ഞാൻ പോകുന്ന വഴിക്ക് വീട്ടിൽ കയറി അവര് പോയിട്ടുണ്ടെങ്കിൽ പാസ്പോര്ട് കോപ്പി വാങ്ങിക്കാം….നിങ്ങള് ഇവിടെ തന്നെ നിന്നോ….ഞാൻ വിളിച്ചു പറയുമ്പോൾ വന്നാൽ മതി……
ഇതേ സമയം പറമ്പ് വൃത്തിയാക്കാൻ നാല് ബംഗാളികളെയും കൂട്ടി ഖാദർ കുഞ്ഞു വന്നു…..”ഓ ബായി വോ കാട് ഹൈന ….വോ സാഫ് കരോ…പൂര ക്ളീൻ ഹോന മാന്ഗത ഹൈ…അറിയാവുന്ന ഹിന്ദിയിൽ ഖാദർ കുഞ്ഞു പറഞ്ഞൊപ്പിച്ചു….
ആ കാട് ക്ളീൻ ചെയ്യാനല്ല…ഞങ്ങൾ ചെയ്തു തരാം….പോരെ…..ഖാദർ കുഞ്ഞിന്റെ കണ്ണ് തള്ളിപ്പോയി അവന്മാർ മലയാളം പറയുന്നത് കേട്ടപ്പോൾ….അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ പുറത്തേക്കിറങ്ങുന്ന ഫാറൂക്കും ആലിയെയും മക്കളും…..പുറകെ ഷബീറും സുനൈനയും മക്കളും…..
ഞങ്ങൾ ഇറങ്ങുവാ……ഖാദർ കുഞ്ഞു ഒന്നും മിണ്ടിയില്ല…..അകത്തേക്ക് തലയിട്ടു റാംലോ…..റംലാ…..കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം…..റംല വെള്ളവുമായി എത്തി…..അഷീമ എന്തിയെ?…..അവള് പോകുന്നില്ലേ…..ഹോ….അവൾക്കു പോകാൻ സ്ഥലമില്ലല്ലോ അല്ലെ…..സ്ഥലമുള്ളോരൊക്കെ പൊക്കോ….പക്ഷെ നിങ്ങള് സപ്പോർട്ട് ചെയ്യുന്ന അവനുണ്ടല്ലോ ആ ബാരി…..എന്റെ രണ്ടാമത്തെ മോളുടെ ഭർത്താവ് അവനെ എന്റെ ചെക്കനോട് കൊള്ളരുതായ്മ കാണിച്ചു…..അതിനാ തല്ലിയത്…..
മാമ എന്തറിഞ്ഞോണ്ടാ ഈ പറയണത്…..കഥ ഞാൻ വിസ്തരിക്കുന്നില്ല…..അവൻ ചെയ്ത തെറ്റിന് ബാരിയെയല്ല തല്ലണ്ടത്…അവനെയാ…..ഇന്നലെ കണ്ട തമിഴനുമായി അവനുള്ള ബന്ധമെന്നതാണെന്നു ചോദിക്ക്…ഒന്നും പോരാഞ്ഞിട്ട് ഈ കൊച്ചു ചെക്കനോട് കാണിക്കാൻ പോയ തോന്ന്യാസം എന്താണെന്ന് ചോദിക്ക്…..ഖാദർകുഞ്ഞിന്റെ വാ പൊളിഞ്ഞു പോയി…..
ഫാറൂക്കെ…..ഒന്ന് നിൽക്ക്…അവൻ വരട്ടെ……ഞാനും ഒന്ന് പുറത്തുപോയിട്ട് ഇപ്പോൾ വരാം…..അത് വരെ നിങ്ങളിവിടെ നിൽക്കണം…..ഞാനാണ് തെറ്റിദ്ധരിക്കപ്പെട്ടതെങ്കിൽ ഞാൻ ബാരിയെ വിളിച്ചു മാപ്പു ചോദിക്കാം….
മാമ മാപ്പൊന്നും ചോദിക്കണ്ടാ….ബാരി ഇക്കയെ കൂട്ടികൊണ്ടു വന്നാൽ മതി……ഷബീർ ഇടയിൽ കയറി പറഞ്ഞു…..
ഊം…എന്ന് മൂളികൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ കാട്ടിനിടയിൽ നിന്നും ഒരു പൊതിയുമായി ബംഗാളി വന്നു…..”സാബ്….ഏയ്…ദർ സെ മിലാ……