അത് പറഞ്ഞു കുണുങ്ങികൊണ്ട് വിനുവിനെ നോക്കിയപ്പോള്‍ അവന്‍ അവളെ വാരി പുണര്‍ന്നു അവള്‍ കണ്ണുകള്‍ പതിയെ അടച്ചു..വിനു ഓര്‍മകളുടെ, ചിന്തകളുടെ ശിരാ മണ്ഡലത്തിലേക്ക് ഓടി പോയി…
അന്ന് ഉച്ചക്ക് സംഭവിച്ച കാഴ്ച കണ്ടു വേലക്കരികളും പ്രകാശനും മാധവന്‍ നായരും അടക്കം ആ വലിയ വീട്ടിലെ സര്‍വരും ഞെട്ടി…അടുക്കളിയിലേക്ക് വരി വരിയായി വന്നുകൊണ്ട് അവര്‍ ആ കാഴ്ചകള്‍ കണ്ടു പരസ്പരം നോക്കി അത്ഭുതപ്പെട്ടു…അഞ്ജന അതാ അടുക്കളയില്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നു…
സര്‍വ സമയമാവും സര്‍വാഭരണ ഭൂഷിതയായി നടക്കുന്ന അവള്‍ പട്ടു സാരികളില്‍ പോതിഞ്ഞല്ലാതെ കാണുന്നതെ അപൂര്‍വ്വം പക്ഷെ ഇപ്പോളോ ഏതോ ഒരു നൈറ്റി കഴുത്തില്‍ വിനു അണിയിച്ച താലി നെറുകില്‍ സിന്ദൂരം തലയില്‍ കുളി കഴിഞ്ഞു തോര്‍ത്ത് കെട്ടി വച്ചിരിക്കുന്നു ചന്ദനം കൂടെ ആയപ്പോള്‍ അഞ്ജന ശെരിക്കും ഒരു വീട്ടമ്മയായതുപ്പോലെ …
മാധവന്‍ നായര്‍ അവളുടെ അടുത്തേക്ക് വന്നു..അയാളുടെ മുഖത്തെ സന്തോഷത്തിനു അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു..
“ഇതെന്താ മോളെ പതിവില്ലാതെ?”
അടുക്കളയില്‍ ഓടി നടന്നു പണിയെടുക്കുന്ന അന്ജയെ നോക്കി ചോദിച്ചു..
“കണ്ടാല്‍ അറിഞ്ഞൂടെ ഭക്ഷണം വക്കുന്നു”
“അതെ അത് ,മനസിലായി..ഇന്നെന്താ മോള് അടുക്കളയില്‍”
“ഹാ ഇന്ന് മുതല്‍ ഇങ്ങനെ ആണ്…എന്‍റെ ഭര്‍ത്താവിനും അച്ഛനും ഞാന്‍ അല്ലെ ഭക്ഷണം ഉണ്ടാക്കി തരണ്ടത്”
ആ മറുപടി മാധവന്‍ നായര്‍ക്കു ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം ആണ് ഉണ്ടാക്കിയത്…അയാളുടെ കണ്ണുകള്‍ ചെറുതായൊന്നു നനഞ്ഞെങ്കിലും അത് മറച്ചു പിടിച്ചു ചിരിച്ചു..
“എന്തൊക്കെയ വിഭവങ്ങള്‍ ..സഹായത്തിനു ആരെങ്കിലും കൂട്ടികൂടെ?”
“വേണ്ടച്ച ഇനി ഭക്ഷണം ഞാന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ മാത്രം ഉണ്ടാക്കിയാല്‍ മതി എന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്…ഞാന്‍ നോക്കികൊളാം ഇനി ഇതെല്ലം”
“ശെരി മോളെ..”
അല്‍പ്പ സമയം കൂടെ മകളെ നോക്കി നിന്നു മാധവന്‍ നായര്‍ പുറത്തേക്കു നടന്നു…
അപ്പോളേക്കും മരിയ അങ്ങോട്ട് വന്നു…പക്ഷെ എന്നത്തേയും പോലെ അല്ല മാധവന്‍ നായരുടെ നോട്ടം എന്നത് മരിയക്ക് അന്ന് തോന്നി …ആദ്യമായി അയാളുടെ കണ്ണില്‍ കാമമല്ലാത്ത ഒരു ഭാവം ..
“ഹാ എന്താ മോളെ “
“ഞാന്‍ …മാഡം വരാന്‍ പറഞ്ഞു..
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by