അന്ന് വൈകിട്ട് സൂരജ് പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്കു സൈക്കിളിൽ മടങ്ങി……ഞാൻ അവൻ പോയി കഴിഞ്ഞു ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ വീട് ലക്ഷ്യമാക്കി നടന്നു…പൊണ്ടാട്ടി വീട്ടിൽ നിന്നും അരകിലോമീറ്റർ ദൂരം….ഞാനിറങ്ങുന്ന കണ്ടു ഫാറൂഖിക്ക പുറകിനു വന്നു….
“എവിടോട്ടാ ബാരി….
“ഇക്ക കേട്ടില്ലേ മാമ പറയണത് ഒക്കെ….കാര്യം അങ്ങേരെ തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ….അത് മാറ്റണം…..അതിനാദ്യം ആ സൂരജിനെ പൊക്കണം…ഞാനിപ്പ വരാം…..
“പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കരുത്…അത് നിനക്ക് കൂടുതൽ ദോഷം ചെയ്യും….
“ഇല്ലിക്കാ…..അവന്റെ വീക്ക് പോയിന്റിൽ പിടിച്ചു ഞാൻ കയറിക്കൊള്ളാം……
ഞാൻ ഇറങ്ങി നടന്നു….അവന്റെ വീട് ലക്ഷ്യമാക്കി…..വീടിനു മുന്നിൽ സൈക്കിളുണ്ട്….ഓടിട്ട ചെറിയ വീട്…….ഞാൻ വാതിൽക്കൽ ചെന്ന് മുരടനക്കി….ഇവിടെയാരുമില്ലേ?
അകത്തു നിന്നും മുടിയും ഒതുക്കി കെട്ടി ഒരു സ്ത്രീയും അവന്റെ മക്കൾ എന്ന് തോന്നിക്കുന്ന മൂക്കള ഒലിപ്പിച്ച രണ്ടു പിള്ളാരും വന്നു…..
ഞാൻ ആ സ്ത്രീയെ ഒന്ന് സ്കാൻ ചെയ്തു…..കാണാൻ തരക്കേടില്ല…..ഒരു മഞ്ഞ മാക്സിയാണ് വേഷം…..
സൂരജില്ലേ…..
ഉണ്ട് കുളിക്കാൻ കയറി….
ഞാൻ ആരാണെന്നു മനസ്സിലായോ…..
അറിയാം….കൈതക്കോട്ടെ രണ്ടാമത്തെ കൊച്ചിന്റെ ഭർത്താവല്ലേ…..ആ ഗൾഫിലുള്ള…..
“അതെ…അപ്പോൾ എന്നെ അറിയാം അല്ലെ…..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു….
“പിന്നെ വലിയ ആൾക്കാരെ അറിയാതിരിക്കാനെന്താ…ശ്ശൊ….ഇതിപ്പോ എവിടെയാ ഒന്നിരുത്തുക…..
“വേണ്ട ഞാനിവിടെ നിന്നോളം…..
“അത് ശരിയല്ല…ആ സ്ത്രീ അതും പറഞ്ഞു പ്ലാസ്റ്റിക്ക് കൊണ്ട് വരിഞ്ഞ ഒരു കസേര എടുത്തുകൊണ്ടു വന്നു തന്നു…..ഞാനതിൽ ഇരുന്നു….കുടിക്കാൻ ചായ എടുക്കട്ടേ….