അനുവാദത്തിനായി 3 [അച്ചു രാജ്]

Posted by

“അഞ്ജന ..പക്ഷെ നീ..”
“പിന്നെ ഞാന്‍ എന്ത് വേണം..ആദ്യ രാത്രിയില്‍ പ്രതീക്ഷകളോടെ ജീവിതത്തിലേക്ക് കയറി വന്ന എന്നോട് കള്ളുകുടിച്ചു ലക്കില്ലാതെ വന്നു ഞാന്‍ നിങ്ങളുടെ ജീവിതം നശിപ്പിച്ചു എനിക്ക് കാശിന്‍റെ അഹങ്കാരമാണ് …ഞാന്‍ പിഴച്ചവള…എന്നെ ഒരു ഭാര്യയായി കാണാന്‍ കഴിയില്ല എന്നൊക്കെ ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ നിങ്ങളോട് ഞാന്‍ പിന്നെ എങ്ങനെ പെരുമാറണമായിരുന്നു ആ ദിവസത്തിനു ശേഷം നിങ്ങള്‍ എന്‍റെ മുഖത്ത് നോക്കിട്ടുണ്ടോ..എന്നോട് ഒന്ന് മിണ്ടിട്ടുണ്ടോ?”
അഞ്ജന അലറി കരഞ്ഞു …വിനു സ്തഭ്തനായി നിന്നു…അവന്‍റെ കൈകള്‍ വിറച്ചു…തന്നെ ഇത്രയധികം തന്‍റെ അരികില്‍ ഇരുന്നു സ്നേഹിച്ചിട്ടു ഈ സ്നേഹം ഞാന്‍ കാണാതെ പോയതെന്തേ…ഈശ്വരാ..എന്ത് പാപിയാണ് ഞാന്‍..അല്‍പ്പ നിമിഷം ആലോചനകളുടെ ലോകത്ത് ഉത്തരം കിട്ടാതെ അലയാനെ അവനു കഴിഞ്ഞുള്ളൂ…
അവന്‍റെ കാലുകള്‍ കരഞ്ഞു നില്‍ക്കുന്ന അഞ്ജനയുടെ അരികിലേക്ക് യാന്ത്രികമായി ചലിച്ചു..അവളുടെ കണ്ണ് നീര്‍ ഒരു ജലധാര പോലെ ഒഴുകി…വിനു അവളുടെ മുഖം കൈകള്‍ കൊണ്ട് കോരിയെടുത്തു..അവളുടെ കണ്ണുകളിലേക്കു നോക്കി..
“നിങ്ങള്‍ എല്ലാവരും അഹങ്കാരി എന്ന് വിളിക്കുമ്പോള്‍ ,മറ്റെല്ലാവരെയും നീ വാരി പുണര്‍ന്നു സ്നേഹിക്കുമ്പോള്‍ അതില്‍ നിന്നും അല്‍പ്പം പോലും നിന്നെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്ന എനിക്ക് കിട്ടാതായപ്പോള്‍ ഞാന്‍ അങ്ങനെ ആയി പോയതാണ് വിനു…ഞാന്‍ ഇങ്ങനെ ആയി പോയതാണ്”
അവന്‍റെ മുന്നില്‍ കൈകള്‍ കൂപ്പി കൊണ്ട് അഞ്ജന കരഞ്ഞു…വിനുവിന്‍റെ ചുണ്ടുകള്‍ വിറച്ചു..കണ്ണുകള്‍ കണ്ണ് നീരില്‍ കുളിച്ചു…അവന്‍ അവളെ വാരി പുണര്‍ന്നു..അഞ്ജന അവന്‍റെ നെഞ്ചില്‍ കിടന്നു വിതുമ്പി..വിനുവിന്‍റെ അവസ്ഥയും മറിച്ചല്ലായിരുന്നു…
“ആം ആം സോറി അഞ്ജന..എനിക്ക് എനിക്ക് നിന്നെ മനസിലാക്കാന്‍ കഴിയാതെ പോയി….നിന്‍റെ സ്നേഹം മനസിലാക്കാന്‍ കഴിയാതെ പോയി…ഞാന്‍ ..ദൈവമേ..ഞാന്‍ എന്ത് പാപിയാണ്”
വിനു പൊട്ടി പൊട്ടി കരഞ്ഞുകൊണ്ട്‌ അവളെ ഇറുകെ പുണര്‍ന്നു…അഞ്ജന പിടിവിട്ടകന്നു അവന്‍റെ മുഖം കൈകളില്‍ കോരിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *