നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

Posted by

കാന്ടീന്‍ എങ്ങും പച്ചപ്പു മാത്ര മുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ നന്ദന്‍ പഠിക്കുക ആയിരുന്നില്ല
ജീവിക്കുക ആയിരുന്നു എന്നു തന്നെ പറയാം

നന്ദന്‍ ജോയിന്‍ ചെയ്ത കാലങ്ങളില്‍ തന്നെ ആയിരുന്നു യൂണിവേര്‍‌സിറ്റി യിലേക്ക് പുതുതായ്
അമ്ബ്ദുല്‍ ജബ്ബാര്‍ സര്‍ VC അയ്‌ വരുന്നത്, പുതിയ vc ഒരുപാട് പരിഷ്കാരങ്ങള്‍ യൂണിവേഴ്സിറ്റിയില്‍
നടപ്പിലാക്കി ചിലതെല്ലാം ഒരുപാട് വിവാദങ്ങള്‍ ക്കും ഇടയക്കിയിരുന്നു
അതില്‍ ഒരു തീരുമാനം ആയിരുന്നു കടുമൂടി കിടക്കുന്ന യൂണിവേഴ്സിറ്റി യിലെ കാടുകള്‍ വെട്ടിതെളിക്കുക
എന്നത് ,എന്നാല്‍ അതിന് vc കണ്ടുപിടിച്ച കാരണം യൂണിവേഴ്സിറ്റി കാടു മൂടി കിടക്കുന്നത്
കണ്ടിട്ടുള്ള സങ്ങടമല്ല മറിച്ച് കാടുകളില്‍ കമിതാക്കള്‍ സല്ലപിക്കാന്‍ ഇരിക്കുന്നു കുട്ടികള്‍
ക്ലാസ് കട്ട് ചെയ്തു കാട്ടിലിരിപ്പാണ് എന്നൊക്കെ ആയിരുന്നു ഈ കാരണങ്ങള്‍ എല്ലാം
വിദ്യാര്‍ഥികള്‍ ക്കിടയില്‍ vc ക്ക് എതിരെ പ്രതിഷേധത്തിന് കാരണമായി ,
അതികം വൈകാതെ അത് സമരമായ് മാറി…..

1st yrars ആയിരുന്നെങ്കിലും നന്ദനും ഫ്രണ്ട്‌ സും സമരത്തിന്‌ മുന്നില്‍ തന്നെ ഉണ്ടായിരുന്നു ,
ഇടക്ക് സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തു .എന്നാല്‍ vc തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു
അങ്ങനെ സമര സമിതി സമരം ശക്തമാക്കാന്‍ തീരുമാനിച്ചു ,കൂടുതല്‍ വിദ്യര്‍ത്ഥികളെ
സമരത്തിന് എത്തിക്കുക ,vc ക്ക് എതിരെ കൂടുതന്‍ ബനെര്‍ തയ്യാറാക്കാനുള്ള ചുമതല നന്ദനും
കൂട്ടുകാര്‍ക്കും കിട്ടി .

ഏറ്റെടുത്ത ജോലി ഭംഗിയായി തീര്‍ക്കാന്‍ നന്ദനും കൂട്ടുകാരും അരയും മുറുക്കി ഇറങ്ങി
പിന്നെ എല്ലാം പെട്ടന്നായിരുന്നു ബാനെര്‍ തയ്യാറക്കാന്‍ തുണി ,ബ്രെഷ് ,പെയിന്റ് എല്ലാം എത്തി ,
വരയ്ക്കാന്‍ അറിയുന്ന യൂണിവേര്‍‌സിറ്റി യിലെ കലാകാരന്മ്മാരെ എല്ലാം
സീനിയേര്‍സിന്റെ സഹായത്തോടെ ആദ്യമേ ട്രാപ്പില്‍ എത്തിച്ചിരുന്നു അവര്‍ക്ക് വേണ്ട
സഹായങ്ങളും പൈന്റും മറ്റും നല്‍കുന്ന തിനിടയില്‍

നന്ദന്റെ കണ്ണുകള്‍ ആ കാഴ്ചയില്‍ ഉടക്കുന്നത്
കൈയില്‍ ഒരു ബ്രെഷും പിടിച്ചു പേടിച്ചരണ്ട മുഖവുമായ് ഒരു പെണ്‍കുട്ടി,
ഒരുനിമിഷം നന്ദന്റെ കണ്ണുകള്‍ ചലനമറ്റ് അവളെ തന്നെ നോക്കി നിന്നു
നെറ്റിയില്‍ ചന്നനം ,മുടിയില്‍ തുളസി കതിര്‍ കഴുത്തില്‍ ഒരു മല,കാതില്‍ കമ്മല്‍ അത്ര മാത്രം

Leave a Reply

Your email address will not be published. Required fields are marked *