ജൂലി 2 [മാജിക് മാലു]

Posted by

ജൂലി 2
Jooli Part 2 | Author Magi Malu | Previous Part


ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്നു, ചുറ്റും പോലിസ് കോൺസ്റ്റബിൾമാരും ഡോക്ടറും നേഴ്സ് മാരും നിൽക്കുന്നു. എനിക്ക് ആണെങ്കിൽ തലയിൽ നല്ല വേദന തോന്നി ഞാൻ തലയിൽ തൊട്ട് നോക്കിട്ടപ്പോൾ തലയിൽ വലിയ ഒരു കേട്ട് ഉണ്ടായിരുന്നു. ഞാൻ ബെഡിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു, പെട്ടെന്ന് ഡോക്ടർ പറഞ്ഞു “എഴുനേൽക്കേണ്ട, തല ഇളകാൻ പാടില്ല, അവിടെ തന്നെ കിടന്നോളു “ അതുകേട്ട് ഞാൻ അവിടെ തന്നെ കിടന്നു. ഡോക്ടർ ഹെഡ്‍കോൺസ്റ്റബിൾ അലെക്സിനോട് പറഞ്ഞു “ഇനി കുഴപ്പം ഇല്ല, എന്തായാലും ബോധം വന്നല്ലോ… പിന്നെ തല അധികം ഇളകാതെ കുറച്ചു റെസ്റ്റ് എടുക്കട്ടെ ആൾ, ഞാൻ ഓ പി യിലേക്ക് പോവുകയാണ് വല്ല ഹെല്പും വേണമെങ്കിൽ നഴ്സ് നോട്‌ പറഞ്ഞാൽ മതി “ അതും പറഞ്ഞു ഡോക്ടർ താഴെ ഓ പി യിലേക്ക് പോയി.
അലക്സ്‌ എന്റെ അടുത്ത് വന്നു തിരികെ, നേഴ്‌സ് കുറച്ചു ഗുളികകൾ തന്നു വേദനക്ക് ഉള്ളതും മുറിവ് ഉണങ്ങാൻ ഉള്ളതും. ഞാൻ അതു വാങ്ങി കുടിച്ചു, അലക്സ്‌ എന്റെ അരികിൽ വന്നു കസേരയിൽ ബെഡിന്റെ അടുത്ത് ഇരുന്നു എന്നോട് ചോദിച്ചു.
അലക്സ്‌ : – സാർ, എന്താണ് സത്യത്തിൽ സംഭവിച്ചത്?
ഞാൻ : – അറിയില്ല.
അലക്സ്‌ : – സാർ, ഇന്നലെ ഞാൻ ഫ്ലാറ്റ് ആയ പാടെ പോയെന്ന് ഡെയ്‌സി പറഞ്ഞു, നേരം വൈകിയത് കാരണം അവിടെ തന്നെ കിടന്നോളാൻ ഡെയ്‌സി പറഞ്ഞിട്ടും സാർ നിൽക്കാതെ പോയി എന്ന് പറഞ്ഞു.
ഞാൻ : – ഹ്മ്മ്… പോയി.
അലക്സ്‌ : – സാർ, പിന്നെ എന്താണ് ഉണ്ടായത്? !
ഞാൻ : – തന്നോട് അല്ലെടോ പറഞ്ഞത് അറിയില്ല എന്ന്. ആരോ പിന്നിൽ നിന്ന് തലയ്ക്കു അടിച്ചു അത്ര തന്നെ.
അലക്സ്‌ : – അപ്പോൾ സാർ എന്തിനാ സെമിത്തേരിയിൽ പോയത്?
ഞാൻ :- (അലെക്സിനെ അല്പം കൺഫ്യൂഷനോടെ നോക്കി) സെമിത്തേരിയിലോ? താൻ എന്താ ഇന്നലത്തെ കിക് ശരിക്കും മാറിയില്ലേ? !
അലക്സ്‌ : – എനിക്ക് കുഴപ്പം ഒന്നും ഇല്ല, സാറിനെ ഇന്ന് കാലത്ത് ബോധമില്ലാതെ ജൂലിയുടെ കല്ലറക്ക് അടുത്ത് നിന്ന് ആണ് പള്ളി വികാരി കണ്ടത്.
(Mysterious BGM)
ഞാൻ : – ജൂലിയുടെ കല്ലറക്ക് സമീപമോ? ഞാൻ….. ഞാൻ ഇതുവരെ ഇവിടുത്തെ സെമിത്തേരി പോലും കണ്ടിട്ടില്ല. പിന്നെ അല്ലേ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ജൂലിയുടെ കല്ലറക്ക് അരികിൽ പോയി കിടക്കുന്നത്. !!

Leave a Reply

Your email address will not be published. Required fields are marked *