ഖാദർ കുഞ്ഞു ആ പൊതി വാങ്ങി തിരിച്ചും മറിച്ചും നോക്കി…..ഇത് ഇന്നലെ തുണിവാങ്ങിച്ച കടയിലെ കവറല്ലേ…ഇതെങ്ങനെ അവിടെ വന്നു…..സേതുരാമയ്യർ സി ബി ഐ യെ പോലെ പിറകിൽ കയ്യും കെട്ടി ഖാദർകുഞ് ബംഗാളിയോട് ചോദിച്ചു…..കഹാൻ സെ മിലാ……ബംഗാളി മൃതദേഹം കിടന്നതു കാണിക്കാൻ പോകുന്നതുപോലെ ഖാദർകുഞ്ഞിനെ കൂട്ടികൊണ്ട് പോയി…..ഖാദർ കുഞ്ഞു ബംഗാളി കാണിച്ച സ്ഥലത്തു നിന്നുകൊണ്ട് നോക്കി…സുനീറിന്റെ മുറിയുടെ ജനാലല്ലാതെ വേറൊന്നിൽ കൂടിയും ഈ കവർ വരാൻ വഴിയില്ല……ഖാദർ കുഞ്ഞു തിരികെ വന്നു കവർ തുറക്കാൻ തുനിഞ്ഞപ്പോൾ ആലിയ തടഞ്ഞു…വേണ്ട തുറക്കേണ്ട…നയ്മയുടെ അടിവസ്ത്രങ്ങളാ…..ഇത് എടുത്തതിന്റെ പേരിലാ അനിയൻ അവനെ തല്ലാൻ പിടിച്ചത്….ഖാദർ കുഞ്ഞിന് ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി…സത്യത്തിൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തത് തന്റെ മോനല്ലേ…..തെറ്റിദ്ധാരണകൾ പോകുന്ന പോക്കേ…..റംലാ…..ഇത് ഇതേപോലെ അവിടെ അകത്തു വക്ക്…എന്നിട്ടു ഫോണെടുത്തിട്ട് ബാരിയെ വിളിച്ചു…..ഫോൺ അവിടെ കട്ട് ചെയ്യുന്ന ശബ്ദം……വീണ്ടും വിളിച്ചു…വീണ്ടും കട്ട് ചെയ്തു……
ഫാറൂക്കെ….ശബീറെ മക്കളെ ബാരി ഫോണെടുക്കുന്നില്ലെടാ…അവൻ കട്ട് ചെയ്തു വിടുന്നു…..
ഞാൻ വിളിക്കാം….ഷബീർ പറഞ്ഞു…മാമാ സംസാരിച്ചാൽ മതി…..ഷബീർ വിളിച്ചു….രണ്ടാമത്തെ റിങ്ങിനു ഫോണെടുത്തു…..ആ പറ അനിയാ….ബാരിയുടെ സ്വരം……
ബാരി ഇക്കാ മാമയിക്ക് സംസാരിക്കണം എന്ന്…..
എനിക്ക് സംസാരിക്കണ്ടാ……ഞാൻ എത്ര വൈകിയായാലും ഇന്ന് വരും അവസാനമായി നല്ലതുപോലെ സംസാരിക്കാൻ….
ബാരി ഫോൺ കട്ട് ചെയ്തു….മാമ ഇക്കയ്ക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന്….കണ്ടില്ലേ…..ആ മനുഷ്യൻ ഒരു തെറ്റും ചെയ്യാത്ത കൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്…..
“ഏറെക്കുറെ എല്ലാം മനസ്സിലായിമോനെ….ഷബീറെ…അവസാനമായി ഒന്നൂടെ അറിയാനുണ്ട്…അതുകൊണ്ട് നിങ്ങളിവിടെ നിലക്ക്…ഞാൻ ഇപ്പം വരാം….ഖാദർകുഞ്ഞിറങ്ങി നടന്നു ….അയാളുടെ ലക്ഷ്യ സ്ഥാനം സൂരജിന്റെ വീടായിരുന്നു….അവനാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി…..ശരിക്കുമോന്നു കുടഞ്ഞാൽ സംഗതി മണി മണി പോലെ പുറത്തു വരും…..നടന്നു ഖാദർകുഞ് സൂരജിന്റെ വീട്ടുമുറ്റത്തു എത്തുമ്പോൾ ബാരിയുടെ എർട്ടിഗ അവന്റെ വീട്ടുമുന്നിൽ…..അതിലിരിക്കുന്ന തന്റെ മകളെ വ്യസന സമേതം ഖാദർ കുഞ്ഞു ഒന്ന് നോക്കി….മുറ്റത്തു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന ബാരി….അവനു മുന്നിൽ വാതിൽക്കൽ നിന്ന് സംസാരിക്കുന്ന സൂരജിന്റെ ഭാര്യ…..
***************************************************************************************************
ഇനി വീണ്ടും നമ്മള് വന്നു കേട്ടോ കഥയിലേക്ക്……