മൃഗം 21 [Master]

Posted by

മൃഗം 21
Mrigam Part 21 Crime Thriller Novel | Author : Master

Previous Parts

“ആ പരനാറി കരണ്ടിയുടെ പേര് നമ്മള്‍ പറഞ്ഞു കൊടുത്തതുപോലെ തന്നെ നാദിയയും പറഞ്ഞത് കൊണ്ട് തല്‍ക്കാലം കുഴപ്പമില്ല. അവനോട് ഈ ഭാഗത്തെങ്ങും കണ്ടുപോകരുത് എന്ന് പറഞ്ഞിട്ടുണ്ട്” സ്റ്റാന്‍ലി മദ്യം നുണഞ്ഞു സോഫയില്‍ മലര്‍ന്നു കിടന്നുകൊണ്ട് പറഞ്ഞു.
“പോലീസ് അവരെ ചോദ്യം ചെയ്തതും, നാദിയ അസീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമെല്ലാം ആ നായിന്റെ മോള്‍ ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു. കൊച്ചിയിലെ ഒരു ഗൂഡ ക്രിമിനല്‍ സംഘത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കണ്ണികളാണ് അവരെന്ന് പൊലീസിന് സംശയം ഉണ്ടത്രേ. അവള്‍ക്കറിയാം പിന്നില്‍ നമ്മള്‍ ആണെന്ന്. പക്ഷെ അവള്‍ക്ക് പിടിവള്ളികള്‍ ഒന്നുമില്ല പിടിച്ചു കയറാന്‍. ആ പൌലോസിനെ ഇങ്ങോട്ട് കെട്ടിയെടുപ്പിച്ചത് വലിയ മണ്ടത്തരമായിപ്പോയി എന്ന് ഇപ്പോഴാണ്‌ മനസിലായത്. എവിടെയോ കിടന്ന വയ്യാവേലിയെ നമ്മള്‍ തന്നെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു. അവന്റെ ആളുകള്‍ മട്ടാഞ്ചേരി അരിച്ചു പെറുക്കുകയാണ് കരണ്ടിയെ പൊക്കാന്‍” മാലിക്ക് നിരാശയും കോപവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“നമ്മള്‍ ഈ അടുത്തിടെയായി കൂടുതലും ഡിഫന്‍സ് കളിക്കുന്നതിന്റെ പ്രശ്നമാണ് ഇത്. ഇത് നിര്‍ത്തി ഇനി ഷോട്ട് അടിക്കാന്‍ തുടങ്ങണം” അര്‍ജ്ജുന്‍ പറഞ്ഞു.
“യെസ്. അതാണ് ശരി. ഒതുക്കേണ്ടവരെ വേണ്ടപ്പോള്‍ ഒതുക്കിയില്ല എങ്കില്‍ ഇതുപോലെ കുഴപ്പങ്ങള്‍ ഉണ്ടാകും. ഡോണയെ ശരിയായി ഒന്ന് കൈകാര്യം ചെയ്യണം. അത് ഏതു രീതിയിലായിരിക്കണം എന്നതിന് നമ്മളൊരു ക്ലിയര്‍ പ്ലാന്‍ ഉണ്ടാക്കണം” സ്റ്റാന്‍ലി പറഞ്ഞു.
“ഡോണ രണ്ടാമത് മതി. ആദ്യം വാസു. അവനെ നമുക്ക് മാനസികമായി ശരിക്കൊന്നു തകര്‍ക്കണം. നമ്മള്‍ നോക്കിവച്ചിരിക്കുന്ന ആ ചെങ്കദളിയെ അവന്‍ വിവാഹം കഴിക്കാന്‍ ചാന്‍സുണ്ട് എന്നാണ് അവന്റെ ഒരു ബന്ധുത്തെണ്ടി എന്റെ മാമയോടു പറഞ്ഞത്. ആ നായിന്റെ മോനും മുതുകാലത്ത് അവളുടെ പിന്നാലെ വെള്ളമിറക്കി നടക്കുകയാണ്” മാലിക്ക് പറഞ്ഞു.
“ആണോ? ഇറ്റ്‌ ഈസ് എ ത്രില്ലിംഗ് ന്യൂസ്. ദിവ്യ വാസുവിന്റെ പെണ്ണാണ്‌ എങ്കില്‍, അവനു നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം നമ്മളും നമ്മുടെ ആളുകളും കൊതിതീരെ ചവച്ചു തുപ്പിയ അവളുടെ ശരീരമായിരിക്കും” സ്റ്റാന്‍ലി ക്രൂരമായ ഭാവത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *