“സത്യമാണോ നീ പറഞ്ഞത്? അവന്‍ പാരീസില്‍ ഉണ്ടോ?”
“അത്..അത്..” അവള്‍ ഭീതിയോടെ റാവുത്തരെ നോക്കി. വാസു അയാളുടെ തലയ്ക്ക് തന്നെ ഒരെണ്ണം കൊടുത്തു. പിന്നെ അവളെ നോക്കി.
“പറഞ്ഞില്ലെങ്കില്‍ നിന്റെ വാപ്പയുടെ മയ്യത്ത് നീ ഇന്ന് കാണും..”
“അയ്യോ സത്യമാണ് പറഞ്ഞത്..ഇക്ക പാരീസിലുണ്ട്..”
“അവന്റെ അഡ്രസ്സ്..ഫോണ്‍ നമ്പര്‍ എന്നിവ കുറിച്ച് താ..വേഗം” വാസു ആജ്ഞാപിച്ചു.
ഷഫീന വേഗം ഒരു കടലാസ് എടുത്ത് അതില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് അവനു നല്‍കി.
“ഇത് ശരിയല്ലെങ്കില്‍, ഞാന്‍ ഒരു വരവുകൂടിവ് വരും..കേട്ടല്ലോ”
“ശരിയാണ്..അതാണ് ഇക്കയുടെ നമ്പരും അഡ്രസും” വിറയലോടെ അവള്‍ പറഞ്ഞു.
“എടൊ റാവുത്തരെ..തന്റെ മകനെ ഞാനായിട്ട് നാട്ടിലോട്ടു വരുത്താന്‍ നില്‍ക്കാതെ താന്‍ തന്നെ വരുത്തിയാല്‍, കുറച്ച് ഡിസ്കൌണ്ട് തനിക്ക് പലതിലും പ്രതീക്ഷിക്കാം. അല്ല എനിക്കവനെ വരുത്തേണ്ടി വന്നാല്‍, താന്‍ ദുഖിക്കും.വളരെ വളരെ..ഒരാഴ്ചയ്ക്കുള്ളില്‍ അവന്‍ ഇവിടെ ഈ നാട്ടില്‍ ഉണ്ടായിരിക്കണം..മനസിലായോടോ” കത്തി അയാളുടെ കണ്ണിലേക്ക് ചൂണ്ടി വാസു മുരണ്ടു. അയാള്‍ ഭയന്നു വിറച്ച് ഒരക്ഷരം മിണ്ടാതെ ഇരുന്നതെ ഉള്ളു.
“അപ്പൊ ഞാന്‍ പോകുന്നു..” പറഞ്ഞിട്ട് വാസു ഷഫീനയുടെ നേരെ തിരിഞ്ഞു
“കൊച്ചെ..ഹാപ്പി ബെര്‍ത്ത് ഡേ..ഇതൊന്നും കാര്യമാക്കണ്ട..മോള് പിറന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിക്ക് കേട്ടോ..പിന്നെ ഈ നടന്നതിനൊക്കെ അയാം സോറി..ഉമ്മയെ വിളിച്ചോണ്ട് പോ..”
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അവള്‍ ഭീതിയോടെ തലയാട്ടി.
പുറത്തിറങ്ങിയ വാസു ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ടാക്കി. പിന്നെ ലൈറ്റ് ഓണാക്കിയ ശേഷം വന്നവഴിയെ തിരിഞ്ഞു. അവന്റെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി ഇരുട്ടില്‍ നിന്നിരുന്ന മറ്റൊരു ബൈക്ക്, ഒരു പള്‍സര്‍, സ്റ്റാര്‍ട്ട് ആയി. അതില്‍ ഹെല്‍മറ്റ് ധരിച്ച കരുത്തനായ ഒരുത്തന്‍ ഇരിപ്പുണ്ടായിരുന്നു. വാസു പോയ വഴിയെ, അവന്റെ പിന്നാലെ ആ ബൈക്ക് കുതിച്ചു.
മൃഗം 25 [Master]
Posted by