മൃഗം 21 [Master]

Posted by

“അറേബ്യന്‍ ഡെവിള്‍സ്..അവരുടെ ഒഫീഷ്യല്‍ ലോയര്‍ ആണ് ഇവന്‍. അവരുടെ പേര് ഇവന്‍ പറയില്ല. അവളെ പുല്ലുപോലെ ഇവന്‍ ഇറക്കി കൊണ്ടുപോകും. അതിനു മുന്‍പേ അവളെ നമുക്കൊന്ന് പിഴിയണം. കമോണ്‍ പൌലോസ്..”
ഇന്ദുലേഖ പകയോടെ എഴുന്നേറ്റു. വലിയ കേസില്‍ അകപ്പെടുന്ന പ്രതികളെ ചോദ്യം ചെയ്യാനായി സൌണ്ട് പ്രൂഫില്‍ ഒരുക്കിയിരുന്ന മുറിയിലേക്ക് ഇന്ദുലേഖ പൌലോസിന്റെ ഒപ്പം ചെന്നു. അല്‍പം കഴിഞ്ഞപ്പോള്‍ നാദിയയെ അവിടെ ഹാജരാക്കി.
“ഇരിക്കടീ” കൂസലില്ലാതെ നിന്ന അവളോട്‌ ഇന്ദുലേഖ ആജ്ഞാപിച്ചു. അവള്‍ ഇരുന്നു.
“കരണ്ടിയെ ഞങ്ങള്‍ക്ക് കിട്ടി”
നാദിയയുടെ ചുറ്റും നടന്നുകൊണ്ട് ഇന്ദുലേഖ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. നാദിയയുടെ കണ്ണുകളില്‍ ചെറിയ പരിഭ്രമം അവള്‍ ശ്രദ്ധിച്ചു.
“നീ എന്നോട് കള്ളം പറഞ്ഞതാണ് അല്ലെ?”
“ഇല്ല സാറേ എന്ത് കള്ളം?”
ഇന്ദുലേഖ അവളുടെ കവിളത്ത് തന്നെ പ്രഹരിച്ചു. നാദിയയുടെ കണ്ണുകളില്‍ നിന്നും പൊന്നീച്ച പറന്നു.
“കരണ്ടി നിന്നെ അറിയില്ലല്ലോടി? പിന്നെ നീ എങ്ങനെയാണ് അവന്റെ ആള്‍ ആയത്?” ഇന്ദുലേഖയുടെ ശബ്ദമുയര്‍ന്നു.
“അത്..എന്നോട് അയാളാണ് പറഞ്ഞത്”
“കഴുവര്‍ട മോളെ വീണ്ടും കള്ളം പറഞ്ഞാല്‍ ചവിട്ടി അരയ്ക്കും..നീ ചത്താലും പുറത്തൊരാളും അറിയില്ല കേട്ടോടീ?” പൌലോസ് ഗര്‍ജ്ജിച്ചു.
“പറയടി..ആര്‍ക്ക് വേണ്ടിയാണ് നീ അസീസിനെ കൊല്ലാന്‍ ശ്രമിച്ചത്?”
“എ..എനിക്കറിയില്ല..” നാദിയ എന്ത് പറയണം എന്നറിയാതെ പരുങ്ങി.
“നിന്റെ വീട്ടിലെ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയിലേക്ക് വന്ന കോളുകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. അതോടെ തീരും നിന്റെ കളി. നീയും നിന്നെ ഇതിനയച്ചവരും ഒന്നടങ്കം ജയിലില്‍ കിടക്കുന്നത് നീ കാണും. കൊലപാതകശ്രമം ആണ് നിന്റെ പേരിലുള്ള കുറ്റം. അത് നീ സ്വയം ചെയ്തതാണ് എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് പുല്ലുപോലെ സാധിക്കും. പക്ഷെ ഞങ്ങള്‍ക്കറിയാം നിന്റെ പിന്നില്‍ ആരോ ഉണ്ടെന്ന്. അവരെ രക്ഷിക്കാന്‍ നീ ശ്രമിച്ചാല്‍, അവര്‍ തല്‍ക്കാലം രക്ഷപെട്ടേക്കും. പക്ഷെ നീ ജയിലില്‍ ഉണ്ടുറങ്ങി താമസിക്കും…അത്രേ ഉള്ളൂ..”
“നീ രക്ഷിക്കാന്‍ ശ്രമിച്ചാലും അവര്‍ രക്ഷപെടും എന്ന് കരുതണ്ട. ഞങ്ങളുടെ അന്വേഷണം നിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആണ് പോകുന്നത്. അസീസിന് പലതും അറിയാം. നീ സത്യം പറഞ്ഞു സഹകരിച്ചാല്‍, നിനക്കുള്ള ശിക്ഷ പരമാവധി കുറയ്ക്കാന്‍ വേണ്ടത് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റും” പൌലോസ് ആണ് അത് പറഞ്ഞത്.
“എനിക്ക് ഒന്നും അറിയില്ല സാറേ..കരണ്ടി ചേട്ടന്‍ വിട്ട ആളാണ്‌ എന്നോട് വിവരം പറഞ്ഞത്. അയാള് കുറെ പണവും തന്നു”
“മുന്‍പും നീ ഇതുപോലെ അയാള്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ടോ?’
“ഉണ്ട്”
“എന്തൊക്കെ?”

Leave a Reply

Your email address will not be published. Required fields are marked *