മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“” അതൊക്കെ വേണം ഉണ്ണീ… ഞാൻ ഷേർളിയുടെ വിവരങ്ങൾ സ്റ്റെല്ലയോട് പറഞ്ഞു, അവളുടെ ഏറ്റമടുത്ത കൂട്ടുകാരി ആയിരുന്നല്ലോ ഷേർളി. ഈയിടെയായി അവളുടെ ഫോൺ കോളുകൾ പോലും ഷേർളി അറ്റൻഡ് ചെയ്യാറില്ല . അതുകൊണ്ടാണ് എന്നോട് ഇതിലെ വരുമ്പോൾ കയറാൻ പറഞ്ഞത്. ഞാൻ ഷേർളി യെ കണ്ടതും, അവളുടെ ഇപ്പോഴത്തെ അവസ്ഥയും ഒക്കെ സ്റ്റെല്ലയോട് പറഞ്ഞു. അവളുടെ റൂമിൽ അപ്പോൾ ഡോക്ടർ രാജലക്ഷ്മിയും ഉണ്ടായിരുന്നു. രാജലക്ഷ്മി പേരുകേട്ട ഒരു സൈക്ക്യാട്രിസ്റ്റ് ആണ്. അല്പം കഴിഞ്ഞു രാജലക്ഷ്മി എന്നെ ഫോൺ വിളിച്ചു….”” ജേക്കബ് വിസ്കി ഒന്ന് നുണഞ്ഞിട്ട് വറുത്ത കശുവണ്ടി എടുത്തു വായിലിട്ട് ചവച്ചു. അജയ് വേവലാതിയോടെ, ആകാംഷയോടെ അയാളെ നോക്കി

“” രാജലക്ഷ്മി പറഞ്ഞത്, ഷേർളിയെ ഇനിയിങ്ങനെ തനിച്ചു വിടരുതെന്നാണ്. അവളിപ്പോൾ തന്നെ കടുത്ത ഏകാന്തതയിൽ ആണ്.. അത് ഇങ്ങനെ പോയാൽ മെന്റൽ സ്റ്റേജിലേക്ക് വരെ എത്തിയേക്കും എന്ന് .

അതുകേട്ടതും അജയുടെ മുഖം മ്ലാനമായി .

“” ഞാൻ ജോലി രാജിവെച്ചാലോ അങ്കിൾ?”

“” അത് കൊണ്ടെന്ത് കാര്യം അജൂ… പെൻഷനും മറ്റും ആയി കുഴപ്പം ഇല്ലാതെ മുന്നോട്ട് പോയേക്കും… നീ ഒരുവിവാഹം കഴിച്ചാൽ?””

“” അത് ഞാൻ പറഞ്ഞു അങ്കിൾ… അജയ് ഒരു വിവാഹം കഴിച്ചാൽ മമ്മക്ക് ഒരു മാറ്റം ആകും… കൂട്ടിനൊരാൾ ഉണ്ടെങ്കിൽ ഒത്തിരി ആശ്വാസം അകില്ലേ?”” ഉണ്ണിക്കൃഷ്ണൻ ഇടയിൽ കയറി.

“” അതല്ല ഉണ്ണി …അജയ് വിവാഹം കഴിച്ചാൽ ഒരുപക്ഷേ മാറ്റം ഉണ്ടാകാം… ഏതാണ്ട് 75 ശതമാനവും…. പക്ഷെ…. പക്ഷെ ബാക്കി 25 ശതമാനം… അതാണ് നമ്മുടെ പ്രശ്‌നം.. ഷേർളിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളൊരുപക്ഷെ ആ ദേഷ്യവും എല്ലാം വന്നു കയറുന്നവളോട് കാണിച്ചാൽ? അവളും ഷേർളി യുടെ അവസ്ഥ മനസിലാക്കാതെ റിയക്റ്റ് ചെയ്താൽ? അജയുടെ ഭാവിയും അതോടെ തീരില്ലേ? “” ജേക്കബ് വീണ്ടും വിസ്കി ഗ്ലാസ് എടുത്തു.

“” അതാ ഞാൻ പറഞ്ഞത്.. ഞാൻ ജോലി രാജിവെച്ച് മമ്മയുടെ കൂടെ വീട്ടിലിരിക്കാം എന്ന്””

“” അജയ്.. അതാണ് ഞാൻ പറഞ്ഞു വന്നത്… പെൻഷനും മറ്റുമായി ഇപ്പോൾ നിങ്ങൾ അല്ലൽ ഇല്ലാതെ മുന്നോട്ട് പോകും.. പക്ഷെ നിനക്കൊരു വിവാഹമൊക്കെ ആകുമ്പോൾ ഫിനാൻഷ്യലി ബുദ്ധിമുട്ടും… അന്നേരം ജോലിക്ക് ശ്രമിക്കാം എന്ന് വച്ചാൽ ഈ കാലയളവിൽ ഉള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒക്കെ വേണ്ടി വരും.. ശെരിയല്ലേ..?””

“” പിന്നെ എന്ത് വേണമെന്നാണ് അങ്കിൾ പറയുന്നത്..””

“” രാജലക്ഷ്മിയുമായി സംസാരിച്ചിട്ട് സ്റ്റെല്ല പറയുന്നത് ,നിങ്ങളുടെ വീടിന്റെ ഒരു പോർഷൻ വാടകക്ക് കൊടുക്കാൻ ആണ്.. എനിക്കും അത് നല്ലൊരു തീരുമാനമായി തോന്നി.””

“”അത് മമ്മ സമ്മതിക്കുമെന്നു തോന്നുന്നില്ല അങ്കിൾ…കിച്ചനും മറ്റും പണിതു കൊടുക്കാമെന്ന് വെച്ചാലും അകത്തുകൂടി അല്ലെ രണ്ടാം നിലയിലേക്ക് വഴിയുള്ളൂ..””

“” ശെരിയാണ് അജൂ… ഷേർളി ഒരിക്കലും സമ്മതിക്കാൻ ചാൻസ് ഇല്ല.. “”

“” അഥവാ മമ്മയുടെ സമ്മതം ഇല്ലാതെ കൊടുത്താലും അവരോട് മമ്മ എങ്ങനെ ബിഹേവ് ചെയ്യുമെന്നും അറിയില്ലലോ അങ്കിൾ””

“” അവിടെയാണ് ഉണ്ണിക്കൃഷ്ണന് നമ്മളെ സഹായിക്കാൻ ആവുക.””

“” ഞാൻ.. ഞാൻ എങ്ങനെ? “” ഉണ്ണികൃഷ്ണൻ ഒന്ന് പതറി.

“” ഉണ്ണികൃഷ്ണൻ ഇവിടെ ഫ്ലാറ്റിൽ ആണെന്ന് അല്ലെ പറഞ്ഞത്… അജയുടെ വീട്ടിൽ താമസിച്ചാൽ എന്താ കുഴപ്പം? കുറച്ചിൽ ആയി തോന്നുന്നെങ്കിൽ വാടകയും കൊടുത്തോളൂ…””

“” അങ്കിൾ ….അത് ഞാനും ഇവനോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. എനിക്കൊരു കൂട്ടുമാകും.വീട്ടിൽ ചെന്നാൽ ഭ്രാന്ത് പിടിക്കും.. മമ്മ മമ്മയുടെ മുറിയിൽ..സംസാരവുമില്ല ഒന്നുമില്ല..””

“” അങ്കിൾ ..ഞാൻ… ഞാൻ പക്ഷേ…”” ഉണ്ണികൃഷ്ണൻ ഒരു തീരുമാനം എടുക്കാനാവാതെ പതറി.

Leave a Reply

Your email address will not be published. Required fields are marked *