ആതിര തമ്പുരാട്ടി [മാജിക് മാലു]

Posted by

ആതിര തമ്പുരാട്ടി – The Interfaith.
മാജിക് മാലു


“ഇല്ലിക്കരകുന്ന്” എന്ന ദേശത്തെ ഇടയനിലത്ത് കോവിലകത്തെ ഹേമ തമ്പുരാട്ടിയുടെയും രാമ നാഥ മേനോന്റെയും മകളും, കോവിലകത്തെ ഇളമുറ തമ്പുരാട്ടിയും ആയ “ആതിര തമ്പുരാട്ടിയുടെ” യും അവളെ ചുറ്റി പറ്റി ഉള്ളതും ആയ ഒരു ഫിക്ഷൻ കഥ ആണ് ഞാൻ ഇവിടെ പറയാൻ പോവുന്നത്. ഇതിൽ ചില ഭാഗങ്ങൾ ഒരു ഇന്റർഫെയ്‌ത്ത്‌ സ്റ്റോറി ആയി ആണ് എഴുതുന്നത്, അതുകൊണ്ട് തന്നെ വായിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഒഴിവാക്കാം.
ഹേമ തമ്പുരാട്ടിയും രാമ നാഥ മേനോനും പ്രണയിച്ചു വിവാഹം ചെയ്തവർ ആയിരുന്നു, ആദ്യം ഒക്കെ കോവിലകത്ത് എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും ഹൈക്കോടതിയിൽ ഉയർന്ന അഭിഭാഷകൻ ആയ മേനോനെ അവർക്ക് ഉൾക്കൊള്ളേണ്ടി വന്നു. അങ്ങനെ തമ്പുരാട്ടിക്കും മേനോനും ആറ്റു നോറ്റ് ഉണ്ടായ സന്തതി ആണ് ആതിര തമ്പുരാട്ടി. അവൾ കോലോത്തെ എല്ലാരുടെയും കണ്ണിലുണ്ണി ആയിരുന്നു, ഇളമുറ തമ്പുരാട്ടി ആയി അവളെ വല്യ തിരുമേനി തീരുമാനിക്കുകയും ചെയ്തിരുന്നു. അവൾ വളർന്നു വലുതായത് പെട്ടെന്ന് ആയിരുന്നു, തമ്പുരാട്ടി നാട്ടുകാർക്കും ഏറെ പ്രിയ്യപ്പെട്ടവൾ ആയിരുന്നു, തമ്പുരാട്ടിയുടെ എല്ലാ പിറന്നാൾ ദിനത്തിലും ആതിര തമ്പുരാട്ടിയുടെ കയ്യിൽ നിന്നും കോടിയും, 1000 രൂപയും വാങ്ങാൻ കോവിലകത്ത് നീണ്ട ക്യൂ ആയിരിക്കും. അന്ന് നാട്ടിലുള്ള ജാതി ബേദമന്യേ എല്ലാവരും കോവിലകത്ത് വരും.
ഇന്ന് തമ്പുരാട്ടീടെ 18 മത്തെ പിറന്നാൾ ആണ്, കോവിലകത്ത് ആഘോഷം പൊടിപൊടിക്കുന്നു, ഈ വർഷത്തെ പ്രത്യേകത എന്തെന്നാൽ തമ്പുരാട്ടിയെ കോവിലകത്തെ ഇലമുറ തമ്പുരാട്ടി ആയി വല്യ തിരുമേനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിനം കൂടെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *