ഭയങ്കര ഭക്തിയും പ്രാര്‍ത്ഥനയും ഒക്കെയുള്ള ദമ്പതികള്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്ന അവര്‍ക്ക് രണ്ട് മക്കള്‍. മകന്‍ വെളിയില്‍ എവിടെയോ പഠിക്കുന്നു; മകള്‍ ഡിഗ്രിക്ക് ഇവിടെ ഒരു കോളജിലും. ഭാര്യയും ഭര്‍ത്താവും ദൈവഭക്തരും മനസിന് ധൈര്യം തീരെ ഇല്ലാത്തവരും ആണ്. ഇനി വല്ലതും അറിയണോ?” ഡോണ ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കി.
“നീ അവരോട് ഇതെപ്പറ്റി സംസാരിച്ചിരുന്നോ?” ഇന്ദു ചോദിച്ചു.
“പല തവണ. പക്ഷെ അവര്‍ക്ക് ഭയമാണ്. ഡെവിള്‍സിനെ രണ്ട് കൂട്ടര്‍ക്കും അറിയാം എന്നതാണ് മറ്റൊരു പ്രശ്നം. അവരുടെ രണ്ടുപേരുടെ വീട്ടിലും ഗുണ്ടകള്‍ കയറി നേരില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ വാ തുറക്കില്ല മോളെ..” ഡോണ താടിക്ക് കൈയും കൊടുത്ത് ഇന്ദുവിനെ നോക്കി.
“നൌ..പൌലോസ്..എന്താണ് മാര്‍ഗ്ഗം?”
“ഇവള്‍ കണ്ടു സംസാരിച്ചിട്ടും അവര്‍ സഹകരിച്ചില്ലെങ്കില്‍ നമുക്കും ഭീഷണിപ്പെടുത്തേണ്ടി വരും..അല്ലാതെ എന്ത് ചെയ്യാന്‍”
“ഇച്ചായാ നോ.. ഞാന്‍ ഒരിക്കലും അത് അനുവദിക്കില്ല. ഷാജി ഒരു ഗുണ്ടയാണ്. അവന്റെ വാപ്പയും ഗുണ്ടയാണ്. അതുകൊണ്ട് മാത്രമാണ് ഇവന്‍ കുട്ടിയെ തട്ടിയെടുക്കുന്ന ഐഡിയ പറഞ്ഞപ്പോള്‍ ഞാന്‍ സഹകരിച്ചത്. അതുപോലെയുള്ള രീതികള്‍ ഈ പാവങ്ങളുടെ മേല്‍ നടത്താന്‍ ഒരു കാരണവശാലും ഞാന്‍ സമ്മതിക്കില്ല. വേറെ വല്ല വഴിയിലൂടെയും നമുക്ക് അവരെക്കൊണ്ട് സംസരിപ്പിക്കണം” ഡോണ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ഇന്ദു പൌലോസിനെ നോക്കി പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും.
“വാസു? എനി ഐഡിയ?” ഇന്ദു അവനെ നോക്കി.
“ഉണ്ട് മാഡം. ചിലപ്പോള്‍ അവര്‍ സംസാരിച്ചേക്കാനിടയുള്ള ഒരു വഴിയുണ്ട്” അവന്‍ പറഞ്ഞു.
“കമോണ്‍..എന്താണത്?”
“അത് ഞാന്‍ ഇപ്പോള്‍ പറയില്ല. എനിക്ക് ആദ്യം ഇവളുടെ കൂടെപ്പോയി അവരെ ഒന്ന് കാണണം. പിന്നെ വേണ്ടി വന്നാല്‍ മാത്രം ഞാന്‍ ആലോചിച്ച വഴി സ്വീകരിക്കും”
“വാസൂ നീ വല്ല ഉടായിപ്പ് വഴിയുമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ വേണ്ട. ഞാന്‍ സമ്മതിക്കില്ല” ഡോണ പറഞ്ഞു.
“ഇല്ല ഡോണ. ഒരിക്കലുമില്ല. പാവങ്ങളെ ദ്രോഹിക്കുന്ന രീതി എനിക്കുമില്ല..”
“ഓക്കേ ഡോണ. അപ്പോള്‍ നീ സൗകര്യം പോലെ വാസുവിനെയും കൂട്ടി അവരെ ചെന്നൊന്നു കാണുക” ഇന്ദുലേഖ പറഞ്ഞു.
“മാഡം, വാസുവിനൊരു ഐഡിയ കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ നമുക്ക് അനുകൂല മൊഴി നല്‍കും. അതുകൊണ്ട് അത് നമുക്ക് തല്‍ക്കാലം നടന്നു എന്ന് തന്നെ കരുതാം. നമ്മള്‍ അതിനെക്കാള്‍ പ്രധാനമായി ചെയ്യേണ്ടത് കബീറിന്റെ കാര്യവും പിന്നെ അന്ന് ഡെവിള്‍സ് മുംതാസിനെ അബോര്‍ട്ട് ചെയ്യാന്‍ വിളിച്ച ഡോക്ടറെ കണ്ടുപിടിക്കുക എന്നതുമാണ്. കബീര്‍ നമ്മളുമായി സഹകരിക്കണമെങ്കില്‍ കൈപ്രയോഗം വേണ്ടിവരും.
മൃഗം 25 [Master]
Posted by