മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“” ഉണ്ണീ… ഇപ്പോളൊക്കെയാണ് ഒരു ഫ്രണ്ടിന്റെ കൂടെ വേണ്ടത്.. ഉണ്ണി നാളെ തന്നെ അങ്ങോട്ട് മാറിക്കോളൂ.. പിന്നേ… നിങ്ങൾ രണ്ടും കൂടെ സംസാരിച്ചു നിങ്ങളുടെ മുറിയിൽ ഇരിക്കരുത്… ഷേർളിയെ കൂടെ നിങ്ങളുടെ കൂടെ കൂട്ടണം.. ഉണ്ണിക്കൃഷ്ണൻ അവിടെ താമസത്തിന് വരുന്നത് അവൾ സമ്മതിക്കില്ല. അത് നോക്കണ്ട.. പൊട്ടിത്തെറിച്ചേക്കാം… ഉണ്ണികൃഷ്ണനോട് ഞാനിത് അവശ്യപ്പെട്ടത് ഉണ്ണിക്ക് ഷേർളിയുടെയും അജയുടെയും കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാണ്… “””

“” പക്ഷെ.. അങ്കിൾ .””

“” ഒരു പക്ഷെയുമില്ല… നീ നാളെ തന്നെ വീട്ടിലേക്ക് വരുന്നു…. ഇന്നേ പാക്ക് ചെയ്തോ.. ഞാൻ കൂടെ നാളെ വന്നൊന്നിച്ചു എല്ലാം എടുത്തോണ്ട് പോരാം””

“” അജൂ… ഉണ്ണീ…”” ജേക്കബ് അവരെ നോക്കി ..

“” പറയ് അങ്കിൾ. “”

“” ഇതിന്റെ റിസൾട്ട് എന്തായാലും നിങ്ങളുടെ സുഹൃദബന്ധത്തെ ബാധിക്കാൻ പാടില്ല… അജൂ… ..ചിലപ്പോൾ വഴക്കും ബഹളവും ഒക്കെ ആയേക്കാം… ഒരു പക്ഷെ ഉണ്ണിയെ തല്ലിയിറക്കിയെക്കാം… അല്ലെങ്കിൽ ഷേർളി ഇറങ്ങി പോയേക്കാം…എന്നാലും ഉണ്ണികൃഷ്ണൻ അവിടെ തന്നെ താമസിക്കണം.. പതിയെ പതിയെ റിസൾട്ട് ആയിക്കൊള്ളും.. എന്നോട് പറയാതെ ഉണ്ണി അവിടെ നിന്നും താമസം മാറരുത്.. അല്ലെങ്കിൽ അവനെ മാറ്റരുത്.. ok?””

“”Ok അങ്കിൾ”” അജയ് ചാടി പറഞ്ഞു. അവനെന്തിനും സമ്മതമായിരുന്നു..

“”ഉണ്ണി.. എന്താ ആലോചിക്കുന്നത് ഒരു ചേതമില്ലാത്ത ഉപകാരം… പിന്നെ ഉണ്ണിയുടെ നമ്പർ എനിക്കൊന്നു തന്നെക്ക്””

ജേക്കബ് അവരിരുവരുടെയും നമ്പർ വാങ്ങിയിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.

.”” ഡാ… നീ പാക്ക് ചെയ്തോ എല്ലാം””

പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ അജയ് ആദ്യം തന്നെ ഉണ്ണിയുടെ കാബിനിലേക്കാണ് ചെന്നത്.

“” ടീവിയും കോപ്പുമൊക്കെ എന്ത് ചെയ്യും എന്നറിയില്ല…. ഡ്രെസ്സൊക്കെ ചെയ്തു…. ഡാ… മമ്മയോട് നീ പറഞ്ഞോ?””

“”” ഹ്മ്മം..”” അജയുടെ മുഖം ഇരുണ്ടു.

“” വേണ്ടാന്ന് പറഞ്ഞു കാണും അല്ലെ മമ്മ… അതിനു നീയെന്തിനാ വിഷമിക്കുന്നെ? അതൊക്കെയുണ്ടാവുമെന്നു ഡോക്ടർ അങ്കിൾ പറഞ്ഞതല്ലേ”” അജയുടെ മുഖഭാവം ശ്രദ്ധിച്ച ഉണ്ണികൃഷ്ണൻ അവനെ ആശ്വസിപ്പിച്ചു.

വൈകുന്നേരം ഓഫീസ് വിട്ട് അജയ് ഉണ്ണിയുടെ കൂടെ അവന്റെ ഫ്ലാറ്റിലേക്ക് പോയി..

“” എടാ ടീവിയൊക്കെ പാക്ക് ചെയ്തു വെക്കാം… സൗകര്യം പോലെ നമുക്ക് വീട്ടിലേക്ക് മാറ്റാം. വെറുതെ ഇവിടെ വെച്ച് വാടക കൊടുക്കണ്ടല്ലോ…””

“” അതേ.. മുകൾ നിലയിൽ അല്ലെങ്കിലും ടീവി ഇല്ലല്ലോ… എനിക്ക് താഴെക്കിറങ്ങാതെ സൗകര്യമായി കാണാം””

“” മുകളീന്ന് ഇറങ്ങാതെയോ.. പട്ടീ…. തഴേ മൂന്ന് റൂമുണ്ട്.. മുകളിൽ രണ്ടും.. താഴത്തെ ഒരു മുറി നിനക്ക് വേണ്ടി ക്ളീനാക്കി ഇട്ടിട്ടാ ഞാൻ ഇന്നലെ കിടന്നുറങ്ങിയെ. നീയവിടെ താമസിക്കും”” അജയ് ഒച്ചയെടുത്തു.

“” നാളെ ലീവല്ലേ… രണ്ട് ബിയർ വാങ്ങി പോകാം..”” അജയ് വീട്ടിലേക്ക് പോകും വഴി പറഞ്ഞു.

“” എന്നാൽ ഒരു ഹാഫും വാങ്ങിക്കോ.. ഡാ….നീ ഫുഡ് വല്ലതും ഉണ്ടാക്കിയിട്ടാണോ പൊന്നേ..””

“” ചായ, ഓംലെറ്റ്, അല്ലാതെ എനിക്കൊന്നും അറിയില്ല.. ആ എന്നോടൊ ബാലാ….””
ആഹ്… ഞാൻ പിന്നെ അസലായിട്ടു നൂഡിൽസ് ഉണ്ടാക്കും… നമുക്ക് രണ്ട് ഫാമിലി പാക്കറ്റ് മാഗി നൂഡിൽസ് വാങ്ങിക്കൊണ്ട് പോകാം..””

“” ചവിട്ടി കൂട്ടും മയിരെ ഞാൻ.. അവന്റമ്മേടെ ഒരു മാഗി നൂഡിൽസ്…””

“” ഡാ.. ഡാ .എന്റെ മമ്മേനെ പറയുന്നോ””

“” ഓ..നീയും നിന്റെ മമ്മേം… ഇങ്ങനെയാണേൽ ഞാനില്ലേയ്…””ഉണ്ണികൃഷ്ണൻ കൈ കൂപ്പി തൊഴുതു..

Leave a Reply

Your email address will not be published. Required fields are marked *