ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Posted by

‘അതു നമ്മുടെ മാധവിയമ്മയല്ലേ’ സൂക്ഷിച്ച് നോക്കിയിട്ട് കേളുനായര്‍ പറഞ്ഞു.

‘മാധവിയാണെന്നതിനു സംശല്യ, പക്ഷേ , നമ്മടേന്ന് പറയാന്‍…’ കുറുുപ്പ് സംശയിച്ച് നിറുത്തി.

കേളുനായര്‍ക്ക് ശുണ്ഠിപിടിച്ചു.
‘തനിക്ക് തെമ്മാടിത്തരല്ലാണ്ട് മറ്റൊന്നും മനസ്സില്‍ വരില്ലല്ലോ. മക്കളും മക്കളുടെ മക്കളുമായി എന്നിട്ടാ…’ അയാള്‍ പറഞ്ഞു.

‘അതിനിപ്പോ ഞാനെന്ത് തെമ്മാടിത്താ പറഞ്ഞേ? അസ്സലായി, താന്‍ നമ്മുടെ മാധവിയമ്മാന്ന് പറയും കൂട്ടത്തില് എനിക്കു പറയാന്‍ വയ്‌ക്കോ? അല്ലേ പണിക്കരേ പറയാന്‍ പറ്റ്വോ’

അപ്പോഴേക്കും മാധവിയമ്മ അടുത്തെത്തിക്കഴിഞ്ഞിരുന്നു. രാമനെളയത് താഴത്തേക്കു ചാടിയിറങ്ങി വെളുക്കനെ ചിരിച്ചു. അതുകണ്ടെങ്കിലും കണ്ടില്ലെന്ന മട്ടില്‍ മാധവിയമ്മ വേഗം നടന്നു.

‘പാവം’ അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കേളുനായരുടെ സഹതാപം.

‘ഉം’ എന്താപ്പോതിലിത്രപാവം’ കുറുപ്പ് ചോദിച്ചു.

‘എന്താ പാവംന്നോ, തനിക്കതു മനസ്സിലാവില്ല, എട്ടുവര്‍ഷമായില്ലേ ആ മേനോന്‍ സിംഗപ്പൂര്‍ പോയിട്ട്. പണം ഉണ്ടാക്കി.ധാരാളം പണംണ്ടാക്കി. ഇല്യാന്നു പറേണില്ല. എന്നാലും പണം മാത്രമല്ലല്ലോ മനുഷ്യര്‍ക്കാവശ്യം. എട്ടുവര്‍ഷമായിട്ട് ഈയമ്മ ഒരു പുരുഷസഹായം കൂടാണ്ടെ കഴിയണില്ലെ. അതോണ്ടു തന്ന്യാ ഞാന്‍ പാവംന്ന് പറഞ്ഞത്’

‘പുരുഷസഹായം ഇല്യാണ്ടാ കഴിയണെ. പടക്കുതിരകളെപോലെ രണ്ടാനുണങ്ങളില്ലെ കുടുംബത്ത്’

‘ഞാന്‍ നേരത്തേ പറഞ്ഞില്ലേ, തനിക്ക് മനസ്സിലാവില്ലാ. വയ്‌ക്കോലു വിറ്റ് കാശുണ്ടാക്ക്ാന്‍ മാത്രമേ താന്‍ പഠിച്ചിട്ടുള്ളു. ആ പണിക്കരോട് ചോദിച്ചുനോക്ക് അയാള് പറഞ്ഞുതരും. പെണ്ണുനന്ന് പക്ഷേ, പെങ്ങളാ, അതോണ്ടെന്താ പ്രയോജനം?’

‘ഹേയ് ഇക്കുറി കോണ്‍ഗ്രസിനു തന്ന്യാ ജയം തീര്‍ച്ച. അല്ലാച്ചാല്‍ നോക്കിക്കോളിന്‍’ എന്തോ ഗൗരവമേറിയ പ്രശ്‌നമാണ് യോഗം കൈകാര്യം ചെയ്യുന്നതെന്ന് തോന്നിയപ്പോള്‍ എളയത് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

‘ഞാനൊരു ദിക്കില്‍ മിണ്ടാണ്ടെ ഇരിക്വോ? ശുണ്ഠിപിടിച്ച കേളുനായര്‍ കയര്‍ത്തു. എന്നിട്ട് മടിയില്‍ നിന്ന് ഒരു ബീഡികൂടി എടുത്ത് ചുണ്ടിനിടയില്‍ തിരുകിയിട്ട് തീകൊളുത്താന്‍ നോക്കുമ്പോള്‍ തീപ്പെട്ടി കഴിഞ്ഞിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *