നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌]

Posted by

നന്മ നിറഞ്ഞവൻ 4

Nanma Niranjavan Part 4 | Author : Ahmed | Previous Part

എന്തായാലും അവന്റെ ഉള്ളിൽ സങ്കടം ഉണ്ടാവുമല്ലോ എന്നോർത്തപ്പോൾ എന്റെ ഉള്ളും ഒരൽപ്പം പിടഞ്ഞുപോയ്
അല്ലെങ്കിലും എല്ലാം എന്റെ തെറ്റാണു അഭി ഇവിടെ ഉണ്ടായിട്ടും എനിക്ക് ഇങ്ങനെ ഒന്നു ഒരിക്കലും തോന്നിയിരുന്നില്ല എന്റെ മാളൂട്ടിക്ക് എന്തുകൊണ്ടും സന്തോഷിക്കിനെക്കാൾ അഭി തന്നെ ആയിരുന്നു ചേർച്ച സൗന്ദര്യം കൊണ്ടും പടിപ്പുകൊണ്ടും സ്വഭാവം കൊണ്ടും അഭിയുടെ മുന്നിൽ സന്തോഷ്‌ വളരെ ചെറുതായി തോന്നി എനിക്ക് പിന്നെ അഭിയുടെ അച്ചനും അമ്മയും ഞാൻ കണ്ടതാണ് വല്ലപ്പോഴും അവിടെപോകുമ്പോൾ ഉള്ള അവരുടെ പെരുമാറ്റവും സ്നേഹവും മാളൂട്ടിയെ അവർ പൊന്നുപോലെ നോക്കുമായിരുന്നു അഭിക്ക് ഇതൊന്നു എന്നോട് നേരത്തെ സൂചിപ്പിക്കൂടായിരുന്നോ എനിക്ക് വലിയ നഷ്ടബോധം തോന്നി
എന്തായാലും മാളൂട്ടിയുടെ കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അവന്റെ നടത്തണം അതും ഞാൻ മനസ്സിൽ ഉറപ്പിച്ചു
അതൊക്കെ ok എന്റെ കാര്യം ഇനി ഞാൻ എന്താ ചെയ്യാ പടച്ചോനെ വയസ്സ് ഇപ്പൊ സൂപ്പര്ഫാസ്റ് പോലെ പോയ്കൊണ്ടിരിക്കാ 33തീർന്നു ഈ അടുത്ത് 34കേറും കുടുംബക്കാർ എല്ലാരും എന്റെ കാര്യം മറന്നമട്ടാണ് എന്റെ അനിയന്റെ കൂടി കഴിഞ്ഞു ഇനി ഇപ്പോ ആരും എനിക്ക്വേണ്ടി പെണ്ണ് കൊണ്ടുവരും എന്ന് തോന്നുന്നില്ല
പെങ്ങൾ പണ്ടേ സീൻ വിട്ടു ഉമ്മ ആണേൽ ഇപ്പൊ കൊറേ ആയിട്ടു പുതിയ ഒന്നിനെ പറ്റിയും പറയുന്നുമില്ല
ആ ഇങ്ങനെ മറ്റുള്ളവരുടെ കല്യാണം നടത്താൻ ആയിരിക്കും എന്റെ വിധി എനിക്ക് ഈ ജന്മം വിവാഹ ജീവിതം പറഞ്ഞിട്ടുണ്ടാവില്ല അല്ലാതെ പിന്നെ എന്തു പറയാൻ ആണ്
എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉയരുന്നത്
ഞാൻ പെട്ടെന്ന് ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി
ഹലോ
ആ അഹമ്മദേ നീ ഒന്നു ഇവിടം വരെ എന്റെ വീടുവരെ വരണം
Iഇപ്പൊ വരണോ ഇക്ക
വേണ്ടെടാ നിന്റെ മാഡം ഇവിടുണ്ട് അവൾ അറിഞ്ഞാൽ പ്രശ്നം ആണ് നീ അവൾ ഓഫീസിൽ എത്തിയിട്ട് വന്നാൽ മതി
Ok ഇക്ക

Leave a Reply

Your email address will not be published. Required fields are marked *