കൂടുതല്‍ അഭരണമോ മെയ്ക്കപ്പോ ഒന്നും ഇല്ല ഇത്ര മാത്രം കൊണ്ടുതന്നെ ആ ചുമന്ന
ചുരിദാറില്‍ അവള്‍ സുന്ദരി ആയിരുന്നു …
കണ്ട മാത്രയില്‍ തന്നെ ആ നാട്ടില്‍ പുറത്തുകാരി നന്ദന്‍റെ മനസ്സില്‍ ഏതോ ഒരു കോണില്‍
കയറിയിരുന്നു നന്ദന്‍റെ കാലുകള്‍ അവന്‍ അറിയാതെ തന്നെ അവളിലേക്ക് നടന്നു നീങ്ങി …..
“പ്പ നായെ….ഇറങ്ങെടാ എന്‍റെ മുറ്റത്ത്ന്ന് ”
കാതില്‍ തുളച്ചു കേറിയ ആ വാക്കുകളാണ് നന്ദനെ ചിന്തയില്‍ ന്നും ഉണര്‍ത്തിയത്
ചുമന്ന കണ്ണുകളില്‍ തന്നെ ധഹിപ്പിക്കാനുള്ള ദേഷ്യവു മായ് ഓടിയടുക്കുന്ന ആളെ കണ്ടു
നന്ദന്‍ ഒന്ന് ഞെട്ടിയിരുന്നു
”അനുവിന്‍റെ അച്ഛന്‍,,,,,,, ”
നന്ദന്‍ അറിയാതെ ചുണ്ടുകളില്‍ ആ വാക്ക് ഉരുവിട്ടു
അധ്യമായ് അനുവിനോപ്പം ഈ പടികള്‍ കയറിയ അന്ന് നിറ പുഞ്ചിരിയോടെ തന്നെ വരവേറ്റ അതേ
പാവം നാട്ടിന്‍ പുറത്തുകാരന്‍,,,
ഒരുപാട് മാറിയിരിക്കുന്നു ,,,,
നീണ്ട വിഷാദം,,,, നര ബാധിച്ച ആ മുഖത്തു ഇന്നും നിഴലടിക്കുന്നുണ്ട് ,,,,എന്നു കണ്ട മാത്രയില്‍ തന്നെ
നന്ദനു തോന്നിയിരുന്നു ,,,,,,
“നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,”
നന്ദന്‍റെ ഓര്‍മകളെ ഭേദിച് ആ ശബ്ദം വീണ്ടും കാതുകളില്‍ തുളച്ചു കയറി ……
“പോകാം ,,,,, അതിനുമുംബ് അനുവിനെ എനിക്കൊന്നു കാണണം ,,,,,”
ഇടറി ശബ്ദത്തോടെ നന്ദന്‍ പറഞ്ഞു നിര്‍ത്തി
“ഇല്ല ,,,,,,”
“ഞാന്‍ ജീവിചിരിക്കുന്നോട്തോളം കാലം ഇനി എന്‍റെ മകളുടെ നിഴലില്‍ പോലും നിന്റെ
കണ്ണ് പതിയാല്‍ ഞാന്‍ സമ്മതിക്കില്ല,,,,,,,,,”
“”നിന്‍റെ ആരും ഈ വീട്ടില്‍ ഇല്ല,,,,,”
”നിന്നെ ഇവിടെ ആര്‍ക്കും കാണുകയും വേണ്ട ,,,,;;”
”ഇറങ്ങി പോടാ നായെ……..””
ആ മറുപടി തന്നെ ആയിരുന്നു നന്ദനും പ്രതീഷിച്ചത്…
അതിനെല്ലാം നീ അര്‍ഹനാണ് നന്ദാ എന്ന് നന്ദന്‍റെ മനസ് തന്നെ ഒരുനിമിഷം പറയുന്നുണ്ട് എന്നവനു
തോന്നിയ ആ നിമിഷം
നന്ദന്‍റെ കണ്ണുകള്‍ വീണ്ടും ഈറനണി ഞ്ഞിരുന്നു .
”അച്ഛാ ,,,,,”
നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ധം പതിഞ്ഞത് ;;;