മൃഗം 21 [Master]

Posted by

“എസിപി മാഡം ഇന്നലെത്തന്നെ എന്നോട് പറഞ്ഞിരുന്നു..ആ പരനാറി എബി എന്തെങ്കിലും വൃത്തികേട്‌ ഒപ്പിക്കുമെന്ന്. ഡോണ..ഗിവ് മി ഹിസ്‌ അഡ്രസ്‌”
“നോ സര്‍. ഇതില്‍ താങ്കള്‍ നേരിട്ട് ഇടപെടരുത്. അത് വ്യക്തിപരമായ വൈരാഗ്യമായി കണ്ടു താങ്കള്‍ക്ക് എതിരെ നടപടി എടുക്കാന്‍ എന്റെ വര്‍ഗ്ഗത്തില്‍ പെട്ട സകലവനും അവളുമാരും ഒരുമിക്കും. പിന്നെ താങ്കള്‍ ഇപ്പോള്‍ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ അവരെ വെറുക്കും. നമുക്കിത് വേറെ രീതിയില്‍ കൈകാര്യം ചെയ്യാം. പ്ലാന്‍ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്”
പറഞ്ഞിട്ട് അവള്‍ വാസുവിനെ നോക്കി.
“അതെ സാറെ..ഇതില്‍ സാറ് ഇടപെടുകയെ വേണ്ട. ഇത് ഞാന്‍ കൈകാര്യം ചെയ്തോളാം. അത് ഞാനെങ്ങനെ ചെയ്യുന്നു എന്ന് നാളെ ഇവന്റെ പത്രം ഇറങ്ങുന്നതോടെ സാറ് അറിയും”
“എന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍?” പൌലോസ് ചോദിച്ചു.
“അത് സാറ് കണ്ടറിഞ്ഞാല്‍ പോരെ? പിന്നെ ഇതിന്റെ പേരില്‍ എന്നെപ്പിടിച്ച് അകത്തിടരുത്…അത്രേ ഉള്ളു..”
പൌലോസ് ചിരിച്ചു.
“നിന്റെ ചെയ്ത്ത് ശരിയായില്ല എങ്കില്‍ മാത്രമേ ഞാനത് ചെയ്യൂ..പിന്നെ ഈ ചിത്രത്തിന്റെ പേരില്‍ പോലീസ് മൊത്തം അവനിട്ട് ഒരു പണി കൊടുക്കാന്‍ അവസരം കാത്തിരിക്കുകയാണ്. നീ ധൈര്യമായി പൊക്കോ..അവന്‍ വിളിച്ചാല്‍ ഒരു സ്റ്റേഷനില്‍ നിന്നും ഒരൊറ്റ പോലീസുകാരനും സഹായിക്കാന്‍ എത്തില്ല..”
“ചെയ്ത്ത് ശകലം കൂടിയാലും കുഴപ്പമൊന്നും ഇല്ലല്ലോ?”
“നെവര്‍. നിനക്ക് വല്ല സഹായവും വേണമെങ്കില്‍ എന്നെ ഏതു സമയത്തും വിളിക്കാം”
“വേണ്ടി വരില്ല സര്‍. ഇതിന്റെ ഉടമയെ മാത്രമല്ല, ഇവനെക്കൊണ്ട് ഇത് ചെയ്യിച്ച മറ്റവനെയും ഞാനൊന്നു കാണുന്നുണ്ട്; ആദ്യം പക്ഷെ ഇവന്‍” വാസു പറഞ്ഞു.
“എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു സര്‍. ഞാനീ ചിത്രം കാര്യമാക്കുന്നില്ല. ആരെങ്കിലും ഇതെപ്പറ്റി ചോദിച്ചാല്‍ സത്യമാണ് എന്നങ്ങു പറയും.. അങ്ങനെ പറയാമോ സര്‍..” ഡോണ അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. വാസു മെല്ലെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.
പൌലോസ് അവളെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥവും, കണ്ണുകളിലെ ഭാവവും വായിച്ചെടുക്കാന്‍ ഡോണയ്ക്ക് സാധിച്ചില്ല. അല്‍പസമയത്തെ മൌനത്തിനു ശേഷം അയാള്‍ മെല്ലെ എഴുന്നേറ്റ് മുറിയില്‍ രണ്ടുതവണ നടന്നു. ഡോണ അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവസാനം പൌലോസ് അവളുടെ സമീപമെത്തി നിന്നു.
“ഡോണ..നിന്നോട് എങ്ങനെ സംസാരിക്കണം, എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല. കാരണം ഞാനൊരു വിഡ്ഢിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയ എന്റെ ജീവിതത്തിലെ ആദ്യ വ്യക്തിയാണ് നീ. എന്റെ തോന്നലുകളുടെ ശരികളില്‍ ജീവിച്ചിരുന്ന എന്നെ, അതല്ല സത്യമെന്ന് നീ നിസ്സാരമായി മനസ്സിലാക്കിച്ചു തന്നു. എങ്കിലും എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല..നീ ഒരു വളരെ വലിയ മനസിന്റെ ഉടമയാണ്. ഞാനതറിയാന്‍ ഒരുപാടു വൈകി. നിന്നെ അധിക്ഷേപിച്ചു പറഞ്ഞ ഓരോ വാക്കും ഇന്നെന്നെ വേട്ടയാടുകയാണ്. നിന്നെപ്പറ്റി എല്ലാം, എല്ലാം എന്ന് വച്ചാല്‍ ഇപ്പോള്‍ നീ നിന്റെ പ്രിയ കൂട്ടുകാരി മുംതാസിനു വേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന റിസ്കി ബിസിനസ് ഉള്‍പ്പെടെ എല്ലാം, നിന്റെ ജീവിത രീതികളും നിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, നിന്റെ മാതാപിതാക്കളും അങ്ങനെ നീയുമായി ബന്ധപ്പെട്ട സകലതും എനിക്കിപ്പോള്‍ അറിയാം. നിന്നെക്കുറിച്ച് അറിഞ്ഞപ്പോഴാണ് എത്ര നിസ്സാരനാണ്‌ ഞാനെന്ന് എനിക്ക് ബോധ്യമായത്. അങ്ങനെയുള്ള നിനക്ക് ഒരു പീറ എസ് ഐ ആയ എന്നെപ്പോലെ ഒരു തലതിരിഞ്ഞ മനുഷ്യനെ, അതും നാളെ ആരുടെയോ കത്തിയുടെയോ തോക്കിന്റെയോ മുന്‍പില്‍ തീരാനിരിക്കുന്ന…”

Leave a Reply

Your email address will not be published. Required fields are marked *