ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]

Posted by

‘എന്നാല്‍ ഞാനിനി ഇരിക്കണില്യ. അങ്ങാടിവരെ പോയിട്ട്ത്തിരി പണിയുണ്ട്. ആസനത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞുകൊണ്ട് പണിക്കര്‍ എഴുന്നേറ്റു. എന്നിട്ട് ക്ഷേത്രത്തിന്റെ നേര്‍ക്കു തിരിഞ്ഞു നിന്ന് കൈകൂപ്പി ഉറക്കെ ധ്യാനിച്ചു. ‘ ഭഗവാനേ സ്വാമീ സര്‍വേശ്വരാ കരുണാനിധേ അമ്മേ മഹാമായേ…’

‘പണിക്കരെങ്ങോട്ടാ പടിഞ്ഞാട്ടേക്കാവും അല്ലേ’ എന്താ ഞാനും പോന്നോട്ടെ’ കേളുനായര്‍ കളിമട്ടില്‍ ചോദിച്ചു.

‘പോയി വേറെ പണി നോക്കൂഹേ! മനുഷ്യന്മാരെ മക്കാറാക്കാണ്ടെ.’ പണിക്കര്‍ പറഞ്ഞു.

കുളി കഴിഞ്ഞുവന്ന ഇളംകാറ്റ് തൊട്ടുരുമ്മിയിട്ട് കടന്നു പോയപ്പോള്‍ തെങ്ങിന്‍തലപ്പുകളില്‍ ഞാന്നു കിടന്നിരുന്ന അവസാനത്തെ മഴത്തുള്ളികളും ഇറ്റുവീണു.

ഒന്നാം അധ്യായം അവസാനിച്ചു. സമയം കുറേ ആയി. അമ്മൂമ്മ ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാവും. അമ്മൂമ്മ വരും മുന്നേ ഈ നോവല്‍ സേഫ് ആയ സ്ഥലത്ത് ഒളിപ്പിക്കണം. അംഗബലമുള്ള ഈ വീട്ടില്‍ സ്വസ്ഥമായി ഈ നോവല്‍ വായിക്കുക എളുപ്പമല്ല. ഒരുമാസത്തേക്ക് അച്ഛന്‍ ജോലിക്ക് പോയിട്ടുള്ളതിനാല്‍ വലിയ സീനില്ല. എങ്കിലും റിസ്‌ക്കാണ്. ആ കുരുട്ടടക്കാ രണ്ടും മതി എല്ലാം കുളമാക്കാന്‍. എന്തു ചെയ്യും…. ലെച്ചു ആലോചിച്ചു. അവളുടെ കണ്ണുകള്‍ വീടിന്റെ ടെറസിന് മുകളിലേക്ക് വീണ്ടു. നോക്കാം വഴിയുണ്ട്… പുസ്തകവുമായി ലെച്ചു ടെറസിലേക്കുള്ള ഇരുമ്പുപടികള്‍ കയറി. വീടിന് നടുവിലത്തെ മുറികള്‍ ഓട് പാകിയിരിക്കുകയാണ്. അതിനാല്‍ ടെറസ്സില്‍ നിന്ന് ഓടിന്റെ കഴുക്കോലിനിടയിലെ വിടവിലേക്ക് പുസ്തകം തള്ളിവെച്ചാലോ എന്നവള്‍ ആലോചിച്ചു. എങ്കിലുംറിസ്‌ക്ക് ആണ്. അതിനാല്‍ അവള്‍ക്ക് പെട്ടെന്നൊരു ഐഡിയ തോന്നി. ഇനിയും വായിക്കുവാനുള്ള അധ്യായം വലിച്ചുകീറിയെടുത്ത് കോളേജ് ടെക്‌സ്റ്റില്‍ വെയ്ക്കുക. ബാക്കി കഴുക്കോലിനിടയിലേക്ക് തള്ളി വയ്ക്കുക. ആവശ്യാനുസരണം വായിക്കുവാന്‍ കീറി എടുക്കുക. വായിച്ചത് കീറിക്കളയുക… വാട്ട് ആന്‍ ഐഡിയ ലെച്ചൂട്ടി….. അവള്‍ സ്വയം മനസ്സില്‍ പറഞ്ഞു. രാത്രിയില്‍ ആ കുരുട്ടിനെ രണ്ടിനെയും അമ്മയുടെ റൂമിലേക്ക് ചാടിച്ചിട്ട് എനിക്കിന്ന് ഒറ്റക്ക് മുറിയില്‍ കിടന്ന് ഇത് വായിക്കണം. ആഹാ… എന്നിട്ടൊരു പൊളി പൊളിക്കണം…. ലെച്ചുമനസ്സില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *