മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

ഉണ്ണി ഗ്ലാസ് നീട്ടി പറഞ്ഞു.

“” നീ മമ്മയെ വിളിക്ക് “” ഉണ്ണികൃഷ്ണൻ ചപ്പാത്തിയും കറിയും പ്ളേറ്റിൽ വിളമ്പി കൊണ്ട് പറഞ്ഞു.

” മമ്മയെങ്ങും വരില്ലടാ…””അജയ് പ്ളേറ്റ് എടുത്തിട്ട് കഴിക്കാനൊരുങ്ങി.

“” അത് നീയാണോ തീരുമാനിക്കുന്നെ…നീ വിളിച്ചെ”” അജയുടെ പ്ളേറ്റ് എടുത്തു മാറ്റിയിട്ട് ഉണ്ണികൃഷ്ണൻ പറഞ്ഞു. അജയ് അവനെയൊന്ന് നോക്കിയിട്ട് ഷേർളി കിടക്കുന്ന മുറിയിലേക്ക് പോയി.. ഒരു മിനിറ്റിനുള്ളിൽ അവൻ തിരികെയും വന്നു.

“” ഞാനപ്പോഴേ പറഞ്ഞതല്ലേ മമ്മ വരില്ലെന്ന്.. ആരെ തോല്പിക്കാനാ ഈ വാശിയും ദേഷ്യവുമൊക്കെ..”” അജയ് വന്നു പ്ളേറ്റ് എടുത്തു.

“” നീ എങ്ങോട്ട് പോകുവാ…വേറെ പണിയൊന്നുമില്ലേ നിനക്ക്? മകൻ വിളിച്ചിട്ട് വന്നില്ല. അപ്പോഴാ നീ.. വന്നിരുന്ന് കഴിക്കാൻ നോക്ക്…””

ഉണ്ണികൃഷ്ണൻ ഒരു പ്ളേറ്റിൽ ചപ്പാത്തിയും ചിക്കനും എടുത്ത് ഷേർളിയുടെ മുറിയിലേക്ക് നടന്നപ്പോൾ അജയ് ദേഷ്യപ്പെട്ടു.

“” മമ്മാ…””ഉണ്ണികൃഷ്ണൻ ഷേർളി യുടെ ബെഡിന്റെ സമീപമെത്തി വിളിച്ചു. ഒരനക്കവുമില്ല.

“” മമ്മാ… വല്ലതും കഴിച്ചിട്ട് കിടക്ക്… ഞാൻ എടുത്തോണ്ട് വന്നിട്ടുണ്ട്… ദാ… എഴുന്നേൽക്ക്… എഴുന്നേറ്റ് കഴിച്ചിട്ട് കിടക്ക് “” അവൻ ഷേർളി യുടെ തോളിൽ തൊട്ടു.

” ചല്….””

“” ബാസ്റ്റഡ്…. ഗെറ്റൗട്ട്… ഗെറ്റൗട്ട്…”” അവൻ ഷേർളിയുടെ തോളിൽ തൊട്ടതും ചീത്ത പറഞ്ഞു കൊണ്ട് ഷേർളി അവന്റെ കൈ തട്ടിത്തെറിപ്പിച്ചതും ഒപ്പമായിരുന്നു. ഉണ്ണിയുടെ കയ്യിലിരുന്ന പ്ളേറ്റും അതിലെ ചപ്പാത്തിയും ചിക്കനുമൊക്കെ നിലത്തു വീണു ചിതറി.

“” അഹ്… തൃപ്തിയായോ നിനക്ക്… അവിടെയിരുന്നു കോരിക്കോ… ഞാൻ പറഞ്ഞതല്ലേ… തന്നെ തുടച്ചാൽ മതി… നിന്റെ നിർബന്ധം അല്ലായിരുന്നോ..”” ഒച്ചകെട്ടങ്ങോട്ട് വന്ന അജയ് അവനോട് ദേഷ്യപ്പെട്ടു.

ഉണ്ണികൃഷ്ണൻ ചപ്പാത്തിയും ചിക്കനും വാരി പ്ളേറ്റിൽ ഇട്ടിട്ട് കിച്ചനിലേക്ക് പോയി. അവിടെനിന്നവൻ വേസ്റ്റ് തുണിയും മോപ്പും എടുത്തു കൊണ്ട് വന്നു തുടക്കാൻ തുടങ്ങി.. ഷേർളി ഒന്നു തിരിഞ്ഞവനെ നോക്കി. ഉണ്ണിയവളെ നോക്കി പുഞ്ചിരിച്ചതും ഷേർളി വീണ്ടും ഭിത്തിയുടെ നേരെ തിരിഞ്ഞു കിടന്നു . ഉണ്ണികൃഷ്ണൻ തറ തുടച്ചിട്ട് മോപ്പുമെടുത്തു പുറത്തേക്ക് പോയി അല്പ സമായത്തിനുള്ളിവൻ തിരികെ വന്നു. കാലിനു ചുവട്ടിൽ കിടക്കുന്ന ബെഡ്ഷീറ്റ് എടുത്തു ഷേർളിയെ പുതപ്പിച്ച ശേഷം ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് പോയി.

“” ടാ ഉണ്ണി… ഒരു പ്രശ്നമുണ്ട്”” മുറിയിൽ ഉറങ്ങാനായി വട്ടം കൂട്ടുകയായിരുന്ന ഉണ്ണിയുടെ മുറിയിലേക്ക് അജയ് വന്നു.

“” എന്നാടാ.. എന്നാ മമ്മയെന്തെലും പറഞ്ഞോ? ” ഉണ്ണി ആകാംഷയോടെ ചോദിച്ചു.

“”” ഹേയ്.. അതൊന്നുമല്ല… ഇതളിന്റെ ഫാദർ മരിച്ചു. നീ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ടില്ലേ?””

“” ഇല്ല …ഞാൻ ഇതൊക്കെയൊന്നു അടുക്കിവെക്കുകയായിരുന്നു”” ഉണ്ണി ഫോണെടുത്തു നോക്കി.

“”നമുക്ക് പോകണ്ടെ?””ഉണ്ണി ന്യൂസ് വായിച്ച ശേഷം അജയുടെ നേരെ നോക്കി

“” പോകണം… ജീന എന്നെ വിളിച്ചിരുന്നു. അവരുടെ ഒപ്പം ചെല്ലാമോ എന്ന് ചോദിച്ച്…. നാളെ വൈകിട്ടത്തേനെ ബോഡി വരൂ.. അതിനു മുൻപ് വീട്ടിലെ കാര്യങ്ങൾ.. അവർക്ക് അധികം ബന്ധുക്കൾ ഒന്നുമില്ലായെന്നു തോന്നുന്നു. പോരാത്തേന് അവരവിടെ വീട് വെച്ചിട്ടും അധികാനാളായില്ലല്ലോ””

“” ഹ്മ്മം… നമുക്ക് പോകാട… നാളെയും മറ്റെന്നാളും ലീവല്ലേ. അത് കൊണ്ട് ലീവിന്റെ പ്രശ്നവും ഇല്ല..””

Leave a Reply

Your email address will not be published. Required fields are marked *