അനുവാദത്തിനായി 4 [അച്ചു രാജ്]

Posted by

ആ തണുപ്പുള്ള രാത്രിയില്‍ അവളുടെ നെറുകയില്‍ ചുംബിച്ചു കൊണ്ട് അവളെയും ചേര്‍ത്തു പിടിച്ചു വിനു ആ ഇറക്കമിറങ്ങി..അവന്‍റെ ഭൂതകാലത്തിലേക്ക് ..
ചെറിയൊരു വീടായിരുന്നു അത്…ഉമ്മറക്കോലായില്‍ കത്തി കൊണ്ടിരുന്ന ചെറു റാന്തല്‍ വിളക്കിന്‍റെ തിരി വിനു മെല്ലെ ഉയര്‍ത്തിയപ്പോള്‍ ആ പ്രകാശത്തില്‍ അഞ്ജനയുടെ മുഖം കൂടുതല്‍ കാന്തിയായി…അവന്‍ അവളുടെ മുഖത്തേക്ക് നോക്കി…കഥ കേള്‍ക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു അവള്‍ക്കപ്പോള്‍..
“വിനു പറയു…അറിയട്ടെ ഞാന്‍ എന്‍റെ വിനുവിനെ”
“ഉം പറയാ,..ഇവിടെ ഇങ്ങനെ ഈ ഉമ്മറക്കോലായില്‍ ഇരിക്കുബോള്‍ എന്നില്‍ നിറയുന്നത് മുഴുവന്‍ ഞാന്‍ പറയാം..പക്ഷെ അഞ്ചു അതില്‍ നീ വിചാരിക്കുന്ന അല്ലങ്കില്‍ എല്ലാവരും പ്രതീക്ഷിക്കുന ഒരു ജീവിതമല്ല ഉള്ളത്”
“ഹാ എന്ത് തന്നെ ആണെങ്കിലും നിന്‍റെ ജീവിതമല്ലേ വിനു”
“ആയിരിക്കാം പക്ഷെ എല്ലാം കേട്ടു കഴിഞ്ഞു ഇപ്പോള്‍ ഉള്ള ഇഷ്ട്ടം അവ്കഞ്ഞതയോ വെറുപ്പോ ആകാതിരിക്കട്ടെ”:
“എന്താ വിനു ഇത് എനിക്കത് കഴിയുമെന്ന് നിനക്ക് തോന്നുണ്ടോ….നിന്‍റെ ഭൂതകാലത്തിലേക്ക് നീ ഇനി ഒരിക്കലും തിരിച്ചു പോകില്ല..പിന്നെ എന്തിനാണ് നീ വേണ്ടാത്തത് പറയുന്നത്…”
“അഞ്ജു…എന്‍റെ ജീവിതം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്ന് പറയുവാന്‍ ഉള്ള കാരണം എന്താണെന്നു വച്ചാല്‍..ഒരുപക്ഷെ നമ്മള്‍ സിനിമയില്‍ കാണുന്ന പോലെ മറ്റുള്ളവരുടെ ജീവിതമെല്ലാം സങ്കടങ്ങളും പട്ടിണിയും എല്ലാം നിറഞ്ഞതായിരിക്കും..പക്ഷെ എന്‍റെ ജീവിതത്തിലെ പ്രശനം കാമമായിരുന്നു”
“എന്ന് വച്ചാല്‍”
“എന്ന് വച്ചാല്‍ ….ഞാന്‍ അത് പറഞ്ഞു തുടങ്ങാം അഞ്ജു…നീ കേള്‍ക്കു..”
“ഉം”
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ട്ടമുള്ള അഞ്ജന വിനുവിനെ കാതോര്‍ത്തു…ആ ഇരുട്ടിലും തണുപ്പിലും വിനുവിന്‍റെ നെറ്റിയില്‍ അല്‍പ്പം വിയര്‍പ്പു കണങ്ങള്‍ നിറഞ്ഞു…എങ്ങും ആ തണുത്ത കാറ്റ് വീശി…വിനുവിന്‍റെ ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് ഓടി..

Leave a Reply

Your email address will not be published. Required fields are marked *