അത് പറഞ്ഞു കൊണ്ട് അവന്‍ അവളുടെ മൂക്കില്‍ പതിയെ പിടിച്ചു…അവള്‍ കുണുങ്ങി കൊണ്ട് അവന്‍റെ നെഞ്ചില്‍ ചാരി നിന്നു..
“വിനു ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്തൊരു സന്തോഷവു സുരക്ഷിതത്വവുമാണ് എനിക്ക് കിട്ടുന്നതെന്നറിയോ”
“ഉം”
“വിനുവിനു അതെന്നോട് പറയുന്നതില്‍ എന്തെങ്കിലും പ്രശനം ഉണ്ടോ?”’
“എന്ത് പ്രശനം..അല്ലങ്കിലും എന്‍റെ ഭൂതകാലം നീ തന്നെ ആണ് അറിയേണ്ടത്..പിന്നെ ഓര്‍ക്കാന്‍ എനിക്കേറ്റവും ഇഷ്ട്ടമുള്ള കാലവും എന്നാല്‍ മനസ്സില്‍ വരുമ്പോള്‍ മ,മുഴുവന്‍ സങ്കടം നിരക്കുന്നതും അതെ ഓര്‍മ്മകള്‍ തന്നെ ആണ്”
“വിനു…ആ സങ്കടങ്ങള്‍ എല്ലാം എനോട് പറ..എന്നിട്ട് വേണം എനിക്ക് പൂര്‍ണമായും വിനുവിന്‍റെ മാത്രമാകാന്‍..നിന്‍റെ സങ്കടങ്ങള്‍ എല്ലാം തന്നെ നിന്നില്‍ നിന്നും പൂര്‍ണമായും തുടച്ചു മാറ്റാന്‍ …”
“അതത്ര എളുപ്പമാണോ എന്നെനിക്കറിയില്ല അഞ്ജു”
“അതെ പെണ്ണ് വിചാരിച്ചാല്‍ നടക്കാത്തത് എന്താ ഉള്ളത് വിനു..നമുക്ക് എല്ലാം ശെരി അക്കാന്നെ”
“ഉം”
അത് പറഞ്ഞു വിനു അവളെ പുണര്‍ന്നു നിന്നു…
“ഉറക്കം വരുന്നുണ്ടോ അഞ്ജു”
“ഇല്ല”
“എങ്കില്‍ നമുക്കൊന്ന് നടന്നാലോ”
“ഓ പിന്നെന്താ,….ഞാന്‍ അതങ്ങട്ട് പറയാന്‍ നില്‍ക്കുവാരുന്നു … ഈ രാത്രിയില്‍ കോടമഞ്ഞ് വീണുകിടക്കുന്ന വഴിവീധിയിലൂടെ പ്രാണ നാഥന്‍റെ കൈയും പിടിച്ചു നടക്കുന്നതിലും സന്തോഷം വേറെഎന്താണ് ഉള്ളത്?”
“ആഹാ താന്‍ വലിയ സാഹിത്യം ഒക്കെ ആണല്ലോ”
“കളിയാക്കാതെ പോ വിനു”
അവള്‍ അവന്‍റെ നെഞ്ചില്‍ പതിയെ ഇടിച്ചു…അവന്‍ അവളുടെ നെറുകില്‍ ചുംബിച്ചു..പുറത്തേക്കിറങ്ങിയ വിനു ഒരു വലിയ പുതപ്പില്‍ അവളെ കൂടെ ചേര്‍ത്തു പിടിച്ചു കൊണ്ട് നടന്നു..ജനലിലൂടെ മരിയ അവരെ നോക്കി പുഞ്ചിരിച്ചു …
തന്‍റെ ഭൂതകാല ജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് വിനു അഞ്ജനയെ ചേര്‍ത്തു പിടിച്ചു നടന്നു..
തുടരും..