാതിരിക്കുന്നതീ ഭേദം അടിക്കുന്നതാ .. അതിനുള്ള ദേഷ്യം ഉണ്ടെന്ന് അറിയാം . നിസഹായത കൊണ്ടാവും എന്നെ സഹിക്കുന്നെ അല്ലെ .. മമ്മ പറഞ്ഞോ ..ഞാൻ പൊക്കോളാം .. പക്ഷെ അജു വന്നു കഴിഞ്ഞു , എന്നെ ഏല്പിച്ചിട്ട് പോയതെല്ലേ ..”‘ അവളൊന്നവനെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല . ഉണ്ണിയെഴുന്നേറ്റ് ടിവി ഓഫാക്കി അവളുടെ കൈ പിടിച്ചു . ഷേർളി ബലം പ്രയോഗിച്ചു അവിടെത്തന്നെ ഇരുന്നു . ഉണ്ണി വീണ്ടും അവളെ കൈകളിൽ വാരിയെടുത്തോണ്ട് അവളുടെ മുറിയിലേക്ക് നടന്നു .

മുറിയിലെത്തി അവളെ ബെഡിൽ കിടത്തിയതിനു ശേഷം ഉണ്ണി ഇറങ്ങിപ്പോയി , പെട്ടന്ന് തന്നെ അവൻ മടങ്ങി വന്നു . അവന്റെ കയ്യിൽ ബെഡ്ഷീറ്റും തലയിണയും ഉണ്ടായിരുന്നു . അവനത് തറയിൽ വിരിച്ചിട്ട് , തലയിണ മടക്കി തലവെച്ച് , ചെരിഞ്ഞു കിടന്നവളെ നോക്കി

“‘ഞാനിന്നിവിടാ കെടക്കുന്നെ … ദേഷ്യത്തിന് മമ്മക്കെന്റെ തലയടിച്ചു പൊട്ടിക്കണോന്നുണ്ടേൽ അവിടം വരെ വരണ്ടല്ലോ .””‘ ഷേർളി അവനു നേരെ ക്രൂദ്ധയായി നോക്കി .

“”‘ നോക്കി പേടിപ്പിക്കുന്നോ ..ഉണ്ടക്കണ്ണീ … കണ്ണ് കുത്തിപ്പൊട്ടിച്ചെടുക്കും ഞാൻ പറഞ്ഞേക്കാം .. ഭീകരനാ ഞാൻ ..കൊടും ഭീകരൻ .. പേര് ഉണ്ണി “” ഷേർളിക്കത് കേട്ടപ്പോൾ ചിരിപൊട്ടിപ്പോയി .

അവൾ ചിരിയടക്കിക്കൊണ്ട് ജനാലയുടെ നേരെ തിരിഞ്ഞു കിടന്നു

Leave a Reply

Your email address will not be published. Required fields are marked *