അനുവാദത്തിനായി 4 [അച്ചു രാജ്]

Posted by

അനുവാദത്തിനായി 4

Anuvadathinaayi Part 4 | Author : Achuraj | Previous Part

 

അല്‍പ്പ ദൂരം നടന്നു വിനു ഒന്ന് നിന്നു..എന്താ എന്ന ഭാവത്തില്‍ അഞ്ജന അവനെ നോക്കി..
“അഞ്ജു…ധാ അത് കണ്ടോ ആ മലയുടെ താഴെ ചെറിയൊരു വെട്ടം കണ്ടോ?’
വിരല്‍ കുറച്ചു താഴെ ഉള്ള ഒരു ചെറു വെട്ടത്തെ ചൂണ്ടി കൊണ്ട് വിനു ചോദിച്ചു..
“ഉം ഉവ കണ്ടു”
“അവിടെ ആണ് വിനു എന്ന വിനോദ് ഭാസ്ക്കര്‍ ജനിച്ചു വീണത്‌…ആ മുറ്റത്താണ് ഞാന്‍ പിച്ച വച്ചു നടന്നത്”
“ആഹ എന്നാല്‍ നമുക്ക് അങ്ങോട്ട്‌ പോകാം “
“പോകാം ..”
“അവിടെ ഇപ്പോള്‍ ആരൊക്കെ ഉണ്ട് വിനു”
“ആരുമില്ല…അവിടം ഇപ്പോള്‍ ശൂന്യമാണ്..ഈ കാണുന്ന ബംഗ്ലാവില്‍ ആരുന്നു ഞാന്‍ കുറെ കാലം ജോലി ചെയ്തിരുന്നത് ..ജോലി എന്നല്ല അടിമയായിരുന്നു ഞാന്‍ ഇവിടം”
“അടിമയോ നീ എന്തൊക്കെയ വിനു ഈ പറയുന്നത്?”
“അതെ അഞ്ചു നീ ഒക്കെ വിചാരിക്കുന്ന പോലെ ഒരു ജീവിതം ആയിരുന്നില്ല എന്റേതു…ഒരിക്കലും ഇഷ്ട്ടപെടാന്‍ ആഗ്രഹിക്കാത്ത ഒരു ബാല്യം കൌമാരം ,അതായിരുന്നു എന്റേത്…പക്ഷെ സാദാരണ കുട്ടികളെ പോലെ അനാഥത്വം അല്ലായിരുന്നു എന്‍റെ പ്രശനം…എന്‍റെ പ്രശനം എന്‍റെ ശരീരം ആയിരുന്നു”
“എന്ന് വച്ചാല്‍ “
“പറയാ,..അതിനു മുന്നേ നമുക്ക് വീട് വരെ പോകാം..ആ വീടിന്‍റെ ഉമ്മറക്കോലായില്‍ ഇരുന്നു ഒന്ന് കാതോര്‍ത്താല്‍ നിനക്കെന്റെ ശബ്ദം കേള്‍ക്കാം….എന്നിലെ സങ്കടങ്ങളെയും വല്ലപ്പോള്‍ മാത്രം വിരുന്നെത്തുന്ന സന്തോഷങ്ങളെയും കാണാം…”
“ഹാ എന്നാല്‍ വേഗം പോകാം വിനു”
“ഉം ശ്രദ്ധിച്ചു ഇറങ്ങു..ഇറക്കമാണ് വീണുപോകാതെ സൂക്ഷിക്കണം”
“നീ എന്‍റെ അരികില്‍ ഉള്ളപ്പോള്‍ ഞാന്‍ എവിടെ വീഴാനാടോ”

Leave a Reply

Your email address will not be published. Required fields are marked *