വീണ്ടും ചില കുടുംബ വിശേഷങ്ങൾ 4 [മന്ദന്‍ രാജാ]

Posted by

കോൾ കട്ടായപ്പോൾ പോത്തന്റെ വാട്സാപ്പിൽ മഹസേശ്വരിയുടെ മെസ്സേജ് വന്നു .

“”‘ പെട്ടന്ന് വരണേ …”” കൂടെ ഉമ്മവെക്കുന്നൊരു സ്മൈലിയും ..

ആ കിടപ്പിലുറങ്ങിയ മഹേശ്വരി പിറ്റേന്നാണ് ഉറക്കമുണർന്നത് .

ബ്രെക്ക് ഫാസ്റ്റ് കഴിഞ്ഞപ്പോൾ ,ശെൽവി വീടുവരെ പോകുന്നെന്ന് പറഞ്ഞപ്പോൾ മഹേശ്വരിയും വരുന്നെന്നു പറഞ്ഞു . അവൾക്കും ബോറടിച്ചു തുടങ്ങിയിരുന്നു .

“”എന്നാടി മഹേശ്വരീ “”‘ അങ്ങേയറ്റത്ത് പോത്തന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ മഹേശ്വരിക്ക് കുളിരു തോന്നി . തന്റെ ഉടയോൻ … തന്റെ അധികാരി .

“‘അച്ചായാ ..ഞാൻ ..ഞാൻ ശെൽവിടെ കൂടെ അവളുടെ വീട്ടിൽ വരെ പൊക്കോട്ടെ “‘

“‘ഹമ് ..പൊക്കോ … ഞാൻ ജീപ്പ് വിട്ടേക്കാം .. പൈസ അലമാരിക്കകത്തുണ്ട് “”

“‘പൈസയൊന്നും വേണ്ട …”‘

“‘ എടുത്തോ ..നീ ആദ്യമായിട്ടവളുടെ വീട്ടിൽ പോകുവല്ലേ .. അവളുടെ വീട്ടിൽ പത്തയ്യായിരം രൂപ കൊടുത്തേക്ക് . ”

“‘ഹമ് ..ശെരി ..”‘

“‘എന്നാൽ എനിക്കുള്ളത് തന്നിട്ട് നീ വച്ചോ .. ഞാൻ ഇച്ചിരെ തിരക്കിലാ “”

“‘ശ്യോ … ഉമ്മാ …”” മഹേശ്വരി സ്‌ക്രീനിൽ ഉമ്മവെച്ചു ..കോൾ കട്ടായിട്ടും വീണ്ടും വീണ്ടും .

വൈകിട്ടായപ്പോളാണ് അവർ തിരിച്ചു വന്നത് ക്ഷീണം കാരണം മഹേശ്വരി കുളിച്ച് , ആഹാരവും കഴിച്ചു കിടന്നു . മൊബൈലിൽ പോത്തനെ നോക്കിയപ്പോൾ ഓഫ്‌ലൈൻ ആണ് . കോൾ വിളിച്ചിട്ടും കിട്ടാതായപ്പോൾ അവൾക്ക് നിരാശയായി .

പോത്തൻ തരകൻ ..അവൾ സേവ് ചെയ്ത നമ്പർ എടുത്തു നോക്കി .. എന്നിട്ട് എഡിറ്റിൽ പിടിച്ചു ഞെക്കി .

“‘ മൈ അച്ചായൻ “”‘ സേവ് ചെയ്തിട്ട് മഹേശ്വരി വാട്സ് ആപ്പ് തുറന്നു പോത്തന്റെ ഫോട്ടോയിൽ ഉമ്മ വെച്ചു .

“” ശെൽവി ഞാനൊന്ന് നടന്നിട്ട് വരാം “”

“‘ശെരിങ്കമ്മ .. എസ്റേറ്റുക്കുള്ളെ പോക വേണ്ട .. ഇങ്കെ ഗാർഡനിലെല്ലാം നടന്താൽ പോതും അമ്മാ … വേലയെല്ലാം മുടിച്ചിട്ടു നാനും വറേൻ “”

“”‘ശെരി “” മഹേശ്വരി ഗാർഡനിലേക്കിറങ്ങി . സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .

ബംഗ്ളാവിന്റെ ചുറ്റിലുമുള്ള പച്ചക്കറി കൃഷിയും പൂച്ചെടികളുമൊക്കെ കണ്ടുകൊണ്ടവൾ ഔട്ട് ഹൗസിന്റെ അടുത്തെത്തിയപ്പോഴാണ് രാധ മുന്നിൽ വന്നു പെട്ടത് . അയാളുടെ അന്തിച്ചുള്ള നോട്ടം കണ്ടപ്പോൾ മഹേശ്വരിക്ക് ചിരിപൊട്ടി

” എടീ മഹേശ്വരീ … നീ ..നിയ്യോ ?”’ അടുത്തുവന്നപ്പോൾ ചാരായതിന്റെ മണം ..മഹേശ്വരി മൂക്ക് പൊത്തി .

“‘എന്നാ കോലമാടീ ഇത് .. എന്നാ വേഷമാ ? ..പോയി മാറ്റ് “” അധികാര സ്വരത്തിലായാൽ പറഞ്ഞപ്പോൾ മഹേശ്വരിക്ക് ദേഷ്യമാണ് വന്നത് .

“‘ഇതിനെന്നാ കുഴപ്പം “”

“‘ആരേലും കാണും … സാറ് കാണില്ലേ ?”’

Leave a Reply

Your email address will not be published. Required fields are marked *