മൃഗം 25 [Master]

Posted by

മൃഗം 25
Mrigam Part 25 Crime Thriller Novel | Author : Master

Previous Parts

 

കടല്‍തീരത്തിനടുത്ത് പൊളിഞ്ഞു കിടക്കുന്ന പഴയ കൊട്ടാരത്തിനു സമീപം അടുത്ത ദിവസം വൈകിട്ട് വാസുവും ഡോണയും എത്തി.
“ഡോണ..നീ സൌകര്യമുള്ള സ്ഥലത്തേക്ക് മാറി ക്യാമറ ഫിക്സ് ചെയ്തോ. നിന്നെ അവന്‍ കാണണ്ട. തനിച്ചേ വരൂ എന്നവന്‍ പറഞ്ഞെങ്കിലും ഒപ്പം ആള് കാണാന്‍ ചാന്‍സുണ്ട്. കുട്ടി ഇവിടെയുണ്ട് എന്ന ധാരണയിലാകും അവന്റെ വരവ്..” വാസു ഡോണയോട് പറഞ്ഞു.
“വാസൂ നീ സൂക്ഷിക്കണം. നിന്റെ ഫോണ്‍കോള്‍ കിട്ടി മംഗലാപുരത്ത് നിന്നുമാണ് അവന്‍ വരുന്നത്..പോലീസിലും അവര്‍ പരാതി നല്‍കിക്കഴിഞ്ഞു. എടാ ആ കൊച്ചിന് പ്രശ്നം ഒന്നുമില്ലേ?” ഡോണ ചോദിച്ചു.
“എന്റെ കൂടെ താമസിക്കുന്ന കുട്ടിക്ക് പ്രശ്നമോ? അവള്‍ക്ക് ഇനി മാമന്റെ കൂടെ താമസിച്ചാല്‍ മതിയെന്നാണ് അവള് പറയുന്നത്. എടീ ആ ചേരിയിലെ വൃത്തികെട്ട വീട്ടില്‍ ഒരു സമാധാനവും ഇല്ലാതെ കഴിയുന്ന കൊച്ചാണത്. എന്നും അടിയും പിടിയും പോലീസ് കേസും ഒക്കെയല്ലേ അവിടെ? അതിനിപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയതുപോലെയാണ്. ഇന്നലെ എന്റെ ഒപ്പമാണ് അവള്‍ ഉറങ്ങിയത്. ഒരു ദിവസം കൊണ്ട് കൊച്ച് എനിക്കെന്റെ ആരൊക്കെയോ ആയപോലെ. നിന്റെ ഈ ആവശ്യം ഇല്ലായിരുന്നെങ്കില്‍ അതിനെ ഞാനങ്ങ് കൊണ്ട് വിട്ടേനെ”
“സാരമില്ലടാ..നമ്മളവളെ ഉപദ്രവിക്കാനോ മറ്റു നേട്ടങ്ങള്‍ക്കോ അല്ലല്ലോ തട്ടിയെടുത്തത്. ഒരു നല്ല കാര്യത്തിനല്ലേ..മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. പറയുന്നത് ലക്‌ഷ്യം നന്മ ആണെങ്കിലുള്ള കാര്യമാണ്. നമ്മുടെ ലക്‌ഷ്യം നീതിയുടെ വിജയമാണ്..അതുകൊണ്ട് ഇതില്‍ യാതൊരു തെറ്റും നമ്മള്‍ ചെയ്തിട്ടില്ല”
“അതെ..ആ ധൈര്യമാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. ആ കുഞ്ഞിന്റെ മനസ് അണുവിട പോലും വിഷമിച്ചിട്ടില്ല…പക്ഷെ അവളോടൊരു കള്ളം പറയേണ്ടി വന്നു..അത്രേ ഉള്ളു..”
“വാസു..ഒരു വണ്ടി വരുന്നുണ്ട്..അവനായിരിക്കും..ഞാന്‍ അങ്ങോട്ട്‌ മാറുകയാണ്..” പൊടിപറത്തി തങ്ങളുടെ സമീപത്തേക്ക് വരുന്ന വാനിലേക്ക് നോക്കി ഡോണ പറഞ്ഞു. അവള്‍ വേഗം ക്യാമറ ഫിക്സ് ചെയ്തിരുന്ന സ്ഥലത്തേക്ക് മാറി മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *