ഇവിടുത്തെ മൈരും പൊറുതിയും ഒക്കെ ഇന്നത്തോടെ നിർത്തിക്കോ…..ഇല്ലെങ്കിൽ നീ ഇവിടെ നിന്നോ….മക്കളെ ഞാൻ കൊണ്ടുപോകും….ഞാനുണ്ടാക്കിയ മകളല്ലേ…..നിന്റെ തന്തയുണ്ടല്ലോ ആ കുണ്ടനെ കൊണ്ട് അനുഭവിക്കാൻ പോകുന്നതേയുള്ളൂ…..ഞാൻ കൈലി മാറുന്നതിനിടയിൽ പുലമ്പി കൊണ്ടിരുന്നു….ഇനി ഒരു മൈരിലെ ബന്ധവും ഈ കുടുംബവുമായിട്ടില്ല……
ഞാനിറങ്ങി പിള്ളേരുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് വന്നപ്പോൾ ചേട്ടത്തി യും അനിയത്തിമാരും പിറകിൽ നിന്ന് വിളിച്ചു….”അനിയാ…..ബാരി ഇക്കാ……
ഫാറൂഖിക്ക ഇറങ്ങി വന്നു….”ബാരി അവിടെ നിൽക്ക്…പ്ലീസ് ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കല്ലേ…..
ഷബീറും വന്നു കെഞ്ചി….പക്ഷെ ഒരു നിമിഷം പോലും നില്ക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല……ഞാൻ നയ്മയെ നോക്കി …വേണ്ടാ എന്ന രീതിയിൽ അവൾ തലയാട്ടിയെങ്കിലും അവളും പുറത്തേക്ക് വന്നു……”എന്റെ ഇക്കയെ തല്ലാനും മാത്രം എന്താ ഉണ്ടായത്……നിങ്ങളെക്കാളും വലുത് എനിക്കെന്റെ ഇക്കയെ…നിങ്ങളൊരുങ്ങിക്കോ കല്യാണം……അവൾ അതും പറഞ്ഞു വന്നു എന്നേക്കാൾ മുമ്പേ ആ മാക്സിയുമിട്ടു വണ്ടിയിൽ കയറി …പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു…പലരും പിറകിൽ നിന്ന് വിളിക്കുന്നു…..ഞാൻ നിന്നില്ല…വണ്ടിയിൽ കയറിയപ്പോൾ മനസ്സിൽ വന്ന മുഖം സൂരജ്….ഇന്ന് തന്നെ ഈ വീട്ടുമുറ്റത്തെത്തിച്ച എനിക്ക് ജേതാവാകണം…..ഞാൻ വണ്ടി തിരിച്ചു….
ഇനി വീണ്ടും തറവാട്ടിലേക്ക്….
ബാരി പോയപ്പോൾ ഫാറൂക്ക് ഖാദർകുഞ്ഞിന്റെ അരികിൽ വന്നു പറഞ്ഞു…മാമ ചെയ്തത് ഒട്ടും ശരിയായില്ല……
അതെന്നെ…..ആലിയ ഏറ്റുപിടിച്ചു…..
സുനൈനയും അഷീമായും അത് തന്നെ പറഞ്ഞു…വാപ്പച്ചി ചെയ്തത് ഒട്ടും ശരിയായില്ല…..ഇനി ആ കല്യാണത്തിന് തന്നെ ബാരി ഇക്കയും ഇത്തിയും വരുമൊന്നറിയില്ല…
ആരുമില്ലെങ്കിലും എന്റെ മകന്റെ കല്യാണം നടത്താൻ എനിക്കറിയാം…..
അതുവരെ മിണ്ടാതെ നിന്ന ഷബീർ ഇടപെട്ടു…..എങ്കിൽ അങ്ങനെ ആയിക്കോട്ടെ മാമ അതാ നല്ലത്…..ബാരി ഇക്കായ്ക്ക് ഉണ്ടായ അനുഭവം നാളെ ഞങ്ങൾക്കുമുണ്ടാകില്ലെന്നാരറിഞ്ഞു……ഇല്ലാത്ത കാശുമുടക്കി ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത് ഇവിടെ വന്നത് ഒരേ ഒരു അളിയന്റെ കല്യാണം കൂടാനാ…അത് ഞങ്ങൾ ആരുമില്ലെങ്കിലും നടക്കുമെങ്കിൽ അങ്ങനെ തന്നെയായിക്കോട്ടെ….സുനൈന വാ പോകാം …