ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “
റോസ് ;”ഹി ഹി..ചേച്ചിയോ ?”
റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .
റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”
റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .
എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.
ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “
റോസ് ;”മ്മ്”
റോസമ്മ ഒന്നമർത്തി മൂളി .
ഞാൻ ;”അല്ല..പിന്നെ എന്താ വിളിക്കേണ്ട “
ഞാൻ അവളെ നോക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ തിരിച്ചും മറിച്ചും ഉരുട്ടികൊണ്ട് ചോദിച്ചു.
റോസ് ;”എന്റെ ജാതകം നോക്കാൻ വന്നതാണോ താൻ, വന്ന പണി ചെയ്തിട്ട് പോകാൻ നോക്കടോ “
കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ;”അയ്യോ..സോറി ചേച്ചി…”
വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .