മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“‘ പേരിൽ കാര്യമൊന്നുമില്ല .ഇടഞ്ഞാൽ ഞാൻ പെശകാ പെണ്ണെ … ദേ ഇങ്ങോട്ട് നോക്കിക്കേ ഇത് കണ്ടോ “”

ഷേർളി അവനെന്താണ് കാണിക്കുന്നതാണെന്നറിയാനായി തിരിഞ്ഞു നോക്കി .

ഉണ്ണി അവളെ നോക്കി നാക്കിൽ വിരൽ വെച്ചിട്ട് വിരലുകൾ ക്രോസ്സ് ചെയ്തു കാണിച്ചിട്ട് “‘കൂട്ട് വെട്ടും ഞാൻ ..പിന്നെ മിണ്ടൂല്ല “‘ അവൻ മുഖം വീർപ്പിച്ചു കാണിച്ചു . ഷേർളി സൈഡിൽ കിടന്നിരുന്ന തലയിണ എടുത്തവന് നേരെ എറിഞ്ഞു

“‘ങാ .. ഒരു തലയിണ കൂടി വേണായിരുന്നു ..ഹമ് ..ഇത് മതി “‘ അവനത് പിടിച്ചെടുത്തിട്ട് മടക്കി തലക്ക് കീഴെ വെച്ചു .

“”‘ഹ്മ്മ് ..ഈറ്റാ മണം .. ചന്തീൽ വെയിലടിക്കുന്നത് വരെ കെടന്നുറങ്ങിയാൽ ഈറ്റാ വാലും ..നാളെ മുതൽ രാവിലെ എണീറ്റോളണം ..എഴുന്നേറ്റിട്ട് ഈ ഉണ്ണി ഗുണ്ടക്ക് ചായ അനത്തിക്കൊണ്ട് വന്നു വിളിച്ചോളണം “‘

“‘പോടാ .. ഒരു ഗുണ്ട വന്നേക്കുന്നു … ചായ അനത്തിക്കൊണ്ട് വന്നു വിളിക്കാൻ ഞാൻ നിന്റെ കെട്ടിയോളല്ല ..ഒരു ഗുണ്ട … ഉണ്ണിഗുണ്ട ….നല്ല പേരാ ..ചേരും “”‘

അല്പം കഴിഞ്ഞിട്ടും ഉണ്ണിയുടെ അനക്കമൊന്നുമില്ലാത്തപ്പോൾ ഷേർളി തിരിഞ്ഞു നോക്കി . അവളെ നോക്കി വായും പൊളിച്ചു കിടക്കുകയാണവൻ

“‘എന്നാടാ ഗുണ്ടേ വായും പൊളിച്ചു നോക്കുന്നെ “”

“‘ മമ്മ ഇത്രേമൊക്കെ മിണ്ടൂന്നറിഞ്ഞില്ലന്റെ പൊന്നെ .. ഹോ .സമാധാനമായി ..രാവിലെ ഉറങ്ങിയെണീക്കുമ്പോൾ തല കാണൂല്ലല്ലോന്ന് കരുതി പേടിച്ചിരിക്കയായിരുന്നു ഞാൻ”‘

“‘ ഗുണ്ടേടെ ധൈര്യം കൊള്ളാം “” ഷേർളി പറഞ്ഞു .

“‘മമ്മാ … അച്ചേടെ ഫോട്ടോ വല്ലതുമുണ്ടോ ? അജൂന്റെ ഫോണിൽ നിന്ന് കണ്ടിട്ടുണ്ട് .. ഒരു പാസ്പോർട്ട് സൈസ് .. “‘ ഉണ്ണി എണീറ്റു

“‘എവിടാ മമ്മാ ആൽബംസ് ഒക്കെ വെച്ചേക്കുന്നേ ..പറഞ്ഞാ മതി … ഞാൻ എടുത്തോളാം “” ഉണ്ണി അലമാര തുറക്കാൻ നോക്കി

“‘അതിലല്ല .. അപ്പുറത്തേതിൽ “”

ഉണ്ണി ആദ്യത്തെ അലമാര തുറന്നപ്പോൾ ഷേർളി പറഞ്ഞു

“‘ താക്കോലെവിടെയാ മമ്മാ ?”’ ഉണ്ണി ആ അലമാര പൂട്ടിയിരിക്കുന്നത് കണ്ടു ചോദിച്ചു .

“” ഡ്രോയിൽ ഉണ്ട് “‘ ഷേർളി കയ്യെത്തിച്ചു ബെഡിനു സമീപമുള്ള ഡ്രസിങ് ടേബിളിലെ ഡ്രോ തുറക്കാൻ നോക്കി . ഉണ്ണിയത് തുറന്നു താക്കോലെടുത്തു

“‘ആ വലുത് “‘ ആൽബങ്ങൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ ഉണ്ണി മുകളിലെ വലിച്ചെടുക്കാൻ നോക്കി .

ഷേർളി പറഞ്ഞപ്പോൾ അവനാ വലിയ ആൽബം എടുത്തു .അവരുടെ കല്യാണ ആൽബമായിരുന്നു അത്

‘ അവളുടെ ബെഡിൽ അടുത്തിരുന്ന് , ഷേർളിയെയും കാണിച്ചുകൊണ്ട് ഉണ്ണി ആൽബം തുറന്നു .

“‘ ഇതാരാ മമ്മാ .. മമ്മേടെ അമ്മയാണോ ?” ആദ്യപേജിലെ വയസായ സ്ത്രീയെ കാണിച്ചുണ്ണി ചോദിച്ചു

“‘വീട്ടിലെ ആരും ഇല്ലായിരുന്നു . ഇതൊക്കെ സ്‌കൂളിലെ ടീച്ചേഴ്‌സാ . അവരുടെ നിർബന്ധമായിരുന്നു റിസപ്‌ഷൻ .””

Leave a Reply

Your email address will not be published. Required fields are marked *