മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“” ഡാ… ഉണ്ണീ.. ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ… നീ ഫീലാകണ്ട..””

“”ഹേയ്.. നീ പോടാ.. ചെറിയ കാര്യത്തിന് നീയങ്ങനെ അപ്സെറ്റ് ആകല്ലേ… നീ ഗ്രാൻഡ് റോയലിലേക്ക് വിട്. ചപ്പാത്തിയും പൊരിച്ച കോഴിയും… മേമ്പൊടിക്ക് പുഴമീൻ പീരയും.. ആഹാ.. കേറിത്താമസം കലക്കും “”

“” ok…””

ഫുഡും മറ്റും പാർസൽ വാങ്ങി അവർ വീട്ടിൽ എത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞിരുന്നു. കാർ പോർച്ചിലേക്ക് കയായിട്ടിട്ട് അജയും കൂടെ കൂടി ബാഗുകൾ ഉണ്ണിക്കായി ഒരുക്കിയ മുറിയിലേക്ക് വെച്ചു.

“” എവിടാടാ മമ്മ? “

“” മമ്മ നേരെ എതിരെയുള്ള മുറിയിൽ””

വരാന്തയിൽ നിന്നും കയറി വരുന്നത് ഹാളിലേക്കാണ്…കയറുന്നതെ വലത് വശത്തായി മുകളിലേക്കുള്ള സ്റ്റെപ്പ്.. അതിനടുത്തായി അജയുടെ മുറി. അത് കഴിഞ്ഞു ഷേർളിയുടെ..എതിർവശത്തു ഉണ്ണിയുടെ മുറിയും കിച്ചൻ സ്റ്റോർ റൂം ഒക്കെയും.

“” ഞാൻ മുകളിൽ ആയിരുന്നു.. അച്ച മരിച്ചു കഴിഞ്ഞു താഴേക്ക് മാറി. നീ വാ മമ്മയെ കാണാം…”

അജയ് അവനെ കൂട്ടിക്കൊണ്ട് ഷേർളിയുടെ മുറിയിലേക്ക് നടന്നു.

“”മമ്മാ… ഇത് എന്റെ ഫ്രണ്ട് ഉണ്ണി… ഉണ്ണിക്കൃഷ്ണൻ.. ഞാനിന്നലെ പറഞ്ഞില്ലായിരുന്നോ.””

ഭിത്തിക്ക് നേരെ കിടന്ന ഷേർളി മുഖം തിരിച്ചൊന്ന് നോക്കിയത് കൂടിയില്ല. ഉണ്ണി മുറിയാകമാനം ഒന്നോടിച്ചു നോക്കി. മൊത്തം അലങ്കോലമായി കിടക്കുന്നു. കട്ടിലിനോട് ചേർന്നുള്ള ഡ്രെസ്സിങ് ടേബിൾ കം വാർഡ്രോബിൽ ഷേർളിയുടെയും രവിയുടെയും ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. സുമുഖയായ ഒരു സ്ത്രീ.. രവിക്ക് അല്പം നിറം കുറവന്നെ ഉള്ളോ.. പുള്ളിയും കാണാൻ സുന്ദരൻ. ബെഡിന്റെ കീഴെ ഒരു വെപ്പ് കാൽ കണ്ടപ്പോളാണ് ഉണ്ണി ഷേർളിയെ നോക്കുന്നത്… അരക്ക് താഴേക്ക് ബെഡ്ഷീറ്റ് കൊണ്ട് പുതച്ചിട്ടുണ്ട്. അത്കൊണ്ട് കാൽ കാണത്തില്ല.അങ്ങോട്ട് ചെരിഞ്ഞു കിടക്കുന്നത് കൊണ്ട് മുഖവും കാണത്തില്ല.

അജയ് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. ഒന്നിനും മറുപടിയില്ല.ഒരു മിനിറ്റ് നിന്നിട്ട് അജയ് പുറത്തേക്കിറങ്ങി, കൂടെ ഉണ്ണിയും.

“” ഭാഗ്യം. ഒന്നും മിണ്ടിയില്ലന്നല്ലേ ഉള്ളൂ… ഞാൻ ഒച്ചപ്പാടാ പ്രതീക്ഷിച്ചേ””

അജയ് ബിയറും ഗ്ലാസ്സും ടച്ചിങ്‌സുമായി മുകളിലേക്ക് കയറി. മുകളിലെ ഹാളിൽ അവരിരുന്നു.

“” എടാ ഒരു ബിയർ പൊട്ടിച്ചാൽ മതി. ഒരു പെഗ് കൂടി മിക്സ് ചെയ്യ്.. ആദ്യ ദിവസമല്ലേ.. ഓവറാക്കണ്ട””

“മമ്മയതിന് ഇങ്ങോട്ട് കയറി വരില്ല.. ഇങ്ങോട്ടെന്നല്ല മുറിക്ക് പുറത്തേക്ക് വരില്ല.””

“” അത് കൊണ്ടല്ല.. സ്മെൽ അടിപ്പിക്കണ്ട..””

“” അതിനിനി മമ്മയെ കാണുന്നില്ലല്ലോ”” അജയ് ഒരു പെഗ് ഒഴിച്ച് ബിയറും മിക്സ് ചെയ്‌തവന് നീട്ടി. ഉണ്ണിയത് വാങ്ങിക്കൊണ്ട് അടുത്ത റൂമിലേക്ക് കയറി

“” ഇത് ഞാൻ ഉപയോഗിച്ചിരുന്ന മുറിയാ… “” ഫ്രണ്ടിലേക്ക് വ്യൂ ഉള്ള ഒരു ബാൽക്കണി അതിൽ ഉണ്ടായിരുന്നു. ഉണ്ണി അങ്ങോട്ടുള്ള വാതിൽ തുറന്ന് കയറി…. റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങൾ..

“” ആ ബാൽക്കണി ഞാൻ യൂസ് ചെയ്യാറില്ല…. അച്ചക്ക് ബൽക്കണിയിലിരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. രണ്ടു പെഗ്ഗും എടുത്ത് അപ്പുറത്തെ മുറിയിലെ ബാൽക്കണിയിൽ ഇരിക്കും അച്ചയും അമ്മയും.. അത് പുറകിലേക്കാണ് വ്യൂ…. കേസിൽ പെട്ട് കിടക്കുന്ന സ്ഥലമാണ്… പുല്ല് നിറച്ചും ..അതിനിടയിൽ ഉള്ള നമ്മുടെ സ്ഥലത്ത് അമ്മ കുറച്ചു കൃഷികൾ ഒക്കെ ചെയ്തിരുന്നു… ഇപ്പോ ഒന്നുമില്ല “” അജയ് അവന്റെ കൂടെ നടന്നു. ഉണ്ണി അവൻ പറഞ്ഞ മുറിയും തുറന്നു കണ്ടു. അവിടെ നിന്നാൽ ഒന്നും കാണാൻ ഇല്ല മൊത്തം ഇരുട്ടാണ് ബാൽക്കണിയിലെ ലൈറ്റ് അജയ് ഇട്ടപ്പോൾ രണ്ട് മൂന്ന് ചെടിച്ചട്ടികൾ ഇരിക്കുന്നത് ഉണ്ണി കണ്ടു. പഴയ നല്ല കാലത്തെ ഓർമയുടെ ബാക്കി പത്രമെന്ന പോലെ കരിഞ്ഞ തണ്ട് ചെടിച്ചട്ടിയിൽ നിലത്തേക്ക് നീണ്ടു കിടന്നിരുന്നു.

“” ഒരെണ്ണം കൂടി ഒഴിക്ക്…””

Leave a Reply

Your email address will not be published. Required fields are marked *