ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Posted by

‘ഒന്നിങ്ങട്ടും എടുത്തോളൂട്ടോ, അതോണ്ട് മുടിഞ്ഞാല്‍ മുടിയട്ടെ. തീപ്പെട്ടി ഞാന്‍ തരണ്ട്’ കുറുപ്പ് കൈനീട്ടി.
ബീഡി കത്തിച്ച് തീക്കൊള്ളി ഊതിക്കെടുത്തിയിട്ട് അതിന്റെ കരിയാത്ത ഭാഗം ഇടത്തെ കാതിനുള്ളില്‍ മെല്ലെ തിരുകിക്കയറ്റി തിരുപ്പിടിച്ചുകൊണ്ട് കേളുനായര്‍ ഗൗരവത്തില്‍ തുടര്‍ന്നു. അപ്പോ ഞാനെന്തേ പറഞ്ഞത്. ങ്ഹാ, ഈ ബ്രാഹ്മണശാപംന്ന് പറയണതുണ്ടല്ലോ അതെന്നായാലും എന്തായാലും ഏല്‍ക്കാണ്ടെ പോവില്ല. മൂന്നു തലമുറയായില്ലേ അവരനുഭവിക്കുന്നു. ഈയമ്മേടെ കുട്ടികള്‍ക്കെങ്കിലും തകരാറൊന്നും വരാണ്ടിരുന്നാല്‍ മതിയായിരുന്നു.’

‘താനെന്താ ഈ പിറുപിറുക്കണെ. ഇപ്പോ തനിക്കാ നൊസ്സെന്ന് തോന്നണൂല്ലോ. ഒന്നു തെളിച്ചു പറഞ്ഞൂടെ എന്താ പറയുള്ളതെച്ചാല്‍’ കേളിനായപ്ഡ പറഞ്ഞിതിന്റെ പൊരുള്‍ കുറച്ചൊക്കെ ഊഹിക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നും മനസ്സിലായില്ലെന്ന മട്ടില്‍ കുറുപ്പ് ചോദിച്ചു.

‘എന്താ ബ്രാഹ്മണശാപംന്നാ താന്‍ പറയണെ. ആര്‍ക്കാപ്പോ ബ്രാഹ്മണശാപം ഇവിടെ’

‘അതാ ആ പോയില്ലേ നമ്മുടെ മേലേപ്പാടത്തെ മാധനിയമ്മ. അവരുടെ കഥ പറയേരുന്നു. അവര് രക്ഷപ്പെട്ടൂന്നാ തോന്നന്നെ, മൂന്നു തലമുറയായി അനുഭവിക്കാന്‍ തൊടങ്ങീട്ട്. ഇക്കണ്ട പണോം പ്രതാപോം ഒക്കെ ഉണ്ടായിട്ട് എന്താ ഒരു പ്രയോജനം. മനുഷ്യന്മാര്‍ക്കു വെളിവില്ലാണ്ടായാല്‍…’

എന്തോ ഗൗരവമേറിയ കാര്യമാണ് കേളുനായര്‍ പറയുന്നതെന്നു തോന്നിയതുകൊണ്ട് എളെയത് അടുത്തേക്ക് ചേര്‍ന്നിരന്ന് ചെവി വട്ടംപിടിച്ചു. ചിരിച്ചു . കേളുനായര്‍ ബീജി ചുണ്ടകള്‍ക്കിടിയില്‍വെച്ച് ശക്തിയോടെ വലിച്ചു. അതു കെട്ടുകഴിഞ്ഞിരുന്നു.

‘പണ്ടാരം’ ശപിച്ചുകൊണ്ട് അയാള്‍ ബീഡിക്കുറ്റി ദൂരത്തേക്കു വലിച്ചെറിഞ്ഞു. ‘ഇതിലും ഭേദം വല്ല മടക്കൊള്ളിയും കത്തിച്ചുവലിക്യാ. ബീഡി യാേ്രത!!! മൊലപ്പാലല്ലാതെ മായംചേര്‍ക്കാത്ത മറ്റൊന്നും കിട്ടില്ലാന്നാ വന്നേക്കണേ…’

‘മൊലപ്പാലാച്ചാലച്ചാല്‍ അത് വേണ്ടത്ര കിട്ടാനും ഇല്ലാ അല്ലേ’ കുറുപ്പ് പറഞ്ഞു.

‘അതൊക്കെ വിട് എന്തോ ഒരു ബ്രാഹ്മണ ശാപത്തിന്റെ കാര്യം പറഞ്ഞല്ലോ, അതെന്താണെന്ന് മനസ്സിലായില്ല’ പണിക്കര്‍ തെരക്കി.

Leave a Reply

Your email address will not be published. Required fields are marked *